വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

അടുത്തിടെ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇതാ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

മോഡൽ നിരയിലാകെ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയാണ് മാരുതി ജൂലൈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. ഓഫറുകൾ 2021 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

മാരുതി സുസുക്കി ആൾട്ടോ 800 സ്വന്തമാക്കുന്നവർക്ക് മൊത്തം 33,000 മുതൽ 43,000 വരെ ലാഭിക്കാം. എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫർ, 3,000 രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ഓഫർ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

ആൾട്ടോയുടെ മറ്റ് വകഭേദങ്ങൾക്ക് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബെനിഫിറ്റ്, 3,000 രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ഓഫർ എന്നിവ ഉൾപ്പെടെ 43,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം ആൾട്ടോ 800 സി‌എൻ‌ജി വാങ്ങുന്നവർക്ക് എല്ലാ ക്യാഷ് ഡിസ്കൗണ്ടും കൂടി 36,000 രൂപ ലാഭിക്കാം.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

എസ്-പ്രെസോ പെട്രോൾ, സി‌എൻ‌ജി എന്നിവയുടെ ആനുകൂല്യങ്ങൾ യഥാക്രമം 44,000, 34,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. സെലെറിയോ സി‌എൻ‌ജിയിലും പെട്രോൾ വേരിയന്റുകൾക്കും യഥാക്രമം 18,000, 19,000 രൂപ എന്നിങ്ങനെ ലാഭിക്കാം.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

മാരുതി സുസുക്കി പുതിയ സെലെറിയോയെ സജീവമായി പരീക്ഷിച്ചു വരികയാണ്. ഉത്സവ സീസണിന് തൊട്ടുമുമ്പായി 2021 സെപ്റ്റംബറോടെ പുതുതലമുറ മോഡൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. പുതിയ കോംപാക്‌ട് ഹാച്ചിന് സമൂലമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുമെങ്കിലും സമാനമായ എഞ്ചിൻ ഓപ്ഷനുകൾ തുടരും.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

മാരുതി സുസുക്കി സ്വിഫ്റ്റിലും ഡിസയറിലും തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് മൊത്തം 35,000 മുതൽ 40,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. കോംപാക്‌ട് എസ്‌യുവി മോഡലായ ബ്രെസയ്ക്ക് 40,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

ജനപ്രിയ എംപിവി മോഡലായ എർട്ടിഗയുടെ പെട്രോളിലോ സിഎൻജിയിലോ ഒരു ആനുകൂല്യവും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നില്ല. മാരുതി സുസുക്കി ഈക്കോ വാൻ പെട്രോൾ, സി‌എൻ‌ജി വേരിയന്റുകളിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫർ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 4,000 രൂപ എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

ഈക്കോയുടെ വാണിജ്യ വാഹന വേരിയന്റിന്റെ സി‌എൻ‌ജി പതിപ്പിൽ മൊത്തം 28,000 രൂപ കിഴിവാണ് മാരുതി 2021 ജൂലൈ മാസത്തിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. അതേസമയം കാറിന്റെ സാധാരണ വേരിയന്റിൽ 33,000 രൂപ വരെയും ലാഭിക്കാം.

വില കൂടിയോ? പരിഹരിക്കാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മാരുതി സുസുക്കി

ടാക്‌സി ഉപഭോക്താക്കൾക്കായി നൽകുന്ന ടൂർ എം പെട്രോളിന് 15,000 രൂപ മുതൽ ടൂർ H1 പെട്രോൾ, H2 പെട്രോൾ, ടൂർ V പെട്രോൾ എന്നിവയ്ക്ക് യഥാക്രമം 5,000 രൂപ മുതൽ 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. മാരുതി സുസുക്കി ടൂർ H2 സി‌എൻ‌ജി മൊത്തം 35,000 രൂപ ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki Announces Cash Discount And Benefits In Model Lineup. Read in Malayalam
Story first published: Tuesday, July 6, 2021, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X