കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ക്രെറ്റയുടേയും സെൽറ്റോസിന്റേയും മുനയൊടിച്ച് മുൻനിരയിലേക്ക് എത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV700. ദീപാവലിക്ക് മുന്നോടിയായി 70,000 യൂണിറ്റിലധികം ബുക്കിംഗുകളും നേടിയെടുത്ത് സ്വപ്ന തുല്യമായ തുടക്കമാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

പാർട്‌സുകളുടെ ആഗോള വിതരണ ദൗർലഭ്യത്തിനിടയിൽ കാറുകൾ അതത് ഉടമകൾക്ക് എത്തിക്കുക എന്നതാണ് ഇപ്പോൾ മഹീന്ദ്ര അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. പെട്രോൾ വേരിയന്റിന്റെ ഡെലിവറി 2021 ഒക്ടോബർ 30 മുതൽ ആരംഭിച്ച കമ്പനി XUV700 എസ്‌യുവിയുടെ ഡീസൽ വേരിയന്റുകളുടെ ഡെലിവറി നവംബർ അവസാനം മുതൽ ആരംഭിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

2021 ഒക്ടോബറിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ 3,400 യൂണിറ്റുകളിൽ അധികമാണ് നിരത്തിലെത്തിച്ചത്. 2022 ജനുവരിയോടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് 14,000 യൂണിറ്റുകൾ എത്തിക്കാനും കമ്പനി പദ്ധതിയിട്ടുണ്ട്. ഡെലിവറിക്കായി കാത്തിരിക്കുന്നത് XUV700 ഉപഭോക്താക്കൾ മാത്രമല്ല എന്നതും ഗൗരവകരമായ വിഷയമാണ്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

ആയിരക്കണക്കിന് ഥാർ ഉപഭോക്താക്കളുടെ ഗതിയും സമാനമാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ലൈഫ്-സ്റ്റൈൽ എസ്‌യുവിയുടെ ഏകദേശം 50,000 ഉപഭോക്താക്കളാണ് ഡെലിവറിക്കായി ഇപ്പോഴും കാത്തിരിക്കുന്നത്. വാഹനം കൈമാറ്റം ചെയ്യപ്പെടുന്ന തീയതിയെ കുറിച്ച് മഹീന്ദ്ര തങ്ങളുടെ ഉപഭോക്താക്കളുമായി പതിവായി ബന്ധപ്പെടുന്നുണ്ട്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

XUV700 ഉപഭോക്താക്കളുമായി പങ്കിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് 2021 നവംബർ 25 മുതൽ അവർക്ക് ഡെലിവറി നൽകുമെന്നാണ് അറിയാൻ കഴിഞ്ഞത്. കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യമായ തീയതിയല്ലെങ്കിൽ ഡെലിവറി കണക്കാക്കിയ ഒരു മാസമാണ് മഹീന്ദ്ര നൽകുന്നത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

മഹീന്ദ്ര XUV700 അതിന്റെ സെഗ്‌മെന്റിൽ ഹ്യുണ്ടായി അൽകസാർ, ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ മാസത്തെ വിൽപ്പന രാജ്യത്തെ വാങ്ങുന്നവർ അതിന് സ്വീകരിച്ച സ്വീകാര്യതയുടെ തെളിവാണ്. 2021 ഒക്ടോബറിൽ 3,407 യൂണിറ്റുകളുടെ വിൽപ്പനയോടെ, XUV700 ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയിരുന്നു.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

2021 സെപ്റ്റംബറിൽ വിറ്റ 1,370 യൂണിറ്റുകളിൽ നിന്ന് അതിന്റെ ആദ്യ മാസത്തെ വിൽപ്പനയിൽ മഹീന്ദ്ര ഥാർ സ്‌കോർപിയോ എന്നിവയെ മറികടക്കാനും മോഡലിനായിട്ടുണ്ട്. തൊട്ടുപിന്നാലെ ടാറ്റ ഹാരിയർ കഴിഞ്ഞ മാസം 3,097 യൂണിറ്റുകൾ വിറ്റഴിച്ചു. അതിന്റെ മറ്റൊരു എതിരാളിയായ എംജി ഹെക്ടറിന് കഴിഞ്ഞ മാസം 2,478 യൂണിറ്റുകളാണ് നിരത്തിലെത്തിക്കാൻ സാധിച്ചത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

5 സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് നേടിയ മഹീന്ദ്ര XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ GDi എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 182 bhp പവറും 450 Nm torque ഉമ നൽകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമുണ്ട്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

XUV500 എസ്‌യുവിയുടെ പകരക്കാനായി എത്തിയ XUV700 ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക്കും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുകയാണ്. ടോപ്പ് എൻഡ് ഡീസൽ വേരിയന്റിൽ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണത്തിന്റെ ഓപ്ഷനും മഹീന്ദ്ര അണിയിച്ചൊരുക്കിയിട്ടുണ്ട്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

XUV700 തുടക്കത്തിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയിലും ടോപ്പ് എൻഡ് വേരിയന്റിന് 19.79 ലക്ഷം വരെയുമുള്ള വില ശ്രേണിയിലാണ് ലോഞ്ച് ചെയ്തത്. പ്രാരംഭ 25,000 ബുക്കിംഗുകൾക്ക് ശേഷം വിലയിൽ മാറ്റമുണ്ടായി. അങ്ങനെ നിലവിൽ 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്സ്ഷോറൂം വില. . MX, AX എന്നിങ്ങനെ രണ്ട് വേരിയന്റ് ശ്രേണിയിലാണ് വാഹനം സ്വന്തമാക്കാനാവുക.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

സെഗ്മെന്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്ന ഒരേയൊരു വാഹനമാണ് XUV700. അതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് XUV700 എസ്‌യുവിയെ മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാണ് എസ്‌യുവിയിലെ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിൽ (ADAS) ലഭ്യമാകുന്നത്.

കാത്തിരുന്ന് മുഷിയേണ്ട! XUV700 എസ്‌യുവിയുടെ അടുത്ത ബാച്ച് ഡെലിവറി നവംബർ 25 മുതലെന്ന് Mahindra

കഴിഞ്ഞ ഒരു വർഷക്കാലമായി വാഹന വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമികണ്ടക്‌ടർ ചിപ്പുകളുടെ ലഭ്യതകുറവ്. അത് പുതിയ XUV700 മോഡലിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ XUV700 എസ്‌യുവിയുടെ ചില വേരിയന്റുകളിലെ ഫീച്ചറുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ്, ഫാം എക്യുപ്‌മെന്റ് സെക്‌ടറുകൾ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാജേഷ് ജെജുരിക്കർ അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 suv next batch delivery begins from 25th november
Story first published: Friday, November 12, 2021, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X