ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന വാഹന അരങ്ങേറ്റത്തിന് ഒരു വയസ് പൂർത്തിയായിരിക്കുകയാണ്. വേറാരുമല്ല, രണ്ടാംതലമുറ മഹീന്ദ്ര ഥാറിന്റെ കാര്യമാണീ പറയുന്നത്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

2020 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിലാണ് എസ്‌യുവി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2020 ഒക്‌ടോബർ രണ്ടിനാണ് വാഹന പ്രേമികളുടെ ആകാംക്ഷകളെ കൊടിമുടി കയറ്റി മഹീന്ദ്ര ഥാർ എസ്‌യുവിക്കായുള്ള വില പ്രഖ്യാപനവും ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിക്കുന്നത്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

ബുക്കിംഗ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇന്ന് 75,000 ബുക്കിംഗുകൾ നേടിയാണ് ഥാർ കുതിക്കുന്നത്. തുതലമുറ ഥാര്‍ സൂപ്പര്‍ ഹിറ്റ് ആയതോടെ മഹീന്ദ്രയുടെ പ്രതീക്ഷയും വാനോളമാണ്. ഓരോ മാസവും ശരാശരി 6,250-ൽ അധികം ഉപഭോക്താക്കൾ പുതിയ ഥാർ ബുക്ക് ചെയ്യുന്നുവെന്നാണ് മഹീന്ദ്രയുടെ കണക്കുകൾ.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

എസ്‌യുവി വാങ്ങുന്നവരിൽ 40 ശതമാനവും മില്ലേനിയം തലമുറയിൽപെട്ടവരാണെന്നും മഹീന്ദ്ര പറയുന്നു. ഥാർ വാങ്ങുന്നവരിൽ 50 ശതമാനം ഓട്ടോമാറ്റിക് വേരിയന്റിനുള്ളതും 25 ശതമാനം പെട്രോൾ മോഡൽ തെരഞ്ഞെടുക്കുന്നതുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന 4×4 വാഹനവും ഈ തട്ടുപൊളിപ്പൻ മോഡൽ തന്നെ.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

എന്നാൽ വാഹന വ്യവസായത്തെ തകിടം മറിച്ച വിതരണ പ്രശ്നങ്ങൾ കാരണം ഡെലിവറി കണക്കുകൾ മാത്രം വളരെ പിന്നിലാണ്. ലോഞ്ച് ചെയ്തതിനുശേഷം പുതുതലമുറ ഥാറിന്റെ ഏകദേശം 26,000 യൂണിറ്റുകൾ മാത്രമാണ് 2021 ഓഗസ്റ്റ് വരെ കമ്പനിക്ക് കൈമാറാനായിരിക്കുന്നത്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

അതായത് ഥാർ ബുക്ക് ചെയ്‌ത 50,000 ഉപഭോക്താക്കൾ ഇപ്പോഴും ഥാർ എസ്‌യുവിക്കായുള്ള ഡെലിവറിക്കായി കാത്തിരിക്കുന്നുവെന്ന് സാരം. ഈയിടെ ഓഫ്-റോഡറിന്റെ ഏറ്റവും വലിയ ശത്രുവായ ഫോഴ്‌സ് ഗൂർഖയുടെ പുതിയ തലമുറ വിപണിയിൽ എത്തിയതോടെ വരും മാസങ്ങളിൽ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

നിർദ്ദിഷ്‌ട ഘടകങ്ങളുടെ വിതരണ ശൃംഖലയുടെ പ്രധാന തടസവും കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സെമികണ്ടക്‌ടറുകളുടെ ആഗോള ക്ഷാമമാണ് മറ്റൊരു പ്രധാന വെല്ലുവിളി. വാഹനത്തിനായുള്ള കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിനായി 2021 ജനുവരി മുതൽ പ്രതിമാസം 3,000 യൂണിറ്റുകൾ നിർമാക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരുന്നത്. കൊവിഡ് മഹാമാരി ഇന്ത്യൻ വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോഴും സൂപ്പർ ഹിറ്റായി മുന്നേറിയ വാഹനമാണ് മഹീന്ദ്ര ഥാർ.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

ഥാർ വീട്ടിലെത്തിക്കാൻ ഇത്രയും പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവുമില്ലെന്നു വേണം പറയാൻ. സമ്പൂർണ ഓഫ്-റോഡർ എസ്‌യുവിയിൽ നിന്നും ലൈഫ്-സൈറ്റൽ സമീപനം സ്വാകരിച്ചതാണ് മഹീന്ദ്ര ഥാർ ഇത്രയും വലിയ വിജയമായി തീരാൻ കാരണമായത്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

ഥാറിന്റെ പരുക്കൻ രൂപം, ആധിപത്യം പുലർത്തുന്ന റോഡ് സാന്നിധ്യം, സമഗ്രമായ സവിശേഷതകൾ, ഓഫ്-റോഡിംഗ് കഴിവുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ എന്നീ കാരണങ്ങളും വിജത്തിന് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആക്രമണാത്മകമായ വില നിർണയവും എസ്‌യുവിയെ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചിട്ടുണ്ട്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

നിലവിൽ 12.11 ലക്ഷം രൂപയിൽ ആരംഭിച്ച് 14.16 ലക്ഷം വരെയാണ് പുതിയ ഥാറിന്റെ എക്സ്ഷോറൂം വില. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ മഹീന്ദ്ര ഥാർ നിരത്തിലെത്തുന്നത്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

2.0 ലിറ്റർ എംഹോക്ക് 130 പെട്രോൾ എഞ്ചിൻ പരമാവധി 150 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എംസ്റ്റാലിയൻ ഡീസൽ എഞ്ചിൻ 130 bhp പവറും 300 Nm torque ഉം ആണ് വികസിപ്പിക്കുക. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് തെരഞ്ഞെടുക്കാൻ സാധിക്കുക.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

4×4 സിസ്റ്റവും എസ്‌യുവിയിൽ സ്റ്റാൻഡേർഡായാണ് സമ്മാനിച്ചിരിക്കുന്നത്. കൂടാതെ മൂന്ന് ഡ്രൈവ് മോഡുകളുള്ള ട്രാൻസ്ഫർ കേസും മഹീന്ദ്ര ഥാറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എസ്‌യുവിക്ക് ഹാർഡ്-ടോപ്പ് ഫിക്സഡ് മേൽക്കൂരയും സോഫ്റ്റ്-ടോപ്പ് കൺവേർട്ടിബിൾ മേൽക്കൂരയും ഉപയോഗിച്ച് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംയോജനമുള്ള ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ എന്നീ സവിശേഷതകളും ഥാറിൽ അണിനിരത്തിയിട്ടുണ്ട്.

ഒന്നാം പിറന്നാൾ ആഘോഷിച്ച് മഹീന്ദ്ര ഥാർ; ഇതുവരെ നേടിയെടുത്തത് 75,000 ബുക്കിംഗുകൾ

പോരാത്തതിന് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും പുതിയ ഥാറിന് ലഭിച്ചിട്ടുണ്ട്. പുതുതുതലമുറ എസ്‌യുവിയുടെ അഞ്ച് ഡോർ പതിപ്പിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ. 2023 ഓടെ പുതിയ മോഡൽ വിപണിയിൽ എത്തിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ബ്രാൻഡ് ആവഷ്‌കരിച്ചിട്ടുള്ള ഭാവി പദ്ധതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും വലിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar suv bookings reached 75 000 units in one year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X