പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

സമീപ വർഷങ്ങളിൽ വാഹന പ്രേമികൾ അന്വേഷിച്ചെത്തിയ ജനപ്രിയ സെഗ്മെന്റുകളിൽ ഒന്നാണ് പ്രീമിയം ഹാച്ച്ബാക്കുകളുടേത്. ആഢംബര, പ്രീമിയം ഫീച്ചറുകളും പ്രായോഗികതയും ഒത്തുചേർന്ന ഈ ശ്രേണിയിൽ ഇന്ന് നിരവധി മോഡലുകളാണ് അണിനിരക്കുന്നതും.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

2015 അവസാനത്തോടെ മാരുതി സുസുക്കി ബലേനോ വിപണിയിൽ എത്തി കളംനിറഞ്ഞതോടെ ഈ വിഭാഗത്തിന്റെ പ്രാധാന്യം മനസിലാക്കിയ രണ്ടാംതലമുറ ഹ്യുണ്ടായി i20 മോഡലിനെയും കൊണ്ടുവന്നു. തുടർന്ന് കഴിഞ്ഞ വർഷം പ്രീമിയം ഹാച്ചിന്റെ മൂന്നാംതലമുറ ആവർത്തനത്തിനെയും ബ്രാൻഡ് നിരത്തിലെത്തിച്ചിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

എന്നിരുന്നാലും മുൻഗാമിയേക്കാൾ കൂടുതൽ വിലയുള്ളതായി മാറിയത് കമ്പനിക്ക് ചെറിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇത് മറികടക്കാനായി i20 യുടെ എൻട്രി ലെവൽ വേരിയന്റിനെ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

ഇത് കൂടുതൽ മത്സരാധിഷ്ഠിത വിലയുള്ള ഉപഭോക്തക്കളെ ആകർഷിക്കാൻ സഹായിക്കും. 2021 ജൂൺ മാസത്തിലെ പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് നോക്കിയാൽ അതേ ആധിപത്യം ബലേനോ തുടരുന്നതായി കാണാം.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

വാർഷിക വിൽപ്പനയിൽ 242 ശതമാനം വർധനവോടെ 14,701 യൂണിറ്റുകളാണ് പോയ മാസം മാരുതി നിരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബലേനോയുടെ വിൽപ്പന 4,300 യൂണിറ്റായിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

കഴിഞ്ഞ വർഷം തുടക്കത്തിലാണ് ആൾട്രോസുമായി ടാറ്റ മോട്ടോർസ് രംഗത്തെത്തുന്നത്. പിന്നീട് പല ഘട്ടത്തിലും i20 യെ മറികടക്കാനും ഏറ്റവും മികച്ച സുരക്ഷാ പിന്തുണയുള്ള ഹാച്ച്ബാക്കിനായിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

അതേ കാഴ്ച്ചയാണ് 2021 ജൂലൈ മാസത്തിലെ വിൽപ്പനയിലും പ്രകടമാകുന്നത്. ഗ്ലോബൽ എൻ‌ക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ടാറ്റ ആൾട്രോസ് 2021 ജൂലൈയിൽ 6,350 യൂണിറ്റ് വിൽപ്പനയാണ് സ്വന്തം പേരിൽ കുറിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

പോയ വർഷം ഇതേ കാലയളവിൽ വിൽപ്പന 3,104 യൂണിറ്റായിരുന്നു. അതായത് ഇത്തവണ 105 ശതമാനത്തിന്റെ ഇരട്ടി വിൽപ്പനയാണ് ആൾട്രോസിന് ഉണ്ടായിരിക്കുന്നതെന്ന് സാരം. ഹ്യുണ്ടായി i20 കഴിഞ്ഞ മാസം 6,333 യൂണിറ്റ് രേഖപ്പെടുത്തി പ്രീമിയം ഹാച്ച്ബാക്ക് വിൽപ്പനയിൽ മൂന്നാംസ്ഥാനത്തെത്തി.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

2020-ൽ ഇതേ മാസം ഇത് 2,718 യൂണിറ്റായിരുന്നു. അങ്ങനെ നോക്കിയാൽ 133 ശതമാനം വിൽപ്പന വളർച്ച നേടാനും കൊറിയൻ വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2019 ൽ മാരുതി സുസുക്കി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പായ ഗ്ലാൻസയെയും ടൊയോട്ട അവതരിപ്പിച്ചു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

ഇത് തീർച്ചയായും ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ജൂണിൽ 2,586 യൂണിറ്റ് വിൽപ്പനയാണ് മോഡലിന് സ്വന്തമാക്കാനായത്. 2020 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 182.9 ശതമാനം വളർച്ച കമ്പനിക്കുണ്ടായി.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

ദീർഘ നാളായി ഇന്ത്യയിലെ സജീവ സാന്നിധ്യമായ ഫോക്‌സ്‌വാഗൺ പോളോ 1,303 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്. പരിഷ്ക്കരണങ്ങൾ ഒന്നും തന്നെയില്ലാതെ മുന്നേറുന്ന മോഡലിന് 2020 ൽ ഇതേ കാലയളവിൽ വിറ്റഴിച്ച 1,228 യൂണിറ്റുകളിൽ നിന്ന് 6.1 ശതമാനം വിൽപ്പന ഇത്തവണ വർധിച്ചിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിൽ മുന്നിലോടി ബലേനോ, രണ്ടാമനായി ആൾട്രോസിന്റെ ഗംഭീര പ്രകടനം

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മറ്റൊരു ജാപ്പനീസ് മോഡലായ ഹോണ്ട ജാസിന് 2021 ജൂണിൽ വെറും 243 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാൻ സാധിച്ചത്. എതിരാളികൾക്ക് ഏറെ പിന്നിലായെങ്കിലും നിർമാണ നിലവാരത്തിനും ഡ്രൈവിംഗ് മികവുകൾക്കും പേരുകേട്ട മോഡലാണ് ജാസ്.

Most Read Articles

Malayalam
English summary
Maruti Suzuki Baleno Continued To Lead The Race In Premium Hatchback Segment. Read in Malayalam
Story first published: Wednesday, July 7, 2021, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X