ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

കുറച്ചുകാലമായി വിപണി കാത്തിരുന്ന മോഡലായിരുന്നു മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്. ഏറെ ചലനങ്ങളൊന്നും സൃഷ്‌ടിക്കാതെ എസ്‌യുവി നടന്നുനീങ്ങുന്നതിനിടയിലാണ് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പിലായതും.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

തുടർന്ന് വിപണിയിൽ നിന്നും താത്ക്കാലികമായി വിട്ടുനിന്നെങ്കിലും കഴിഞ്ഞ ദിവസം പുതിയൊരു പേരിൽ TUV300 ഫെയ്‌സ്‌ലിഫ്റ്റ് ഇങ്ങെത്തി. ഇനി മുതൽ ബൊലേറോ നിയോ എന്നറിയപ്പെടുന്ന ഈ കൊച്ചുസുന്ദരനെ സ്വന്തമാക്കണേൽ 8.48 ലക്ഷം രൂപയെങ്കിലും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

പുതുതായി പുറത്തിറക്കിയ സബ്-4 മീറ്റർ ഏഴ് സീറ്റർ എസ്‌യുവി നിലവിൽ N4, N8, N10 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഓപ്‌ഷണൽ N10 (O) വേരിയന്റിന്റെ അരങ്ങേറ്റത്തോടെ കമ്പനി ഉടൻ തന്നെ ബൊലേറോ നിയോയുടെ വേരിയന്റ് ലൈനപ്പ് വിപുലീകരിക്കുകയും ചെയ്യും.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

ഇത് മൾട്ടി-ടെറൈൻ ടെക്നോളജി (മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ) ഉപയോഗിച്ച് ഓഫ്‌-റോഡ് വൈദഗ്ദ്ധ്യം വർധിപ്പിക്കും. അവതരണ സമയത്ത് നിയോ റോക്കി ബീജ്, മജസ്റ്റിക് സിൽവർ, ഹൈവേ റെഡ്, പേൾ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക് എന്നീ ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

കമ്പനി ഉടൻ തന്നെ ഏഴാമത്തെ കളർ ഓപ്ഷനും എസ്‌യുവിയിൽ അവതരിപ്പിക്കും. അത് റോയൽ ഗോൾഡ് നിറമായിരിക്കും എന്നതാണ് പ്രത്യേകത. പുതിയ കളർ ഓപ്ഷൻ എല്ലാ വേരിയന്റുകളിലും വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനയും.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

യാന്ത്രികമായി 1.5 ലിറ്റർ mHAWK100 ഡീസൽ എഞ്ചിനാണ് പുതിയതായി പുറത്തിറക്കിയ ബൊലേറോ നിയോയ്ക്ക് തുടിപ്പേകുന്നത്. റിയർ വീൽ ഡ്രൈവ് നൽകുന്ന ആദ്യത്തെ കോംപാക്‌ട് എസ്‌യുവികൂടിയാണിത്.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

3,750 rpm-ൽ 100 bhp കരുത്തും 1,750 rpm-ൽ 260 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ബൊലേറോ നിയോയുടെ ഹൃദയം. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

മൂന്നാം തലമുറ സ്കോർപിയോയുടെ ലാൻഡർ-ഫ്രെയിം ചാസിയിലാണ് പുതിയ ബൊലേറോ നിയോ നിർമിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്ര ബൊലേറോ നിയോ സ്റ്റാൻഡേർഡ് ബൊലേറോയ്ക്ക് മുകളിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

ബൊലേറോ നിയോ എസ്‌യുവിക്ക് പുതിയൊരു വേരിയന്റ് കൂടി എത്തും; കൂട്ടിന് റോയൽ ഗോൾഡ് കളർ ഓപ്ഷനും

മഹീന്ദ്ര TUV300 എസ്‌യുവിയുടെ പിൻഗാമിയായ ബൊലേറോ നിയോയ്ക്ക് അതിന്റെ സെഗ്‌മെന്റിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും. ഈ വില ശ്രേണിയിൽ മറ്റ് മോണോകോക്ക് കോംപാക്‌ട് എസ്‌യുവികളുമായാണ് വാഹനം മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Will Soon Expand The Bolero Neo Variant Line-up With Optional N10 (O) Variant. Read in Malayalam
Story first published: Wednesday, July 14, 2021, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X