അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

എസ്‌യുവി മോഡലുകൾക്ക് ഒരുവിധത്തിൽ പുതുമാനം സമ്മാനിച്ച ജനപ്രിയ മോഡലായിരുന്നു XUV500. ചീറ്റപ്പുലിയുടെ രൂപസാദൃശ്യവും കിടിലൻ പെർഫോമൻസും കോർത്തിണക്കിയാണ് മഹീന്ദ്ര ഈ മിടുക്കനെ നിരത്തിലെത്തിച്ചത്. രാജ്യത്ത് 6, 7 സീറ്റുള്ള എസ്‌യുവികളുടെ വിപണിക്ക് ഉണർവേകിയതും ഈ മോഡലാണ്.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

2011-ൽ പുറത്തിറങ്ങിയ XUV500 പരമ്പരാഗത ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിന് പകരം ഒരു പുതിയ മോണോകോക്ക് ആർക്കിടെക്ച്ചറിൽ നിർമിച്ച ഫ്രണ്ട്-വീൽ ഡ്രൈവ് നേടുന്ന ആദ്യത്തെ മഹീന്ദ്ര കാറാണെന്നതും അന്ന് ശ്രദ്ധേയമായിരുന്നു.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

പുതുതലമുറ XUV700 പതിപ്പിന് വഴിമാറികൊടുത്ത ജനപ്രിയ മഹീന്ദ്ര XUV500 എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. എന്നാൽ മോഡൽ താൽക്കാലികമായാണ് നിർത്തലാക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ എന്നിവയെ വെല്ലുവിളിക്കാൻ അഞ്ച് സീറ്റർ മോഡലായി XUV500 നമ്മുടെ വിപണിയിൽ തിരിച്ചെത്തും.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

കമ്പനിയുടെ മോഡൽ ലൈനപ്പിൽ പുതുതലമുറ മഹീന്ദ്ര XUV500 XUV300 കോംപാക്‌ട് എസ്‌യുവിക്കും XUV700 പ്രീമിയം എസ്‌യുവിക്കും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക. ഇതിന്റെ ലോഞ്ച് 2024-ന്റെ തുടക്കത്തോടെ ഉണ്ടാകുമെന്നാണ് വാർത്തകൾ. XUV700 പതിപ്പിന്റെ വരവിനോട് അനുബന്ധിച്ചു തന്നെ വാഹനത്തിനായുള്ള ബുക്കിംഗും നേരത്തെ അവസാനിപ്പിച്ചിരുന്നു.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

S301 എന്ന കോഡ് നാമത്തിലുള്ള പുതിയ മഹീന്ദ്ര XUV500 XUV300-യുടെ പ്ലാറ്റ്‌ഫോമിന്റെ വിപുലീകൃത പതിപ്പിൽ രൂപകൽപ്പന ചെയ്‌തിരിക്കാനാണ് സാധ്യത. നേരത്തെ, B772 പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഫോർഡ് എസ്‌യുവിക്കൊപ്പം വികസിപ്പിച്ചെടുക്കാൻ ഇത് പദ്ധതിയിട്ടിരുന്നു. ഫോർഡ്-മഹീന്ദ്ര സംയുക്ത സംരംഭം പെട്ടെന്ന് അവസാനിക്കുന്നതോടെ ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് തന്ത്രം പുനഃക്രമീകരിക്കേണ്ടി വരും.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പ് (M.A.D.E) ടീമാണ് എസ്‌യുവിയുടെ പുതിയ മോഡൽ രൂപകൽപ്പന ചെയ്യുന്നത്. എസ്‌യുവിയുടെ വരാനിരിക്കുന്ന 5 സീറ്റർ മോഡൽ മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിയിൽ കാണാനാവുന്ന അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ പുതുക്കിയ പതിപ്പ് ഉപയോഗിക്കാനാണ് സാധ്യത.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

