പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

ഏറെ നാളായി വിപണി കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറ മഹീന്ദ്ര XUV700. അടുത്തകാലത്തായി മൂന്നുവരി എസ്‌യുവികളുടെ ജനപ്രീതി കൂടിവരുന്നതും കമ്പനിക്ക് ഗുണകരമാകും. എന്തായാലും ഓഗസ്റ്റ് 14-ന് വിപണിയിൽ എത്തുമ്പോൾ ഒരു പുതുതരംഗം സൃഷ്‌ടിക്കാൻ വാഹനത്തിനായേക്കും.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

ടീസർ വീഡിയോകളിലൂടെ വരാനിരിക്കുന്ന എസ്‌യുവിയുടെ പല സവിശേഷതകളും പരിചയപ്പെടുത്തിയെങ്കിലും XUV700-യുടെ രൂപം വെളിപ്പെടുത്തിയ സ്പൈ ചിത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. എന്തായാലും ഇക്കാര്യത്തിൽ ഒരു സമ്മിശ്ര പ്രതികരണം തന്നെയായിരിക്കും ഉപഭോക്താക്കളിൽ നിന്നും ലഭിക്കുക.

ഫീച്ചർ പായ്ക്ക്ഡ് ആണെങ്കിലും കാണാൻ കൊള്ളില്ലെങ്കിൽ പിന്നെ കഥയില്ലല്ലോ? എന്തായാലും ഇന്റീരിയർ വളരെ കേമമായിരിക്കും എന്നതിൽ ഒരു തർക്കവും ഉണ്ടായേക്കില്ല. വിപണിയിൽ എത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ എസ്‌യുവിയുടെ മറ്റൊരു ടീസർ വീഡിയോ കൂടി കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

ഇന്റീരിയറിനെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനാണ് പുതിയ ടീസർ വീഡിയോ പ്രാധാന്യമേകുന്നത്. നേരത്തെ സൂചന നൽകിയതു പോലെ തന്നെ മഹീന്ദ്ര XUV700 ബ്രാൻഡിന്റെ പുതിയ അഡ്രിനോക്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ടു-സ്ക്രീൻ സെറ്റപ്പുമായാകും വരിക.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

ഇതിനുപുറമെ ഡാഷ്‌ബോർഡിലുടനീളം ബ്ലാക്ക് ആൻഡ് ബീജ് തീം, ലെതറെറ്റ് സീറ്റുകൾ, ഡോർ പാഡുകൾ എന്നിവയും ക്യാബിൻ അണിഞ്ഞൊരുങ്ങും. മുൻവശത്തെ സീറ്റുകളിലെ പെർഫൊറേഷൻ ഒരു വെന്റിലേഷൻ ഫംഗ്‌ഷനോടുകൂടി വാഗ്ദാനം ചെയ്യുന്നതായാണ് വീഡിയോ പറഞ്ഞുവെക്കുന്നത്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

കൂടാതെ ക്രോം രൂപരേഖ ലഭിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയായി എയർ എയർകോൺ വെന്റുകളും മഹീന്ദ്ര സ്ഥാപിച്ചിട്ടുണ്ട്. രണ്ട് റോട്ടറി ബട്ടണുകൾ ഉപയോഗിച്ച് എയർ കണ്ടീഷൻ നിയന്ത്രിക്കും. പുതിയ ഫ്ലാറ്റ്-ബോട്ടം ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിന് അടുത്തായി പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും ഇടംപിടിച്ചിട്ടുണ്ട്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, സ്റ്റോറേജുള്ള ഡ്രൈവർ ആംസ്ട്രെസ്റ്റ്, നാല് സൗണ്ട് മോഡുകളുള്ള സോണിയുടെ സ്റ്റീരിയോ സിസ്റ്റം, വോയ്സ്-എനേബിൾഡ് കമാൻഡുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ക്യാബിനിലെ മറ്റ് ഹൈലൈറ്റുകളാണ്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

മഹീന്ദ്രയുടെ പുതിയ ലോഗോ അവതരിപ്പിക്കുന്ന ആദ്യത്തെ എസ്‌യുവി ആയിരിക്കും XUV700 എന്നതും ശ്രദ്ധേയമാകും. പുതിയ ലോഗോയിലൂടെ തങ്ങളുടെ എസ്‌യുവി നിരയെ വ്യത്യസ്‌തമാക്കാനാണ് കമ്പനികയുടെ ശ്രമം. നിലവിലുള്ള സിഗ്നേച്ചർ ബാഡ്ജ് 2002 ൽ മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

എന്നാൽ ഇതിൽ നിന്നും പുറത്തുകടക്കാനായാണ് പുതിയ ശൈലി കമ്പനി ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ മാരുതിയുടെ ആദ്യകാല ലോഗോയുടെ ഡിസൈനാണ് മഹീന്ദ്ര കോപ്പിയടിച്ചിരിക്കുന്നതെന്ന വിമർശമവും ഇപ്പോൾ വാഹന പ്രേമികളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ മാത്രമായിരിക്കില്ല സെഗ്മെന്റിലെ തന്നെ ഏറ്റവും ശക്തമായ പെട്രോൾ, ഡീസൽ എഞ്ചിനുകളും വാഗ്‌ദാനം ചെയ്‌താകും എസ്‌യുവി വിപണിയിലേക്ക് എത്തുക.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് XUV700 എസ്‌യുവിക്ക് തുടിപ്പേകുക. പെട്രോൾ എഞ്ചിൻ 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതിയിരിക്കും. അതേസമയം മറുവശത്ത് 185 bhp പവറായിരിക്കും ഡീസൽ എഞ്ചിന് പുറത്തെടുക്കാൻ കഴിയുക.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും മഹീന്ദ്ര XUV700 അവതരിപ്പിക്കും. ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, നാല് ഡ്രൈവ് മോഡുകൾ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് പതിപ്പ് എത്തുമെന്ന് ടീസർ വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

പുറത്തേക്കാളും കേമത്തം അകത്ത്; XUV700 എസ്‌യുവിയുടെ ഇന്റീരിയർ വെളിപ്പെടുത്തി പുതിയ ടീസർ

ലെവൽ വൺ ഓട്ടോണമസ് സാങ്കേതികവിദ്യ നൽകുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന മഹീന്ദ്രയുടെ ആദ്യ മോഡലായിരിക്കും പുതിയ XUV700 എന്നതും ശ്രദ്ധേയമാകും. ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ എന്നിവയ്‌ക്കെതിരെയാകും XUV700 മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 suv interior details revealed in new teaser video
Story first published: Thursday, August 12, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X