സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

സെമി കണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പുതിയ പാസഞ്ചർ വാഹനങ്ങളുടെ ഉത്പാദനം തടസപ്പെടുമെന്ന് വ്യക്തമാക്കി Mahindra and Mahindra. ഈ സാഹചര്യത്തില്‍ സെപ്റ്റംബറിൽ ഏഴ് ദിവസത്തേക്ക് നിർമാണം നിർത്തിവെക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

2021 സെപ്റ്റംബറിൽ അതായത് ഈ മാസം 20 മുതൽ 25 ശതമാനം വരെ മൊത്തം ഉത്പാദനത്തിൽ കുറവു വരുമെന്നാണ കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ചിപ്പ് ക്ഷാമത്തിന്റെ ചലനാത്മക അവസ്ഥ കണക്കിലെടുത്ത് വിതരണത്തെ സംബന്ധിച്ചുള്ള അവലോകനം നടത്തിവരികയാണെന്നും പ്രശ്‌ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ നടത്തുമെന്നും മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് മുംബൈയിലെ കാണ്ടിവാലി, പൂനെയിലെ ചകാൻ, നാസിക്, സഹീരാബാദ്, ഹരിദ്വാർ എന്നിവിടങ്ങളിലാണ് ഉത്പാദന സൗകര്യങ്ങൾ പ്രവർത്തിക്കുന്നത്. നിർമാണം നിലച്ചതിനാൽ യൂട്ടിലിറ്റി വാഹന നിർമാണ കമ്പനി സെപ്റ്റംബറിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്ത വിൽപ്പനയിൽ 25 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നതും.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

സെപ്റ്റംബറിലെ മഹീന്ദ്രയുടെ വാർഷിക വിൽപ്പന കണക്കുകളിൽ ഗണ്യമായ കുറവുണ്ടാക്കാനും ഇത് ഇടയാക്കും. 2021 ഓഗസ്റ്റിൽ മഹീന്ദ്ര 17 ശതമാനം വാർഷിക വളർച്ച കൈവരിച്ചതിനു പിന്നാലെയാണിത്. 2020 ഓഗസ്റ്റ് മാസത്തെ 3,651 യൂണിറ്റുകളെ അപേക്ഷിച്ച് പോയ മാസം 15,973 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഘട്ടത്തിൽ മഹീന്ദ്രയുടെ ഏറ്റവും പുതിയ ഓഫറായ XUV700 എസ്‌യുവിയുടെ ഉത്പാദന ആസൂത്രണത്തെ സെമി കണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ക്ഷാമം ബാധിക്കില്ലെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം എന്നകാര്യം ആശ്വാസമേകുന്ന ഒന്നാണ്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ഇതുവരെ മഹീന്ദ്ര നിർമിച്ചതിൽവെച്ച് ഏറ്റവും മികവുറ്റ എസ്‌യുവിയാണ് XUV700. പഴയ XUV500 പതിപ്പിന്റെ രൂപകൽപ്പനയിലാണ് ഇത് എത്തിയിരിക്കുന്നതെങ്കിലും വലുതും കൂടുതൽ മസ്ക്കുലറുമാണ് പിൻഗാമി. ഇത് 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുമായാണ് വരുന്നത്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ചുറ്റിനും പൂർണ എൽഇഡി ലൈറ്റിംഗാണ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നതും. കൂടാതെ സെഗ്മെന്റ്-ഫസ്റ്റ് ഫ്ലഷ് ഡോർ ഹാൻഡിലുകളും നിരവധി നൂതന സവിഷേതകളും ഡ്രൈവർ സഹായ സംവിധാനങ്ങളും XUV700 പരിചയപ്പെടുത്തുന്നുണ്ട്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ചിപ്പ് ക്ഷാമത്തെ കുറിച്ച് പറഞ്ഞാൽ ഇത് മഹീന്ദ്രയുടെ മറ്റ് വാണിജ്യ വാഹനങ്ങളായ ത്രീ-വീലറുകൾ, ട്രക്കുകൾ, ബസുകൾ, ട്രാക്ടറുകൾ എന്നിവയും ഈ തീരുമാനത്തെ ബാധിക്കില്ല. മഹീന്ദ്രയ്ക്ക് പുറമെ മാരുതി സുസുക്കിയും അവരുടെ മൂന്ന് പ്ലാന്റുകളിലുടനീളം ഉൽപാദന ശേഷി 40 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ഇതിനു ശേഷം ഏതാനും ദിവസങ്ങൾക്കപ്പുറമാണ് മഹീന്ദ്രയുടെയും ഈ നീക്കം. സെമി കണ്ടക്‌ടർ ചിപ്പുകളുടെ അഭാവമാണ് ഇതിന് പിന്നിലെ കാരണമായി മാരുതിയുടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതേകാരണത്താല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയും തീരുമാനിച്ചിരുന്നു.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