പുതുക്കിയ ഡീസൽ എഞ്ചിൻ 2023-ൽ നടപ്പിലാക്കുന്ന കർശനമായ ബിഎസ്-VI ഫേസ് II മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനും യോഗ്യമായിരിക്കും. കൂടാതെ 160 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കിയ 1.5 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ പെട്രോൾ എഞ്ചിനൊപ്പവും എസ്‌യുവി മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്‌തേക്കും.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

പുതിയ മഹീന്ദ്ര XUV500 മോഡലിന്റെ മൊത്തത്തിലുള്ള നീളം ഏകദേശം 4.2 അല്ലെങ്കിൽ 4.3-മീറ്ററായിരിക്കും. വരാനിരിക്കുന്ന എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് 10 ലക്ഷം രൂപയായിരിക്കും പ്രാരംഭ എക്സ്ഷേറൂം വില. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 17 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ് തുടങ്ങീ 5 സീറ്റർ മിഡ്-സൈസ് എസ്‌യുവികളുമായാകും വാഹനം മാറ്റുരയ്ക്കുക.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

നിലവിൽ 153 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 2.2-ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര XUV500 എസ്‌യുവിക്ക് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഇപ്പോൾ വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

XUV500 എസ്‌യുവിയെ 2018-ലാണ് അവസാനമായി മഹീന്ദ്ര പരിഷ്ക്കരിക്കുന്നത്. 'പ്ലഷ് ന്യൂ XUV500' എന്ന് വിളിക്കപ്പെടുന്ന ഇത് 2015-ൽ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതിന് ശേഷം കാറിന് ലഭിച്ച വലിയ മാറ്റമാണ്. ഈ മോഡൽ വർഷത്തിലെ മാറ്റം ഇന്ത്യൻ വാഹന നിർമാതാക്കളുടെ മുൻനിര വാഹനത്തിന് പുറത്തും അകത്തും കോസ്‌മെറ്റിക് നവീകരണങ്ങളാണ് അവതരിപ്പിച്ചത്.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

W5, W7, W9, W11, W11 (O) and G (AT) എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ നിരത്തിലെത്തിയിരുന്ന എസ്‌യുവിക്ക് 12.55 ലക്ഷം മുതൽ 16.71 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. ക്രോം പൂശിയ മെഷ്-ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് വാഹനത്തിന്റെ ഡിസൈൻ പ്രത്യേകതകൾ.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

ക്യാബിനിൽ സിൽവർ ഇൻസെർട്ടുകളുള്ള ഒരു കറുത്ത നിറമാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. സെന്റർ കൺസോളിന് പിയാനോ-ബ്ലാക്ക് ഫിനിഷും ലഭിക്കുന്നു. കൂടാതെ ടോപ്പ് W11 ട്രിമ്മിന് ടാൻ ലെതർ ക്വിൽറ്റഡ് സീറ്റുകളും ഡാഷ്‌ബോർഡിനും ഡോർ ഹാൻഡിലിനു ചുറ്റും സോഫ്റ്റ്-ടച്ച് ലെതറുമാണ് നൽകിയിരിക്കുന്നത്.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഒറ്റ പാളി സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മഹീന്ദ്രയുടെ ചീറ്റപ്പുലിയുടെ പ്രധാന സവിശേഷതകൾ.

അരങ്ങൊഴിഞ്ഞ് XUV500; എസ്‌യുവിയുടെ നിർമാണം അവസാനിപ്പിച്ചതായി മഹീന്ദ്ര

നിലവിലെ വിലയും വരാനിരിക്കുന്ന മോഡലിന്റെയും വിലയും തമ്മിൽ വലിയ അന്തരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം പുതിയ XUV700 എസ്‌യുവിയുടെ വില തന്നെയാണ്. അതിനാൽ 10 ലക്ഷം രൂപയിൽ താഴെ വില നിർണയത്തിൽ എത്തിയാൽ XUV500 എതിരാളികളേക്കാൾ ഏറെ മുന്നിലെത്തുമെന്ന് അനുമാനിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv500 suv discontinued on temporary basis details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X