കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ഓഫ്-റോഡ് മികവിന് പേരുകേട്ട സുസുക്കിയുടെ തട്ടുപൊളിപ്പൻ വാഹനമാണ് ജിംനി. 50 വർഷമായി വിപണിയിലുള്ള മോഡലിനെ ഇന്ത്യയും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

കൊറോണ വൈറസ് മഹാമിരിയുടെ ഉത്ഭവത്തിന് മുന്നോടിയായി രാജ്യത്ത് നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലും എസ്‌യുവി പ്രദർശിപ്പിച്ചതോടെ വരവ് ഏതാണ്ട് ഉറപ്പായി. ഇന്ത്യയിൽ തന്നെയാണ് നിർമിക്കുന്നതെങ്കിലും ഇതുവരെ ആഭ്യന്തര നിരത്തുകളിലേക്ക് ഈ ചെറു എസ്‌യുവി എത്തിയിട്ടില്ല എന്നതും നിരാശയുളവാക്കുന്ന കാര്യമാണ്.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ഉപഭോക്താക്കളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ജിംനിക്കായി ശേഖരിച്ചിരിക്കുന്നത്. ഈ ഫീഡ്‌ബാക്ക് പഠിച്ചുവരികയാണ്. ഈ വിലയിരുത്തലുകൾക്ക് ശേഷം വാഹനം ഇവിടെ അവതരിപ്പിക്കാൻ കഴിയുമോ എന്നാ കാര്യം വ്യക്തമാക്കുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

രാജ്യത്ത് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വിഭാഗം ചെറുതാണെങ്കിലും അത്തരത്തിലുള്ള വാഹനം ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉപഭോക്താക്കൾ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സെഗ്മെന്റിന്റെ വിൽപ്പന കണക്കുകൾ കുറവാണെങ്കിലും ഇത്തരം വാഹനങ്ങൾ ഒരു വാഹന നിർമാണ കമ്പനിയുടെ പ്രതിച്ഛായ ഉയർത്താൻ സഹായിക്കും. അതേ സമയം, നിരവധി ഉപഭോക്തൃ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നുവെന്നും ശ്രീവാസ്‌ത‌വ പറഞ്ഞു.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ഏതെങ്കിലും പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ഘടക വിതരണത്തിലേക്കുള്ള വില നിർണയം പോലുള്ള വിവിധ വശങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് കാരണം കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ മിഡ്-എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ മാരുതി നോക്കുകയാണ്, അവിടെ എതിരാളികളെ അപേക്ഷിച്ച് സെഗ്‌മെന്റിലെ വിപണി വിഹിതം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം ഏകദേശം 13-14 ശതമാനമാണെന്നും ശ്രീവാസ്തവ പറഞ്ഞു. നിലവിൽ ഈ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലുള്ള മാരുതി എസ്-ക്രോസ് വേണ്ടത്ര മികവ് നൽകുന്നില്ല. അതിനാൽ തന്നെ ഈ വിഭാഗത്തിലെ ഉൽപ്പന്ന നിര ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ആഭ്യന്തര വിപണിയിൽ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡർ അവതരിപ്പിക്കുന്ന കാര്യം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പരിഗണിച്ചുവരികയാണെന്നു തന്നെ അനുമാനിക്കാം. അടുത്തിടെ നടന്ന ഡീലർ കോൺഫറൻസിൽ കമ്പനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ലോഞ്ച് പ്ലാൻ ചെയ്‌തിരിക്കുന്നതായാണ് ഡീലർമാരെ കമ്പനി അറിയിച്ചിരിക്കുന്നത്.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