2020-ൽ കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉത്പാദനം കുറഞ്ഞതാണ് ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്. ഈ ക്ഷാമം അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നഷ്‍ടപ്പെട്ട വിൽപ്പന വരുന്ന ഉത്സവ സീസണിൽ വീണ്ടെടുക്കാം എന്ന പ്രതീക്ഷയിലുമായിരിരുന്നു ഇന്ത്യന്‍ വാഹനലോകം. കൊവിഡിനു ശേഷം കാറുകൾക്കായുള്ള ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ഈ സമയത്താണ് ഇരുട്ടടിയായി ചിപ്പ് ക്ഷാമം തുടരുന്നത്. ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തിൽ സമീപ വർഷങ്ങളിൽ സെമി കണ്ടക്‌ടർ ചിപ്പുകളുടെ ഉപയോഗം കുത്തനെ ഉയർന്നിരുന്നു. എല്ലാ സെഗ്‌മെന്റുകളിലുമുള്ള പുതിയ കാലത്തെ പാസഞ്ചർ വാഹനങ്ങളിൽ ഇലക്ട്രോണിക് സഹായങ്ങളുടെയും സെൻസർ അധിഷ്‌ഠിത സവിശേഷതകളുടെയും വർധിച്ചുവരുന്ന ഉപയോഗത്തിന്റെ ഫലമാണിത്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

ഭാവിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പോലും അവയുടെ വിവിധ സംവിധാനങ്ങളുടെ പ്രവർത്തനത്തിനായി ചിപ്പുകളെ വളരെയധികം ആശ്രയിക്കുന്നുവെന്നതു വരെ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. എന്നിരുന്നാലും ചിപ്പുകളുടെ അഭാവത്തിൽ കഠിനമായി ബുദ്ധിമുട്ടുന്നത് വാഹന വ്യവസായം മാത്രമല്ല.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

വാഹന മേഖലയ്ക്ക് പുറമെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കൊവിഡ്-19 മഹാമാരിയുടെ അനന്തരഫലങ്ങൾ ഈ പ്രശ്നത്തിലേക്ക് വളരെയധികം തള്ളിവിട്ടിട്ടുണ്ട്.

സെമി കണ്ടക്‌ടർ ചിപ്പുകളില്ല, 7 ദിവസം നിർമാണം നിർത്തിവെക്കാനൊരുങ്ങി Mahindra

അതിനാൽ വാഹന വ്യവസായത്തിലെ ഉത്പാദന ചെലവും ചരക്ക് നിരക്കും അതിവേഗം കുതിച്ചുഉയരുകയാണ്. ഇക്കാരങ്ങളാലാണ് അടിക്കടി മോഡലുകളുടെ വില ഉയർത്താൻ വാഹന നിർമാണ കമ്പനകൾ നിർബന്ധിതരാവുന്നത്. ഏതായാലും നിലവിൽ നേരിടുന്ന ചിപ്പ് ക്ഷാമം അടുത്ത വർഷം അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്ടി മൈക്രോ ഇലക്ട്രോണിക്‌സ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra to shut down the production for 7 days in september due to semiconductor shortage
Story first published: Saturday, September 4, 2021, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X