മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

പതിറ്റാണ്ടുകളായി ഇന്ത്യൻ വാഹന രംഗത്ത് പൂർണ ആധിപത്യം പുലർത്തുന്നവരാണ് മാരുതി സുസുക്കി. താങ്ങാനാവുന്ന വിലയുടേയും വിശ്വാസീയതയുടേയും പ്രതിരൂപമായി മാറിയ ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് എൻട്രി ലെവൽ സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള വിശാലമായ മോഡൽ നിരയാണ് ഇതിന് പ്രാഥമികമായി സഹായകരമായിട്ടുള്ളത്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

എന്തോ കൊണ്ടുവന്ന് എന്തോ നേടിയെടുത്തവല്ല മാരുതി സുസുക്കി എന്ന് ചുരുക്കം. ചരിത്രം പറഞ്ഞാൽ മുമ്പ് മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ വാഹന കമ്പനിയായിരുന്നു.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

1981 ൽ സ്ഥാപിതമായ ബ്രാൻഡ് 2003 വരെ സുസുക്കി മോട്ടോർ കോർപ്പറേഷന് വിൽക്കുന്നതുവരെ ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലായിരുന്നുവെന്നതും കൗതുകകരമായ വസ്‌തുതയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചർ കാറുകൾ ഏതെല്ലാമാണെന്ന് തിരക്കിനോക്കിയാൽ അറിയാം മാരുതിയുടെ റേഞ്ച്. ഈ വിശദാംശങ്ങളെല്ലാം ഒന്നു പരിശോധിച്ചാലോ?

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

19.66 ശതമാനം വിപണി വിഹിതവുമായി കഴിഞ്ഞ പതിറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പാസഞ്ചർ വാഹനമാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിലെത്തുന്ന മാരുതി സുസുക്കി ആൾട്ടോ. എന്നിരുന്നാലും അടുത്തിടെയായി പ്രീമിയം ഹാച്ച്ബാക്കുകൾക്കും കോംപാക്‌ട് എസ്‌യുവികളിലേക്കും ഉപഭോക്താക്കൾ ചേക്കേറി തുടങ്ങിയതോടെ സമാനമായ വിജയം പോയ വർഷം ആവർത്തിക്കാൻ ആൾട്ടോയ്ക്ക് സാധിച്ചിട്ടില്ല.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

2011 നും 2020 നും ഇടയിൽ 14.93 ശതമാനം മൊത്തം വിപണി വിഹിതം രേഖപ്പെടുത്തി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി മാരുതി സുസുക്കി ഡിസയർ മാറി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ വാഹനവും ഇതാണ്. മുകളിൽ സൂചിപ്പിച്ചപോലെ തന്നെ എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ 2020 ൽ ഡിസയറിന്റെ വിപണി വിഹിതവും കുറയുന്നതിനാണ് വിപണി സാക്ഷ്യംവഹിച്ചത്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

പോയ വർഷം ആൾട്ടോയുടെ വിപണി വിഹിതം 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, സബ് 4 മീറ്റർ കോംപാക്‌ട് സെഡാനായ ഡിസയറിൽ കമ്പനി 3.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. സ്വിഫ്റ്റ് വളരെക്കാലമായി ജനങ്ങൾക്ക് പ്രിയപ്പെട്ടതും താങ്ങാനാവുന്നതുമായ ഒരു ഹാച്ച്ബാക്ക് ആയാണ് അറിയപ്പെടുന്നത്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

2018 ന്റെ തുടക്കത്തിൽ മൂന്നാംതലമുറ ആവർത്തനവും വിപണിയിൽ എത്തിയതോടെ സമൂലമായ രൂപകൽപ്പനയും ഇന്റീരിയർ മാറ്റങ്ങളും കൊണ്ട് ഹാച്ച്ബാക്ക് അന്ന് ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ബുക്കിംഗ് നേടിയെടുക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വിഫ്റ്റിന് മൊത്തം ശരാശരി 14.31 ശതമാനം വിപണി വിഹിതം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

2020 ൽ കാറിന്റെ വിപണി വിഹിതം ചെറുതായി മെച്ചപ്പെട്ടതും മാരുതിക്ക് സഹായകരമായിട്ടുണ്ട്. കഴിഞ്ഞ കലണ്ടർ വർഷത്തിലെ 13.99 ശതമാനത്തിൽ നിന്ന് 12.22 ശതമാനം വിപണി വിഹിതം നേടിയതിനാൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ പാസഞ്ചർ കാറായി മാരുതി സുസുക്കി വാഗൺആർ പേരെടുത്തു.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

അഞ്ചാം സ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായിയുടെ i20 പ്രീമിയം ഹാച്ച്ബാക്കാണ് ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ മാത്രം 6.93 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തംപേരിൽ കുറിക്കാൻ കൊറിയൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് 6.93 ശതമാനവുമായി ആറാം സ്ഥാനത്തെത്തിയതും കൊറിയൻ ബ്രാൻഡിന്റെ വിജയമാണ്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നേരിട്ടുള്ള എതിരാളിയായി ഇത് പ്രവർത്തിക്കുന്നതിനാൽ ഇത്രയും നേട്ടം കൈവരിക്കാനായതും ശ്രദ്ധേയമാണ്. ആദ്യ പത്തിൽ മാരുതി സുസുക്കിയും ഹ്യുണ്ടായി ഇതര മോഡലും മഹീന്ദ്ര ബൊലേറോ മാത്രമാണ് കാണാനാവുന്നത്.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

ദൃഢമായ മൾട്ടി യൂട്ടിലിറ്റി മോഡലെന്ന പേരിൽ വിശ്വാസം കൈവരിച്ച വാഹനമാണ് ബൊലേറോ. മഹീന്ദ്രയുടെ നിരയിൽ സ്ഥിരമായി മികച്ച വിൽപ്പന നേടിയെടുക്കുന്നതും ഇതേ ബൊലേറോ തന്നെയാണ്. കഴിഞ്ഞ പത്ത് വർഷമായി ഇത് 6.77 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തി. മാരുതി സുസുക്കി ഇക്കോ 6.66 ശതമാനം വിപണി വിഹിതവുമായി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് പിന്നിൽ ഒമ്പതാം സ്ഥാനത്തെത്തി.

മാരുതി മുതൽ മാരുതി വരെ! കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ

മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‌സയ്ക്ക് പകരക്കാരനായി 2010ലാണ് ഇക്കോയെ മാരുതി ആദ്യം അവതരിപ്പിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് നേടാനിരിക്കുന്ന ബലേനോ 14.53 ശതമാനം വിപണി വിഹിതമാണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. 5.07 ശതമാനം മൊത്തം വിപണി വിഹിതവുമായി മാരുതി സുസുക്കി ഒമ്‌നി ആദ്യ പത്തിൽ ഇടം നേടി.

Most Read Articles

Malayalam
English summary
Maruti suzuki alto to omni best selling cars in india last 10 years
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X