ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

മഹീന്ദ്ര XUV700 എസ് യുവിയുടെ എല്ലാ വകഭേദങ്ങളുടെയും വിലകൾ പുറത്തുവന്നതോടെ വാഹന പ്രേമികൾ ആവേശത്തിലാണ്. ആക്രമണത്മകമായ വില നിർണയം മിഡ്-സൈസ് സെഗ്മെന്റിലെ എതിരാളികൾക്ക് നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

11.99 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 മോഡലിന്റെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5, 7 സീറ്റർ ഓപ്ഷനിൽ എത്തുന്ന ഈ എസ്‌യുവി ഇന്ത്യയിൽ വ്യത്യസ്ത സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുമായി മാറ്റുരയ്ക്കാൻ പ്രാപ്തമായിരിക്കുo എന്നതാണ് മേന്മ.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

അതായത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്സ്വാഗൺ ടൈഗൂൺ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവ ഉൾപ്പെടുന്ന അഞ്ച് സീറ്റർ എസ്‌യുവികൾ, ഇതിനു പുറമെ ഹ്യുണ്ടായി അൽകാസർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി തുടങ്ങിയ ഏഴ് സീറ്റർ മോഡലുകളും മഹീന്ദ്ര XUV700 ആയി മത്സരിക്കും.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

2021 ഒക്ടോബർ 10-ന് മാത്രമേ പുത്തൻ എസ്‌യുവിക്കായുള്ള ഡെലിവറി തീയതികൾ കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. ഡീസൽ വേരിയന്റുകൾക്ക് മുമ്പ് ആദ്യം പെട്രോൾ-പവർ വേരിയന്റുകൾ ആകും വിതരണം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

പെട്രോൾ 2.0 ലിറ്റർ എഞ്ചിനും ഡീസൽ ഓപ്ഷൻ 2.2 ലിറ്റർ യൂണിറ്റുമായിരിക്കും. രണ്ട് എഞ്ചിനുകളും മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

XUV700 എസ്‌യുവിയിലെ പെട്രോൾ യൂണിറ്റ് പരമാവധി 155 bhp പവറിൽ 360 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ പതിപ്പ് 185 bhp കരുത്തും 420 Nm torque ഉം നൽകുന്നതാണ്. ഓട്ടോമാറ്റിക്കിൽ എത്തുമ്പോൾ ടോർഖ് 450 Nm ആയി ഉയരും. ഡീസൽ എഞ്ചിൻ സിപ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

എന്നാൽ AX7 ഡീസൽ ഓട്ടോമാറ്റിക് ഉപയോഗിച്ച് ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഗ്ദാനം ചെയ്യും. ഇതിനായി 1.30 ലക്ഷം രൂപ അധികമായി മുടക്കേണ്ടിവരുo. അഞ്ച്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര XUV700 MX, AX എന്നീ രണ്ട് സീരീസുകളിലാണ് ലഭ്യമാവുക.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

MX സീരീസ് MX പെട്രോൾ, MX ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. XUV700 AX സീരീസ് 3 വേരിയന്റുകളിലായാണ് വിപണിയിൽ എത്തുക. പെട്രോൾ എഞ്ചിനുള്ള എസ് യുവിയുടെ AX പതിപ്പുകളുടെ എക്സ്ഷോറൂം വില 13.99 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

എന്നാൽ ഡീസൽ ശ്രേണിക്ക് 14.59 ലക്ഷം രൂപ മുതൽ 19.79 ലക്ഷം രൂപ വരെയാകും മുടക്കേണ്ടി വരിക. XUV700 എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് 2021 ഒക്ടോബർ ഏഴിന് ആരംഭിക്കുമെന്നാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

MX, AX3, AX5, AX7 എന്നിങ്ങനെ നാല് വകഭേദങ്ങളിലായി 34 വേരിയന്റുകളാണ് മിഡ്-സൈസ് എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവുക. പുത്തൻ സവിശേഷതകളും അത്യാധുനിക ഡ്രൈവർ സഹായ സംവിധാനങ്ങളും സുരക്ഷാ സന്നാഹങ്ങളുടെയും നീണ്ടനിരയുമാണ് XUV700 മോഡലിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

ഇരുപതോളം ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഫീച്ചറുകളാണ് എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചർ പട്ടികയിൽ 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീൻ, സ്‌മാർട്ട്കോർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, അഡ്രിനോക്സ് കണക്റ്റഡ് കാർ ടെക്, ബിൽറ്റ്-ഇൻ അലക്സാ, സോണിയിൽ നിന്നുള്ള ഓപ്ഷണൽ 12 സ്പീക്കർ 3D ഓഡിയോ സിസ്റ്റം എന്നിവയെല്ലാമുണ്ട്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

കൂടാതെ ആറു തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മൾട്ടി ഡൊമെയിൻ കൺട്രോളർ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഹൈ ടോർഷ്യൽ വാല്യൂ, സെഗ്മെന്റിലെ ഏറ്റവും വലിയ പനോരമിക് സ്കൈറൂഫ്, ഇൻബിൾറ്റ് നാവിഗേഷൻ എന്നിവയും മഹീന്ദ്ര XUV700 മോഡലിലുണ്ട്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

സുരക്ഷയുടെ കാര്യത്തിലും ടാറ്റ കാറുകളോട് ഇടിച്ചുനിൽക്കാൻ മഹീന്ദ്ര എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. അതിനാൽ തന്നെ ഈ പുത്തൻ എസ്‌യുവിയിൽ ഏഴ് എയർബാഗുകൾ, മൂന്നാം നിര വരെ മൂടുന്ന കർട്ടൻ എയർബാഗുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വ്യക്തിഗത സേഫ്റ്റി അലേർട്ട്, ADAS പോലുള്ള വിപുലമായ ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ എന്നിവയും XUV700 എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.

ആദ്യം XUV700 എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ നിരത്തിലേക്ക്, ഡീസൽ പതിപ്പിന്റെ ഡെലിവറി പിന്നീട്

അതോടൊപ്പം ഡ്രൈവര്‍ ഡ്രൗസിനെസ് അലേര്‍ട്ട് സിസ്റ്റം, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും സുരക്ഷയ്ക്ക് മേമ്പൊടിയേകാൻ വാഹനത്തിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 petrol variants will be delivered first
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X