കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മഹീന്ദ്രയുടെ നിരയിൽ നിന്നും അടുത്തതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന മോഡലാണ് XUV700. എസ്‌യുവി നിരയിൽ താരരാജാവായി തിളങ്ങി നിന്നിരുന്ന XUV500 മോഡലിന്റെ പിൻഗാമിയായാണ് പുതുപതിപ്പിന്റെ വരവും.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇക്കാരണത്താൽ തന്നെ വാഹനപ്രേമികളുടെ മനസിൽ ഇടംനേടാനും XUV700 എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി മോഡലിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി പരിചയപ്പെടുത്തികൊണ്ടിരിക്കുകയാണ്.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സെഗ്‌മെന്റിലെ ചില ഫസ്റ്റ്-ഇൻ ക്ലാസ് സവിശേഷതകൾ വെളിപ്പെടുത്തുന്ന രണ്ട് ടീസർ വീഡിയോയും കമ്പനി ഇതിനോടകം തന്നെ പങ്കുവെച്ചിരുന്നു. ഇപ്പോൾ എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകളാണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ പെട്രോൾ, ഡീസൽ എഞ്ചിനുമായാണ് പുതിയ XUV700 എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനത്തിന്റെ

പെട്രോൾ പതിപ്പ് പുതിയ 2.0 ലിറ്റർ ടർബോചാർജ്ഡ് എംസ്റ്റാലിയൻ യൂണിറ്റാകും. ഇത് പരമാവധി 200 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഇതേ എഞ്ചിനാണ് 150 bhp പവറോടെ ഥാറിൽ പ്രവർത്തിക്കുന്നത്. XUV700 എസ്‌യുവിയുടെ ഡീസൽ മോഡലിന് 2.2 ലിറ്റർ എംഹോക്ക് ടർബോ യൂണിറ്റും ലഭിക്കും. ഇത് 185 bhp കരുത്ത് വികസിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രീമിയം 7 സീറ്റർ എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ സഫാരി എന്നിവരുമായാണ് മാറ്റുരയ്ക്കുന്നത്.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

159 bhp, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 115 bhp, 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ഹ്യുണ്ടായിയുടെ അൽകസാറിന് വാഗ്ദാനം ചെയ്യുന്നത്. 143 bhp, 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് എംജി ഹെക്ടർ പ്ലസിന്റെ കരുത്ത്. മറുവശത്ത് ടാറ്റ സഫാരി 170 bhp, 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

വരാനിരിക്കുന്ന മഹീന്ദ്ര XUV700 ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയർബോക്‌സ് ഓപ്ഷനിൽ അണിനിരത്തുക. 360mmX870mm വലിപ്പമുള്ള സെഗ്‌മെന്റിന്റെ ഏറ്റവും വലിയ സൺറൂഫും എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മികച്ച ദൃശ്യപരതയും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ‘ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ' ഇതിൽ സജ്ജീകരിക്കും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഡ്യുവൽ സ്ക്രീൻ സജ്ജീകരണം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന ആദ്യ കാറാണ് മഹീന്ദ്രയുടെ പുതിയ 7 സീറ്റർ.

കരുത്തരിലെ കരുത്തൻ! XUV700 എസ്‌യുവിയുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പ്രൊഡക്ഷൻ-റെഡി മോഡൽ 2021 ജൂലൈ പകുതിയോടെ അരങ്ങേറാൻ സാധ്യതയുണ്ട്. ഇതിന്റെ ബുക്കിംഗ് ഓഗസ്റ്റിൽ ആരംഭിച്ച് ഉത്സവ സീസണിന് തൊട്ടുമുമ്പ് 2021 ഒക്ടോബറോടെ XUV700 വിപണിയിൽ എത്തും.

Most Read Articles

Malayalam
English summary
Mahindra XUV700 Will Come With The Most Powerful Petrol And Diesel Engine Of Its Segment. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X