ആറു മാസത്തോളം കാത്തിരിക്കണം, XUV700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായ XUV700. പല കാര്യങ്ങൾകൊണ്ടും സെഗ്മെന്റിൽ വേറിട്ടുനിൽക്കുന്ന മോഡൽ നിരത്തുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ഓഗസ്റ്റ് 14-ന് വിപണിയിൽ അവതരിപ്പിച്ച മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചത് ഒക്ടോബർ ഏഴിനായിരുന്നു. ബുക്കിംഗ് വിൻഡോ തുറന്ന് മൂന്ന് മണിക്കൂറിനുള്ളിൽ 50,000 ആളുകൾ പുതിയ മഹീന്ദ്ര XUV700 എസ്‌യുവിക്കായി ഇരച്ചെത്തി. ഇത് കമ്പനിക്ക് മാത്രമല്ല ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായത്തിനും ഒരു പുതിയ റെക്കോർഡായിരുന്നു.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

വെറും മൂന്ന് മണിക്കൂർ ബുക്കിംഗ് വിൻഡോയിൽ ഇതേ വരെ ഒരു കാറിനും ഇത്തരമൊരു പ്രതികരണം ലഭിച്ചിട്ടില്ല. നിലവിൽ എസ്‌യുവിക്കായി 70,000 ബുക്കിംഗുകളോളമാണ് മഹീന്ദ്ര നേടിയിരിക്കുന്നത്. 2022 ജനുവരി പകുതിയോടെ വാഹനത്തിന്റെ 14,000 യൂണിറ്റുകൾ വിതരണം ചെയ്യാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നതും.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

വാഹനത്തിനായുള്ള വലിയ ഡിമാൻഡ് നീണ്ട കാത്തിരിപ്പ് കാലയളവുകളിലേക്ക് നയിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ടായിരുന്നു. വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള പാർട്‌സ് ക്ഷാമത്തിന്റെ ഈ കാലത്ത് ബുക്കിംഗ് കാലയളവ് വളരെയധികം അലട്ടുന്നൊരു കാര്യമാണ്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

XUV700 ആദ്യ ദിവസം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പോലും 2022 പകുതിയോടെയാണ് ഡെലിവറി തീയതി ലഭിച്ചത്. അതിലും എസ്‌യുവിക്കായുള്ള ബുക്കിംഗ് നമ്പറുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ കാത്തിരിപ്പ് കാലയളവും ഉയർന്നതാകും. മഹീന്ദ്ര XUV700 ഉടമകളുടെ ഗ്രൂപ്പ് അനുസരിച്ച് അടുത്തിടെ എസ്‌യുവി ബുക്ക് ചെയ്ത നിരവധി ഉപഭോക്താക്കൾക്ക് ഇപ്പോൾ 2023 മെയ് മാസത്തേക്കാണ് ഡെലിവറി തീയതി ലഭിച്ചിരിക്കുന്നത്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ബുക്ക് ചെയ്തവർ ഇത്തരത്തിലുള്ള കാത്തിരിപ്പ് കാലയളവിൽ ഒട്ടും തൃപ്തരല്ലെന്ന് വ്യക്തം. ബുക്കിംഗ് തീയതി, കാറിന്റെ നിറം, വേരിയന്റ്, ഭാഗങ്ങളുടെ ലഭ്യത മുതലായവ കണക്കിലെടുത്ത് പ്രത്യേകം രൂപകൽപ്പന ചെയ്ത അൽഗോരിതം പ്രകാരമാണ് മഹീന്ദ്ര ഡെലിവറി തീയതികൾ തീരുമാനിക്കുന്നത്. ഡെലിവറി ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലല്ലെന്ന് ചുരുക്കം.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

കൊവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ ആടിയുലയുന്ന ആഗോള വാഹന വ്യവസായത്തിന് അക്ഷീണമായിരിക്കുന്നുവെന്നു വേണം പറയാൻ. കാര്യങ്ങൾ ലഘൂകരിച്ച് കമ്പനികൾ മുന്നോട്ടു നീങ്ങുമ്പോൾ സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും വിവിധ സെഗ്‌മെന്റുകളിലുടനീളമുള്ള വാഹനങ്ങളുടെ ലോകമെമ്പാടുമുള്ള ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണ്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ ഉപയോഗിക്കുന്ന XUV700 എസ്‌യുവിയുടെ ടോപ്പ് വേരിയന്റിന് ഈ ചിപ്പുകളുടെ ഉപയോഗവും കൂടുതലാണ്. ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഹോൾഡ് എന്നിവയാണ് വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ഇവയോടൊപ്പംഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ പനോരമിക് സൺറൂഫ്, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, ADAS, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് സീറ്റ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്രൈവർ ഡ്രോസിനസ് അലേർട്ട് സിസ്റ്റം, ബിൽറ്റ്-ഇൻ അലക്‌സാ എന്നിവയും XUV700 പതിപ്പിന്റെ പ്രത്യേകതകളാണ്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ടാറ്റ ഹാരിയർ, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, എംജി ഹെക്ടർ, എംജി ഹെക്ടർ പ്ലസ്, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളാണ് XUV700 മോഡലിന്റെ പ്രാഥമിക എതിരാളികൾ. എസ്‌യുവിയുടെ ആക്രമണാത്മക വില നിർണയത്താൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് തുടങ്ങിയ മോഡലുകൾക്കും വാഹനം വെല്ലുവിളി ഉയർത്തുന്നുണ്ട്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

11.99 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയായിരുന്നു എസ്‌യുവിയുടെ പ്രാരംഭ ആമുഖ വില. എന്നാൽ ആദ്യത്തെ 25,000 ബുക്കിംഗുകൾക്ക് ശേഷം എൻട്രി ലെവൽ വേരിയന്റിന്റെ അടിസ്ഥാന വില ഇപ്പോൾ 12.49 ലക്ഷം രൂപയായി ഉയരുകയും ചെയ്‌തു. സെമികണ്ടക്‌ടർ ക്ഷാമം കാരണം മഹീന്ദ്ര XUV700 മോഡലിന് വില കുറഞ്ഞൊരു പതിപ്പിനെ കൂടി അവതരിപ്പിക്കാൻ നിലവിൽ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ADAS ഇല്ലാതെ എസ്‌യുവിയുടെ AX7 വേരിയന്റ് കൊണ്ടുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. നിലവിൽ മഹീന്ദ്ര XUV700 രണ്ട് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 200 bhp പവറിൽ 380 Nm torque ആണ് നൽകുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

ഇത് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. 185 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്. ഇതും അതേ ഗിയർബോക്‌സ് കോമ്പിനേഷനാണ് വാഗ്‌ദാനം ചെയ്യുന്നത്.

ആറു മാസത്തോളം കാത്തിരിക്കണം,ൺങൻ700 ഡിസംബറിൽ ബുക്ക് ചെയ്‌തവർക്ക് മെയ് മാസം ഡെലിവറി

എന്നാൽ ഓട്ടോമാറ്റിക്കിൽ എത്തുമ്പോൾ ടോർഖിൽ അൽപം വർധനവുണ്ടാകും. എസ്‌യുവിയുടെ ഡീസൽ ടോപ്പ് എൻഡ് വേരിയന്റിൽ ഓൾ വീൽ ഡ്രൈവ് പ്രവർത്തനക്ഷമതയുടെ ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 demands on top despite of increasing waiting period
Story first published: Sunday, December 12, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X