എക്‌സ്‌പോയിൽ അവതരിപ്പിച്ച 3 ഡോർ പതിപ്പിന് പകരം കോംപാക്‌ട് എസ്‌യുവിയുടെ വിപുലീകൃത പതിപ്പായ 5 ഡോർ അവതാരത്തിലാകും ജിംനി ഇന്ത്യയിലേക്ക് എത്തുക എന്നതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം. വരാനിരിക്കുന്ന 5 ഡോർ പതിപ്പ് ഇന്ത്യയിലെ മുടിചൂടാമന്നനായ ഥാർ, ഗൂർഖ എസ്‌യുവികൾക്കെതിരെയാകും മാറ്റുരയ്ക്കുക.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ആഗോളതലത്തിൽ ലഭ്യമായ 3 ഡോർ ജിംനിയെ അപേക്ഷിച്ച് എസ്‌യുവിയുടെ 5 ഡോർ പതിപ്പിന് 300 മീല്ലീമീറ്റർ അധിക നീളവും വീൽബേസും ഉണ്ടായിരിക്കും. അതായത് മോഡലിന് മൊത്തത്തിൽ 3,850 മീല്ലീമീറ്റർ നീളവും 1,645 മീല്ലീമീറ്റർ വീതിയും 1,730 മീല്ലീമീറ്റർ ഉയരവും 2,550 മീല്ലീമീറ്റർ വീൽബേസും ഉണ്ടാകുമെന്ന് സാരം.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

വിറ്റാര ബ്രെസയേക്കാൾ വീൽബേസ് അൽപ്പം നീളമുള്ളതാണെങ്കിലും സ്വിഫ്റ്റിന് സമാനമായ അളവിലുള്ള ജിംനിയുടെ നീളം 4 മീറ്ററിൽ താഴെയായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഈ കോംപാക്‌ട് എസ്‌യുവി ക്ലാസിൽ ശരിയായ 4x4 സംവിധാനമുള്ള ഇത്തരത്തിലുള്ള ഒരേയൊരു എസ്‌യുവിയും ജിംനി ആയിരിക്കും എന്ന കാര്യവും മാരുതി സുസുക്കിക്ക് അനുകൂലമാവും.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

മാരുതിയുടെ 12V SHVS മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം വരുന്ന കാർ നിർമാതാക്കളുടെ പരിചിതമായ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിൻ ഇതിനകം തന്നെ വിറ്റാര ബ്രെസ, സിയാസ്, എർട്ടിഗ, എസ്-ക്രോസ് തുടങ്ങിയ മോഡലുകളിൽ കാണാനാവും.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ഇത് പരമാവധി 102 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 4 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടും. 4 മീറ്ററിൽ താഴെ മാത്രമാണ് നീളമുള്ളതെങ്കിലും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ ജിംനി ഇന്ത്യയിലെ ലോവർ എക്സൈസ് വിഭാഗത്തിൽ പെടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

കാത്തിരിപ്പ് യാഥാർഥ്യമാവുന്നു, ജിംനി എസ്‌യുവിയുടെ അവതരണം വിശകലനം ചെയ്യാൻ മാരുതി

ജിംനി ഒരു ഫോർ വീൽ ഡ്രൈവ് സംവിധാനം ഉപയോഗിക്കുമെന്നതിനാൽ, രാജ്യത്ത് നിലവിലുള്ള കോംപാക്‌ട് എസ്‌യുവികളുടെ വിലയേക്കാൾ ഉയർന്ന തുകയായിരിക്കും വാഹനം സ്വന്തമാക്കാനായി മുടക്കേണ്ടി വരിക. നല്ല ഓഫ്-റോഡ് സവിശേഷതകളുള്ള കോം‌പാക്‌ട് എസ്‌യുവികളുടെ നിലവിലെ മോഡലുകൾക്കിടയിൽ മാരുതിയുടെ ഈ എസ്‌യുവിക്ക് സവിശേഷമായൊരു സ്ഥാനം ലഭിക്കുമെന്നും ഉറപ്പാണ്.

Most Read Articles

Malayalam
English summary
Maruti suzuki analysing the situation of jimny suv launch in india
Story first published: Monday, December 13, 2021, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X