Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

വിപണിയിൽ പരിചയപ്പെടുത്തുന്നതിനു മുമ്പേ ഏറെ ചർച്ചയായ വാഹനമായിരുന്നു മഹീന്ദ്രയുടെ XUV700. 11.99 ലക്ഷം രൂപയുടെ പ്രാരംഭ വില പ്രഖ്യാപനം കൂടിയായതോടെ എസ്‌യുവിക്കായി നീണ്ടനിര ഇപ്പോഴേ ആരംഭിക്കുകയും ചെയ്‌തു. നിരവധി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളും അണിനിരത്തിയാണ് മോഡൽ നിരത്തുകളിലേക്ക് പായുന്നത്.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

ഇനി ഏവരും കാത്തിരിക്കുന്നത് പുത്തൻ Mahindra XUV700 എസ്‌യുവിയുടെ വിൽപ്പന ആരംഭിക്കാനാണ്. എന്നാൽ ഉയർന്നു വരുന്ന ഇന്ധനവില കാരണം പലരും ഇന്ന് ഇലക്‌ട്രിക് വാഹനങ്ങളേയും അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനും കമ്പനി ഒരു പരിഹാരം കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

പുതിയ വാർത്തകൾ അനുസരിച്ച് മഹീന്ദ്ര XUV700 ഏഴ് സീറ്റർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ശരിക്കും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് കമ്പനി തയാറാക്കി കഴിഞ്ഞെന്നാണ് സൂചന. മാത്രമല്ല ഇത് 54kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാകും വിപണിയിൽ എത്തുക.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

പൂർണമായും ഇലക്ട്രിക് XUV700 മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഹിറ്റാകാൻ സാധ്യതയുണ്ട്. നിലവിൽ മഹീന്ദ്ര XUV700 ഇലക്ട്രിക് എസ്‌യുവിയുടെ വികസനത്തെക്കുറിച്ചും അവതരണത്തെ കുറിച്ചും ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

ഇതിനുപുറമെ eXUV300, പുതിയ XUV500, XUV900 കൂപ്പെ എസ്‌യുവി, e-XUV700 എന്നിവയുൾപ്പെടെ നിരവധി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലാണ് ആഭ്യന്തര കാർ ബ്രാൻഡ് മഹീന്ദ്ര eKUV 100 മൈക്രോ എസ്‌യുവിയുടെ പദ്ധതിയും അടുത്ത വർഷം തുടക്കത്തിൽ എത്തുമെന്ന് റിപ്പോർട്ടുചെയ്‌തു.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

മോഡലിന് 15.9 കിലോവാട്ട് ബാറ്ററി പായ്ക്കായിരിക്കും കമ്പനി സമ്മാനിക്കുക. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് വാഹനമെന്ന കിരീടവും eKUV100 സ്വന്തമാക്കും. നിലവിൽ ടാറ്റ അടുത്തിടെ പുറത്തിറക്കിയ പുതിയ ടിഗോർ ഇവിയാണ് നിലവിലെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാർ.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

eKUV100 എസ്‌യുവി പരമാവധി 54.4 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഇത് പരമാവധി 150 കിലോമീറ്റർ വരെ റേഞ്ച് മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. തികച്ചും സിറ്റി യാത്രകൾക്ക് അനുയോജ്യമായ രീതിയിലായിരിക്കും വാഹനത്തെ അണിയിച്ചൊരുക്കുക.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

അതിനു ശേഷം XUV300 കോംപാക്‌ട് എസ്‌യുവിയെ അടിസ്ഥാനമാക്കി മഹീന്ദ്ര eXUV300 ഇലക്ട്രിക്കും പുറത്തിറക്കും. അടുത്ത വർഷം ആദ്യ പകുതിയോടെ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മോഡൽ ആഭ്യന്തര കാർ നിർമാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

വിപണിയിൽ എത്തുമ്പോൾ നിലവിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്‌സോൺ ഇലക്‌ട്രിക്കിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മഹീന്ദ്ര eXUV300 പ്രാപ്‌തമായിരിക്കും. ഇലക്ട്രിക് കോം‌പാക്‌ട് എസ്‌യുവി സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് വേരിയന്റുകളിൽ യഥാക്രമം 200 കിലോമീറ്റർ, 375 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

നിലവിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിലായി എത്തുന്ന പുതുപുത്തൻ XUV700 എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും മഹീന്ദ്ര ആരംഭിക്കാനിരിക്കുകയാണ്. MX പെട്രോൾ, MX ഡീസൽ, AX3 പെട്രോൾ, AX5 പെട്രോൾ എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് മഹീന്ദ്ര XUV700 വിപണിയിൽ എത്തിക്കുന്നത്.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

ഇവയ്ക്ക് യഥാക്രമം 11.99 ലക്ഷം, 12.49 ലക്ഷം, 13.99 ലക്ഷം, 14.99 ലക്ഷം എന്നിങ്ങനെയാകും എക്സ്ഷോറൂം വില. 200 bhp കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് എസ്‌യുവി സ്വന്തമാക്കാം. ഡീസൽ യൂണിറ്റ് രണ്ട് വ്യത്യസ്ത ട്യൂൺ അവസ്ഥയിലാണ് സ്വന്തമാക്കാനാവുക.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

അതിൽ 155 bhp പവറും 360 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ആദ്യത്തേത്. രണ്ടാമത്തേത് 185 bhp കരുത്തിൽ 420 Nm torque വികസിപ്പിക്കാനും പ്രാപ്‌തമായിരിക്കും. അഞ്ച് സീറ്റർ പതിപ്പ് മാനുവൽ ഗിയർബോക്‌സിൽ മാത്രമായിരിക്കും വാഗ്‌ദാനം ചെയ്യുക.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായി എത്തുന്ന XUV700 സുരക്ഷാ സംവിധാനങ്ങളിലും കേമനായിരിക്കും. ഡ്രൈവര്‍ ഡ്രൗസിനെസ് അലേര്‍ട്ട് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാണ് വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

അതോടൊപ്പം 60-ലധികം കണക്റ്റഡ് സവിശേഷതകളും മഹീന്ദ്ര XUV700 എസ്‌യുവിയുടെ പ്രത്യേകതകളായിരിക്കും. ഓഫ്‌റോഡ് പ്രേമികളായ ഉപഭോക്താക്കൾക്ക് ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള പുതിയ വേരിയന്റും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഫോർഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയവയുമായി വരെ മാറ്റുരയ്ക്കാൻ ഇവൻ സജ്ജമായിരിക്കുമെന്ന് ചുരുക്കം.

Mahindra XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക്കും തയാർ, വിപണി പിടിക്കാൻ പുതുതന്ത്രങ്ങൾ

ചുരുക്കി പറഞ്ഞാൽ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്ര ആൾട്യൂറാസിന് നേടാനാവാതെ പോയ വിജയം വരെ XUV700 മോഡലിലൂടെ നേടിയെടുക്കാനാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. അധികംവൈകാതെ നിർത്തലാക്കാൻ ഒരുങ്ങുന്ന ആൾട്യൂറാസിന് പകരക്കാരനായി XUV900 ആയിരിക്കും എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 electric suv prototype to be ready with a 54kwh battery pack
Story first published: Friday, September 3, 2021, 12:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X