മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

പാർട്‌സ് സംഭരണം ഒരു പ്രധാന ആശങ്കയായി വാഹന വ്യവസായത്തെ പിടിച്ചുലയ്ക്കുകയാണ്. ഒരു ഉൽപ്പന്നത്തിന്റെ വിജയത്തിന് ചെലവ് ഒരു പ്രധാന ഘടകമാണ്. സമീപ മാസങ്ങളിൽ വിതരണ ശൃംഖലയിലെ തടസങ്ങൾ ഇൻപുട്ട് ചെലവുകൾ കൂടുന്നതിനാണ് കാരണവുമായത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

വിവിധ ഇൻപുട്ട് ചെലവുകളിലെ വർധനവ് കാരണം ചെലവ് കണക്കുകൂട്ടലുകൾ വാഹന നിർമാണ കമ്പനികളെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഉയർന്ന ഇന്ധനവിലയും ഇതിനു ഒരു പ്രധാന കാരണമായിട്ടുണ്ടെന്നതും വസ്‌തുതയാണ്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

അധിക ചെലവുകളുടെ ചില ആഘാതം മറികടക്കാൻ 2022 ജനുവരി മുതൽ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച കമ്പനി വിവിധ മോഡലുകൾക്ക് വില പരിഷ്ക്കാരം വ്യത്യസ്തമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

മാരുതി അരീന കാറുകളിൽ ആൾട്ടോ, വാഗൺആർ, സെലേറിയോ, ഡിസയർ, സ്വിഫ്റ്റ്, എസ്-പ്രെസോ, എർട്ടിഗ, ബ്രെസ, ഈക്കോ എന്നിവയും ടൂർ ബ്രാൻഡിന് കീഴിലുള്ള വാണിജ്യ കാറുകളുടെ നിരയും ഉൾപ്പെടുന്നു. ഇഗ്‌നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, XL6 എന്നിവയാണ് മാരുതിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പിൽ അണിനിരക്കുന്നത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

വില വർധനവിന്റെ കാര്യം വരുമ്പോൾ ഒരു നിശ്ചിത വർഷത്തിൽ നിർമാതാക്കൾ ഇത്തരത്തിലുള്ള ഒന്നിലധികം പ്രഖ്യാപനങ്ങൾ നടത്തുന്നത് പതിവാണ്. ഓരോ കലണ്ടർ വർഷത്തിന്റെയും തുടക്കത്തിൽ ഇത് പ്രത്യേകിച്ചും നടപ്പിലാക്കാറുള്ള ഒരു കാര്യവുമാണ്. പുതിയ മോഡൽ ഇയർ വാഹനങ്ങൾ ജനുവരിയിലെ വില പരിഷ്ക്കാരത്തിന് വിധേയമാവാറുണ്ട്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

നേരത്തെ ജനുവരിക്ക് പുറമെ ഈ വർഷം അതായത് 2021-ൽ മാരുതി സുസുക്കി മാർച്ച്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെ തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം നിർമാണ പ്രവർത്തനങ്ങളും ചുരുക്കിയിരിക്കുകയാണ് കമ്പനി.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

നവംബറിലെ ഉത്‌പാദനം കുറഞ്ഞതിനെത്തുടർന്ന്, 2021 ഡിസംബറിൽ പോലും നിർമാണം കുറയുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച്ച ആദ്യം ഒരു പ്രസ്താവനയിൽ രണ്ട് പ്ലാന്റുകളിലും വാഹന ഉത്പാദനം സാധാരണയുടെ 80-85 ശതമാനമാകുമെന്ന് ബ്രാൻഡ് പറഞ്ഞിരുന്നു. ഡിസംബര്‍ മാസത്തില്‍ വാഹനങ്ങളുടെ നിര്‍മാണം 20 ശതമാനം കുറയുമെന്നാണ് മാരുതി പറയുന്നത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

ആഗോളതലത്തിൽ നിലനിൽക്കുന്ന അർദ്ധചാലക ക്ഷാമമാണ് ഇതിന് പ്രധാന കാരണം. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വാഹന, ഇലക്ട്രോണിക്‌സ് രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ഈ ദൗർലഭ്യത.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

നിലവിൽ ഉതാപാദനം കുറച്ചതിനാൽ, ഡെലിവറികളിലും കാലതാമസം ഉണ്ടാവുന്നുണ്ട്. 2021 നവംബറിലെ മൊത്തം വാഹന നിർമാണം 1,45,560 യൂണിറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നവംബർ 20-നേക്കാൾ ഏകദേശം 5,000 യൂണിറ്റ് കുറവാണ്. ഈ മാസത്തെ മൊത്ത വിൽപ്പന 1,39,184 യൂണിറ്റാണ്. ഒക്ടോബറിൽ നിര്‍മാണം 26 ശതമാനം ഇടിഞ്ഞ് 1.34 ലക്ഷവും സെപ്റ്റംബറില്‍ 51 ശതമാനം കുറഞ്ഞ് 81,278 യൂണിറ്റുമായിരുന്നു വാഹന നിര്‍മാണം.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

പുതിയ ആൾട്ടോ, ബലേനോ, വിറ്റാര ബ്രെസ, XL6 എന്നിവയുൾപ്പെടെ എട്ട് പുതിയ ലോഞ്ചുകളാണ് വരും വർഷത്തിൽ മാരുതി ആസൂത്രണം ചെയ്‌തിരിക്കുന്നത്. പാഡിൽ ഷിഫ്‌റ്ററുകളും ഇലക്ട്രിക് സൺറൂഫും പോലുള്ള പ്രീമിയം ഫീച്ചറുകൾ ലഭിക്കുന്നതിനാൽ ഏവരുടേയും കണ്ണ് പുതിയ ബ്രെസയിലേക്കാണ് എത്തുന്നത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

നവംബർ 10-ന് വിപണിയിൽ അവതരിപ്പിച്ച രണ്ടാംതലമുറ സെലേറിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2021 മാരുതി സുസുക്കി സെലേറിയോ 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും അടിമുടി മാറിയാണ് വാഹനം നിരത്തിലെത്തിയത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

പുത്തൻ സെലേറിയോ ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്ക് അറിയപ്പെടുന്നത്. ഭാരം കുറഞ്ഞ ഹാർട്ട്ടെക്‌ട് പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിനെ ഒരുക്കിയിരിക്കുന്നത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

വലിപ്പം വർധിപ്പിച്ചതിനാൽ പുതുതലമുറ സെലേറിയോയ്ക്ക് ഇന്റീരിയർ സ്‌പേസ് വർധിപ്പിക്കാനുമായിട്ടുണ്ട്. 2022 മോഡലിൽ 1.2 ലിറ്റർ K12N യൂണിറ്റിൽ കാണപ്പെടുന്ന ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT സാങ്കേതികവിദ്യ എന്നിവയുള്ള ഒരു പുതിയ K-സീരീസ് 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്.

മാരുതി കാറുകൾക്ക് ഇനി ചെലവ് കൂടും, ജനുവരി മുതൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളാണ് ഹാച്ച്ബാക്കിൽ യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. മാനുവൽ വേരിയന്റുകളിൽ ലിറ്ററിന് 25.24 കിലോമീറ്റർ വരെയും AMT വേരിയന്റുകളിൽ ലിറ്ററിന് 26.68 കിലോമീറ്റർ വരെയും മൈലേജാണ് രണ്ടാംതലമുറ സെലേറിയോ നൽകുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki announces price increase from january 2022
Story first published: Friday, December 3, 2021, 13:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X