ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

രണ്ടാം തലമുറ ഥാർ എത്തിയതോടെ മഹീന്ദ്രയുടെ നല്ലകാലമാണ്. എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് അൽപം കൂടുതലാണെങ്കിലും ഐതിഹാസിക മോഡലിനെ സ്വന്തമാക്കാൻ ആരാധകരുടെ തിക്കുംതിരക്കും ഇതുവരെ മാറിയിട്ടുമില്ല. 2020 ഒക്ടോബര്‍ രണ്ടിനാണ് അടിമുടി മാറ്റങ്ങളുമായി വാഹനം വിപണിയിൽ എത്തുന്നത്.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

എസ്‍യുവി വിപണിയിലെ ആധിപത്യം ശക്തമാക്കുന്നതിനായി ഥാർ എസ്‌യുവിയുടെ 5-ഡോർ പതിപ്പിനെ കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര. ലൈഫ് സ്റ്റൈൽ വാഹനത്തിന്റെ വിപുലീകൃത പതിപ്പായിരിക്കില്ല ഇതെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

അതായത് മഹീന്ദ്ര ഥാറിന്റെ 5 ഡോർ വകഭേദം നിരവധി പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നത്. സവാരി ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സസ്‌പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കാര്യമായ മാറ്റങ്ങളായിരിക്കും യൂട്ടിലിറ്റി വാഹന നിർമാതാക്കൾ കൊണ്ടുവരിക.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇതുകൂടാതെ 3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റിയറിംഗ് ഭാരവും ഥാറിന് വളരെ കുറവായിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്ന മറ്റൊരു കാര്യം. 2023 ഓടെയാകും ഈ പുത്തൻ വേരിയന്റ് വിപണിയിൽ എത്തുകയെന്നാണ് അനുമാനം. ഏതാനും ആഴ്ച്ചകൾക്കു മുമ്പ് ഫോഴ്‌സ് മോട്ടോർസ് പുതുതലമുറ ഗൂർഖയെ വമ്പൻ മാറ്റങ്ങളുമായി വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബാഹ്യവും ആന്തരികവുമായ നവീകരണങ്ങളുമായി എത്തിയ ഗൂർഖ 3-ഡോർ മഹീന്ദ്ര ഥാറിനെ വെല്ലുവിളിക്കാൻ പാകമാക്കിയാണ് ഫോഴ്‌സ് അണിനിരത്തിയിരിക്കുന്നത്. മാത്രമല്ല മാരുതി സുസുക്കി അടുത്ത വർഷം എപ്പോഴെങ്കിലും ജിംനിയെയും ഈ സെഗ്മെന്റിലേക്ക് അവതരിപ്പിക്കും. അങ്ങനെ മത്സരം കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെടാനാണ് ഥാർ ശ്രമിക്കുന്നത്.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ജിംനിയുടെ അഞ്ച് ഡോർ പതിപ്പും അതിനു ശേഷം വിപണിയിൽ അവതരിപ്പിച്ചേക്കാം. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മഹീന്ദ്ര ഥാറിനെ കൂടുതൽ മികച്ചതാക്കും. വരാനിരിക്കുന്ന ഓഫ്‌ റോഡറിന് ഒരു പുനർരൂപകൽപ്പന ചെയ്ത ബോഡിയോടൊപ്പം കൂടുതൽ ദൈർഘ്യമേറിയ വീൽബേസും ഉണ്ടാകും.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ എസ്‌യുവിയുടെ പ്രായോഗികത വർധിപ്പിക്കുന്നതിനും കൂടുതൽ കുടുംബാധിഷ്ഠിത ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി അധിക ഡോറുകളും ഇടംപിടിക്കും. അതിനാൽ ഇതിന് മികച്ച ഓൺ റോഡ് കഴിവുകളും ഉണ്ടാകും. 3-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ വലിയ വീൽബേസിൽ ഇരുന്ന് കൂടുതൽ ക്യാബിൻ ഇടം വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വലിയ എസ്‌യുവി നിലവിലെ അതേ GEN3 ലാൻഡർ-ഫ്രെയിം ചാസിയിൽ രൂപകൽപ്പന ചെയ്യപ്പെടുമ്പോൾ വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ബോഡി അധിക ഡോറുകളായിരിക്കും പരിചയപ്പെടുത്തുക. ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെങ്കിലും ഏറെ സ്വീകാര്യതയുള്ള ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ തന്നെയാകും 5 ഡോർ പതിപ്പിനെയും കമ്പനി തയാറാക്കുക.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവിലുള്ള മോഡലുമായി അതിന്റെ പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, എഞ്ചിൻ സജ്ജീകരണം എന്നിവ വിപുലീകൃത വേരിയന്റ് പങ്കിടാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ മോഡലിന്റെയും XUV700 എസ്‌യുവിയുടേയും സമാനമായ പ്രതികരണമാണ് അഞ്ച് ഡോറുകളുള്ള ഥാറിന് മഹീന്ദ്ര പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വിശാലമായ വാങ്ങലുകാരെ അഭിസംബോധന ചെയ്യാൻ കഴിയുമെന്നതിനാൽ ലാഭം വർധിപ്പിക്കുന്നതിന് മഹീന്ദ്ര മൂന്ന് ഡോർ പതിപ്പിനേക്കാൾ കൂടുതൽ അത് മുന്നോട്ട് കൊണ്ടുപോകും. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകൾ തന്നെ ഉപയോഗിക്കുമെങ്കിലും പെർഫോമൻസിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

5 ഡോർ ഥാറിലെ ആദ്യത്തെ പെട്രോൾ എഞ്ചിൻ പരമാവധി 130 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. രണ്ടാമത്തെ ഡീസൽ യൂണിറ്റ് 150 bhp പവറിൽ 320 Nm torque വികസിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. വാഹനത്തിന്റെ ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എസ്‌യുവിയുടെ എല്ലാ വകഭേദത്തിലും സ്റ്റാൻഡേർഡോയാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഓൾ വീൽ ഡ്രൈവ് ലേഔട്ടോടെയാണ് പെട്രോൾ, ഡീസൽ പതിപ്പുകളും എത്തുന്നത്. നിലവിൽ സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സംവിധാനത്തോടെ LX, AX ശ്രേണികളിലാണു പുതിയ ഥാർ വിൽപ്പനയ്ക്ക് എത്തുന്നത്.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തദ്ദേശീയ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ പുതിയ പദ്ധതിയുടെ കീഴിൽ 2026 വരെ നിരവധി പുതിയ മോഡലുകളാണ് വിപണിയിലേക്ക് എത്തുന്നത്. നിലവിലുള്ള ഉൽപ്പന്ന ശ്രേണി മാറ്റുകയും പുതിയ വിഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുകയുമാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം.

ഭാരം കുറഞ്ഞ സ്റ്റിയറിംഗും മികച്ച റൈഡിംഗ് നിലവാരവും മുഖമുദ്ര; ഥാർ 5-ഡോർ പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

അടുത്തതായി മഹീന്ദ്ര അടുത്ത വർഷം തുടക്കത്തിൽ പുതിയ തലമുറ സ്കോർപിയോ എസ്‌യുവിയെയും വിപണിയിൽ അവതരിപ്പിക്കും. XUV700 പോലുള്ള പുത്തൻ മോഡലുകളുടെ വിജയത്തിനു ശേഷം ഥാറിന്റെ പുതിയ വകഭേദം കൂടി അണിനിരത്തുന്നതോടെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മുടിചൂടാ മന്നനായി മഹീന്ദ്ര മാറുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar 5 door variant will feature improved ride quality and lighter steering feel
Story first published: Monday, October 18, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X