സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

അരീന ശ്രേണിയിലുള്ള കാറുകളിലേക്ക് നൂതന ഇന്റലിജന്റ് ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യയായ സുസുക്കി കണക്റ്റ് അവതരിപ്പിച്ച് മാരുതി സുസുക്കി. വിപണിയിൽ വർധിച്ചുവരുന്ന കണക്‌റ്റഡ് സംവിധാനങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയും ചുവടുവെക്കുന്നതിന്റെ ആദ്യപടിയാണിത്.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

സുസുക്കിയുടെ ഈ കണക്റ്റഡ് കാർ സാങ്കേതിക വെറും 11,900 രൂപയ്ക്ക് നിങ്ങളുടെ മാരുതി മോഡലുകളിലേക്ക് ചേർക്കാം. ഇതിൽ മൂന്ന് വർഷത്തെ ഡാറ്റ സബ്സ്ക്രിപ്ഷൻ വരെ ഉൾപ്പെടുന്നതായാണ് കമ്പനി പറയുന്നത്. നെക്‌സ ഉപഭോക്താക്കൾക്ക് സുസുക്കി കണക്‌ട് സബ്സ്ക്രിപ്ഷൻ വെറും 2,299 രൂപയ്ക്ക് പുതുക്കാം. ഇത് മൂന്ന് വർഷത്തേക്കാണ്. അല്ലെങ്കിൽ ഒരു വർഷത്തേക്ക് 999 രൂപ മുടക്കിയും സംവിധാനം വാങ്ങാം.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

സുരക്ഷാ അലേർട്ടുകൾ, ജിയോഫെൻസിംഗ്, വെഹിക്കിൾ സ്റ്റാറ്റസ് റിപ്പോർട്ട്, കാറിലേക്ക് നാവിഗേറ്റ് ചെയ്യുക തുടങ്ങിയ കണക്റ്റഡ് ഫീച്ചറുകൾ ആക്സസ് ചെയ്യാൻ സുസുക്കി കണക്റ്റ് ഉടമകളെ അനുവദിക്കുന്നു. സെല്ലുലാർ നെറ്റ്‌വർക്ക് വഴി ക്ലൗഡ് അധിഷ്‌ഠിത സെർവറുകൾ ഉപയോഗിച്ചാണ് സിസ്റ്റം കണക്റ്റഡ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

കൂടാതെ ഓവർ-ദി-എയർ അപ്‌ഡേറ്റുകളും സുസുക്കി കണക്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ സുസുക്കി കണക്‌ട് സ്മാർട്ട്ഫോൺ ആപ്പ് വഴി ഉടമകൾക്ക് അവരുടെ വാഹനവുമായി ബന്ധിപ്പിക്കാനാകും. ഇന്തോ-ജാപ്പനീസ് നിർമാതാവ് സുസുക്കി കണക്‌ട് സിസ്റ്റം ഒരു മാരുതി സുസുക്കി ഒറിജിനൽ ആക്സസറിയായി മാത്രമാണ് വിപണിയിൽ എത്തിക്കുന്നത്.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

ഇത് ഇന്ത്യയിലെ 2,000 നഗരങ്ങളിലായി 2,800 ഷോറൂമുകളിൽ ലഭ്യമാണ്. കണക്റ്റഡ് കാർ സാങ്കേതികവിദ്യ 2018 ലാണ് കമ്പനി ആരംഭിച്ചത്. എങ്കിലും മാരുതിയ നെക്‌സ പ്രീമിയം കാർ നിരയിൽ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ അരീന ശ്രേണിയിലുള്ള മോഡലുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുകയായിരുന്നു.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

തങ്ങളുടെ ഉപഭോക്താക്കൾക്ക് വിപുലമായതും ഡിജിറ്റൽവൽക്കരിച്ചതുമായ അനുഭവം നൽകിക്കൊണ്ട് ഈ ആവശ്യകതയുടെ വിടവ് നികത്താനാണ് സുസുക്കി കണക്റ്റ് ലക്ഷ്യമിടുന്നതെന്ന് സുസുക്കി കണക്റ്റിനെ പരിചയപ്പെടുത്തിക്കൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

ഇന്റലിജന്റ് ടെലിമാറ്റിക്സ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച സുസുക്കി കണക്റ്റ് അതിന്റെ നൂതന സവിശേഷതകളിലൂടെ ഉപയോക്തൃ അനുഭവം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ ജനപ്രിയ മോഡലുകളിലേക്ക് കൂടുതൽ പ്രീമിയ ഫീൽ നൽകാനും ഈ തീരുമാനം സഹായിക്കും.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

