XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി പുതിയ മോഡലുകളെയാണ് മഹീന്ദ്ര അണിനിരത്താൻ ഒരുങ്ങുന്നത്. XUV700 എസ്‌യുവിയെ ഓഗസ്റ്റിൽ വിപണിയിൽ എത്തിച്ചാകും ഈ പുതുപദ്ധതിക്ക് തുടക്കമിടുക.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

അപ്‌ഡേറ്റുചെയ്‌ത മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന XUV700 നിലവിലുള്ള XUV500 എസ്‌യുവിയേക്കാൾ കൂടുതൽ പ്രീമിയമായിരിക്കും. പുതിയ മോഡൽ എത്തുന്നതോടെ നിലവിലെ അഞ്ച് സീറ്റർ പതിപ്പ് താത്ക്കാലികമായി വിപണിയോട് വിടപറയുമെന്നും വാർത്തകളുണ്ട്.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

ഈ വർഷം മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും വലിയ അവതരണമായിരിക്കും XUV700 എസ്‌യുവിയുടേത്. ഉത്സവ സീസൺ മുതലെടുത്ത് 2021 ഒക്ടോബറിൽ ഇത് അവതരിപ്പിക്കപ്പെടും. മൊത്തം പതിനൊന്ന് വേരിയന്റുകളിലായിരിക്കും പുതുമോഡൽ കളംനിറയുക.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

മാത്രമല്ല, വാഹനത്തിന്റെ ഡീസൽ എഞ്ചിൻ മൂന്ന് വ്യത്യസ്ത ട്യൂൺ അവസ്ഥയിൽ പരിചയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. വലിപ്പത്തിൽ നിലവിലുള്ള XUV500 മോഡലിനേക്കാൾ സമ്പന്നനായിരിക്കും. ഇത് അധിക ക്യാബിനിടത്തിലേക്ക് ആകും വിവർത്തനം ചെയ്യുക.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

2.2 ലിറ്റർ നാല് സിലിണ്ടർ ഡീസലും 2.0 ലിറ്റർ നാല് പോട്ട് പെട്രോളുമായിരിക്കും XUV700-യുടെ എഞ്ചിൻ ഓപ്ഷനുകൾ. പെട്രോൾ യൂണിറ്റ് 180 bhp, 190 bhp, 210 bhp എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവർ റേറ്റിംഗുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

ഓയിൽ-ബർണർ രണ്ട് വ്യത്യസ്ത പവർ, ടോർഖ് റേറ്റിംഗുകളിൽ വാഗ്ദാനം ചെയ്യുമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൂടുതലും 180 bhp പതിപ്പ് ഉത്പാദനത്തിലേക്ക് പ്രവേശിക്കും. 210 bhp പതിപ്പ് ടോപ്പ്-സ്പെക്ക് വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്താനാണ് സാധ്യത.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

210 bhp വേരിയന്റിന് 450 Nm torque ഔട്ട്പുട്ട് സൃഷ്ടിക്കാൻ കഴിയും. എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ജീപ്പ് കോമ്പസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്ര XUV700 എസ്‌യുവിയുടെ 180 bhp പതിപ്പ് അതിന്റെ വിഭാഗത്തിലെ ഏറ്റവും ശക്തനായ മോഡലായിരിക്കും.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

XUV700 ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10 ഇഞ്ചിൽ കൂടുതൽ വലുപ്പമുള്ള ഒരു വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഒരു പ്രീമിയം ക്യാബിനും സവിശേഷതകളുടെ പട്ടികയിൽ റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യകളും ഉൾപ്പെടുത്തും.

XUV700 എസ്‌യുവിക്ക് കരുത്തേകാൻ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ; കൂടുതൽ അറിയാം

സെമികണ്ടക്‌ടറുകളുടെ വിതരണക്ഷാമം കാരണം മഹീന്ദ്ര വരാനിരിക്കുന്ന എസ്‌യുവിയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിനെ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Mahindra XUV700 SUV Could Be Offer Three Engine Options In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X