ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

ഡീസൽ എഞ്ചിനുകളോട് വിടപറഞ്ഞ മാരുതി സുസുക്കി വീണ്ടും ഓയിൽ ബർണർ യൂണിറ്റുകളെ പരിഗണിക്കുന്നതായി റിപ്പോർട്ട്. 1500 സിസിയില്‍ താഴെ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങള്‍ ബിഎസ്-VI ചട്ടങ്ങളിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്ന വാദത്തോടെയായിരുന്നു കമ്പനി ഡീസൽ വാഹനങ്ങളോട് ബൈ പറഞ്ഞത്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

എന്നാൽ തങ്ങളുടെ മുൻനിര മോഡലുകളിലേക്ക് 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളെ തിരികെയെത്തിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്. അതായത് എർട്ടിഗ, XL6, വിറ്റാര ബ്രെസ, എസ്-ക്രോസ്, സിയാസ് എന്നിവയിലേക്കാണ് ഈ പുതിയ യൂണിറ്റ് ഇടംപിടിക്കുക.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

2020 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ബി‌എസ്‌-VI മലിനീകരണ ചട്ടങ്ങൾ കാരണമാണ് 1.3 ലിറ്റർ നാല് സിലിണ്ടർ DDiS ഡീസൽ യൂണിറ്റ് നിർത്തലാക്കാൻ കാരണമായത്. മാരുതി പിൻമാറിയതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹ്യുണ്ടായി, കിയ തുടങ്ങിയ കമ്പനികൾ ഡീസൽ കാർ വിൽപ്പനയിൽ ശക്തമാവുകയാണ് ചെയ്‌തത്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

പ്രധാനമായും കോം‌പാക്‌ട്, മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റുകളിൽ ഡീസൽ മോഡലുകൾ ലഭ്യമാക്കിയതാണ് ഈ നേട്ടത്തിന് കാരണമായത്. വിവിധ സെഗ്‌മെന്റുകളിൽ പെട്രോൾ എഞ്ചിനുകളുടെ നുഴഞ്ഞുകയറ്റം വർധിച്ചിട്ടുണ്ടെങ്കിലും എസ്‌യുവി സെഗ്മെന്റിൽ ഇന്ന് ഡീസൽ കാറുകൾക്ക് തന്നെയാണ് ഡിമാന്റ്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

അതിനാൽ തന്നെ മാരുതി സുസുക്കി ഈ അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എൻട്രി ലെവൽ വിഭാഗത്തിൽ ആധിപത്യം തുടരുന്ന കമ്പനിക്ക് എസ്‌യുവി വിപണി പിടിക്കാനും ലക്ഷ്യമുണ്ട്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

ഹരിയാനയിലെ മനേസറിലുള്ള കമ്പനിയുടെ സൗകര്യത്തിൽ കഴിഞ്ഞ 12 മാസത്തിലേറെയായി 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ പ്രവർത്തനത്തിലാണ് മാരുതിയെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

2022 ജനുവരിയിൽ പുറത്തിറങ്ങുന്ന പുതിയ XL6 എംപിവിയിലേക്ക് ബി‌എസ്‌-VI ഡീസൽ എഞ്ചിൻ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. തുടർന്ന് വിറ്റാര ബ്രെസ, എർട്ടിഗ എന്നിവയുൾപ്പെടെ മറ്റ് മോഡലുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

ആധുനിക എതിരാളികൾ കളംനിറയുന്നതിനു മുമ്പ് കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ മാരുതി ബ്രെസക്കായിരുന്നു ആധിപത്യം. എന്നാൽ ഇതിനു ബദലായി ഹ്യുണ്ടായി വെന്യുവിനെ പെട്രോൾ, ഡീസൽ എഞ്ചിനുകളോടെ വിപണിയിൽ അണിനിരത്തിയതോടെ മാരുതിക്ക് തിരിച്ചടിയായി.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 1.5 ലിറ്റർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനൊപ്പം ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ കഴിഞ്ഞ വർഷം ആദ്യം എത്തുന്നതിനുമുമ്പ് ബ്രെസയിൽ 1.3 ലിറ്റർ DDiS 200 ഡീസൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന 2022 ഓട്ടോ എക്‌സ്‌പോയിൽ ഡീസലിൽ പ്രവർത്തിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ അരങ്ങേറിയേക്കും. സിയാസിനും ഇതേ എഞ്ചിൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ബി‌എസ്‌-VI ഡീസൽ എഞ്ചിനിലേക്ക് മാരുതിയും; അരങ്ങേറ്റം XL6 എംപിവിയിലൂടെ

മുമ്പ് സെഡാനിൽ 1.5 ലിറ്റർ ഡീസൽ യൂണിറ്റും ഘടിപ്പിച്ചിരുന്നു. അതോടൊപ്പം പുനർനിർമിച്ച ടൊയോട്ട മോഡലുകൾക്കും ഭാവിയിൽ ഡീസൽ എഞ്ചിനുകൾ മാരുതി വിതരണം ചെയ്‌തേക്കും. അർബൻ ക്രൂയിസർ, സിയാസിന്റെ റിബാഡ്‌ജ് പതിപ്പിലേക്കും ഇവയെത്തുമെന്ന് സാരം.

Most Read Articles

Malayalam
English summary
Maruti Suzuki Considering To Introduce BS6 Diesel Engine For Premium Models. Read in Malayalam
Story first published: Friday, June 25, 2021, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X