പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

പുതുതായി പുറത്തിറക്കിയ XUV700 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എസ്‌യുവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ഡീലർഷിപ്പിലോ വാഹനം ബുക്ക് ചെയ്യാം.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

ബുക്കിംഗ് വേളയിൽ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്‌ടപ്രകാരം XUV700 എസ്‌യുവി മുൻകൂട്ടി കസ്റ്റമൈസ് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ 11.99 ലക്ഷം മുതൽ 22.89 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

എന്നാൽ ആദ്യ 25,000 ബുക്കിംഗുകൾക്കുള്ള ആമുഖ വിലകൾ മാത്രമാണിത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇതിനു ശേഷം വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതായത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെ വെറും ആമുഖ വിലകൾ മാത്രമാണെന്ന് സാരം.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

XUV700 വാങ്ങാൻ സഹായിക്കുന്നതിനായി മഹീന്ദ്ര ഒരു പുതിയ ഫിൻഎക്‌സ് എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 20 ഓളം എക്സ്ക്ലൂസീവ് ലോഞ്ച് ഫിനാൻസ് ഓഫറുകളാണ് ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. ഇതിനു കീഴിൽ രജിസ്ട്രേഷൻ, ഇൻഷുറൻസ്, ആക്‌സസറികൾ, ഷീൽഫ്, എഎംസി, ലോൺ പരിരക്ഷ എന്നിവയ്ക്കും സീറോ ഡൗൺ പേയ്‌മെന്റിനൊപ്പം 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗ് വരെ ലഭിക്കും.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

മഹീന്ദ്ര ഫിനാൻസ്, ഒറിക്‌സ് എന്നീ കമ്പനികളുമായി സഹകരിച്ച് ലീസിംഗ് പദ്ധതിയിലും XUV700 വാഗ്ദാനം ചെയ്യും. എന്നാൽ മഹീന്ദ്ര അവരുടെ റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് മാത്രമായാണ് ഈ സംവിധാനം തുടക്കഘട്ടത്തിൽ ലഭ്യമാക്കുക.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

MX, AX3, AX5, AX7 എന്നിങ്ങനെ നാല് വേരിയന്റുകളിലായി 32 ഓളം വകഭേദങ്ങളാണ് മിഡ്-സൈസ് എസ്‌യുവിയിൽ ലഭ്യമാവുക. അതോടൊപ്പം ഓപ്ഷണൽ ലക്ഷ്വറി പായ്ക്കും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും (ഡീസലിൽ മാത്രം) ഉപയോഗിച്ച് ടോപ്പ് എൻഡ് AX7 വ്യക്തമാക്കാം.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

പുത്തൻ സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളും അത്യാധുനിക ഡ്രൈവർ സഹായ സംവിധാനങ്ങളും സുരക്ഷാ സന്നാഹങ്ങളുടെ നീണ്ടനിരയുമായാണ് മഹീന്ദ്ര XUV700 വിപണിയിൽ പേരെടുക്കാൻ ഒരുങ്ങുന്നത്. ബേസ് MX വേരിയന്റിനെ പോലും അതിശയകരമാംവിധമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

അഞ്ച്, ഏഴ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത സീറ്റിംഗ് ഓപ്ഷനും വാഹനത്തിന്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

ഡീസൽ എഞ്ചിൻ വേരിയന്റ് അനുസരിച്ച് രണ്ട് ട്യൂണുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓൾ-വീൽ ഡ്രൈവ്‌ട്രെയിനുമായി സംയോജിപ്പിക്കാൻ കഴിയുന്ന ഒരേയൊരു ഓപ്ഷനും ഇതാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

അതേസമയം ഡീസൽ എഞ്ചിൻ MX വേരിയന്റിൽ 155 bhp പവറും 360 Nm torque ഉം വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. AX മാനുവൽ വേരിയന്റിൽ കരുത്ത് 185 bhp ആയി ഉയരും. എന്നാൽ ഡീസൽ മാനുവലിൽ 420 Nm torque ഉം ഓട്ടോമാറ്റിക്കിൽ 450 Nm ആയും ടോർഖ് ഉയരും. മാത്രമല്ല ഡീസൽ വകഭേദത്തിൽ സിപ്, സാപ്, സൂം, കസ്റ്റം എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും ലഭ്യമാണ്.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

ഇനി മഹീന്ദ്ര XUV700-യുടെ സവിശേഷതകളിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അലക്‌സ കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒരു പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, മെമ്മറി ഫംഗ്ഷൻ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ലഭ്യമാക്കും.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ വരെയാണ് യാത്രക്കാരുടെ സുരക്ഷ സജ്ജീകരണത്തിൽ ഒരുക്കിയിരിക്കുന്നത്. ഹൈ ബീം അസിസ്റ്റ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ് തുടങ്ങിയ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുന്നു.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

2021 ഒക്ടോബർ പത്തിനായിരിക്കും XUV700 എസ്‌യുവിക്കായുള്ള ഡെലിവറി തീയതി മഹീന്ദ്ര പുറത്തുവിടുകയുള്ളൂ. ഡീസൽ വേരിയന്റുകൾക്ക് മുമ്പ് പെട്രോൾ മോഡലുകളുടെ വിൽപ്പന ആയിരിക്കും ആരംഭിക്കുകയെന്നാണ് സൂചനയും.

പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Mahindra

മഹീന്ദ്ര XUV700 എസ്‌യുവിയുടെ അഞ്ച് സീറ്റർ വകഭേദം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവയ്‌ക്കെതിരായി മത്സരിക്കുമ്പോൾ. മറുവശത്ത്, XUV700 ഏഴ് സീറ്റർ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ വമ്പൻമാരുമായാകും ഏറ്റുമുട്ടുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 bookings open in india suv can be booked offline and online
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X