50,000-ത്തിലധികം നെക്‌സ ഉപഭോക്താക്കൾ ഈ സംവിധാനത്തെ അഭിനന്ദിച്ചുവെന്നും സിസ്റ്റം വികസിപ്പിക്കുമ്പോൾ ജനങ്ങളുടെ ആവശ്യകതകൾ മനസിലാക്കാൻ വിപുലമായ ഒരു രാജ്യവ്യാപക പഠനം നടത്തിയെന്നും ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഇൻസ്ട്രഷൻ അലേർട്ട്, എയർബാഗ് വിന്യാസം, ടോ എവേ അലേർട്ട് മുതലായ സവിശേഷതകൾ ഇതിന്റെ ഫലമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

സിസ്റ്റം വാഗ്ദാനം ചെയ്യുന്ന റിപ്പോർട്ടുകൾ ഡ്രൈവർമാർക്ക് അവരുടെ ഡ്രൈവിംഗ് വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനും അനുവദിക്കുന്നു. റിപ്പോർട്ടുകൾ ഇന്ധന ഉപഭോഗം കുറയ്ക്കാനും സഹായിക്കും. കൂടാതെ സുസുക്കി കണക്‌ട് വാഹനത്തിനുള്ളിൽ ആഴത്തിൽ ഉൾച്ചേർത്തിരിക്കുന്നുവെന്നാണ് മാരുതി അവകാശപ്പെടുന്നത്. അതിനാൽ ഇത് പുറം ടാമ്പറിംഗിൽ നിന്ന് വാഹനത്തെ സുരക്ഷിതമാക്കുന്നു

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

മാരുതി സുസുക്കി തങ്ങളുടെ മോഡൽ ലൈനപ്പ് രാജ്യത്തെ നെക്‌സ, അരീന എന്നിങ്ങനെ രണ്ട് റീട്ടെയിൽ ശൃംഖലകളിലൂടെയാണ് വിറ്റഴിക്കുന്നത്. പ്രീമിയം ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് നെക്‌സ വഹിക്കുന്നത്. അതേസമയം താങ്ങാവുന്നതും ഉയർന്ന വിൽപ്പനയുള്ള കാറുകളുടെ വിൽപ്പനയും സർവീസുമാണ് അരീന കൈകാര്യം ചെയ്യുന്നത്.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

ഇപ്പോൾ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയെ കൂടി അരീന ഡീലർഷിപ്പുകളിലൂടെ വിപണനം ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് മാരുതി സുസുക്കി. ബലേനോയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാനാണ് ഈ തീരുമാനം.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

അരീനകളിൽ എത്തിയാലും നെക‌്‌സ ഷോറൂമുകളിലൂടെയും മോഡലിന്റെ വിൽപ്പന തുടരുമെന്നും വൃത്തങ്ങൾ സൂചുപ്പിക്കുന്നുണ്ട്. നെക്‌സ ഔട്ട്‌ലെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ അരീന ഷോറൂമുകളുടെ വിൽപ്പനയും ലാഭവും വർധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

അടുത്ത വർഷം ബലേനോയുടെ വളരെ പുതുക്കിയ പതിപ്പിലൂടെയാകും അരീന ഷോറൂമുകളിലേക്ക് വാഹനം എത്തുക. അതുവരെ നെക്‌സയിൽ തന്നെ പ്രീമിയം ഹാച്ച്ബാക്ക് തുടരും. ഉത്സവ സീസൺ വരവായതോടെ മോഡൽ നിരയിലാകെ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് വിപണി പിടിക്കാനുള്ള തിരക്കിലാണ് കമ്പനി ഇപ്പോൾ.

സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ, എർട്ടിഗ മോഡലുകളിലേക്ക് സുസുക്കി കണക്റ്റ് അവതരിപ്പിച്ച് Maruti

മാരുതിയുടെ അരീന ലൈനപ്പിലൂടെ 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന മാരുതി കാറുകളുടെ വില വർധനവ് മറികടക്കാൻ ഈ ഓഫറുകൾ ഉപഭോക്താക്കളെ സഹായിക്കും.

Most Read Articles

Malayalam
English summary
Maruti introduced suzuki connect feature to the arena cars
Story first published: Thursday, September 9, 2021, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X