ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ Maruti, കൈപിടിക്കാൻ Toyota

Toyota Motor കോർപ്പറേഷനുമായി ചേർന്ന് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ Maruti Suzuki. ഓട്ടത്തിനിടയിൽ തനിയെ ബാറ്ററി ചാർജ് ആയി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്ന സംവിധാനമാണിത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ആഭ്യന്തര, രാജ്യാന്തര വാഹന നിർമാതാക്കളെല്ലാം സമ്പൂർണ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കറുന്ന സാഹചര്യത്തിലാണ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ എന്ന വ്യത്യ‌സ്‌ത ചിന്തയുമായി Maruti Suzuki ആകാംക്ഷയേകുന്നത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

റണ്ണിംഗിൽ ചാർജാകുന്നതിനാൽ തന്നെ റോഡിൽ നിർത്തി ചാർജ് ചെയ്യുന്ന കഷ്‌ടപ്പാടിനെ മറികടക്കാനാണ് സമ്പൂർണ ഹൈബ്രിഡ് വാഹനങ്ങളിലൂടെ കമ്പനി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇവികളുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് പൂർണ ഇലക്‌ട്രിക്കിലേക്ക് Maruti Suzuki പ്രവേശിക്കാൻ ആഗ്രഹിക്കാത്തത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ഹൈബ്രിഡ് മോഡലുകൾക്കും മലിനീകരണം താരതമ്യേന കുറവാണെന്ന വസ്‌തുതയും പ്രത്യാശ നൽകുന്നതാണ്. ഇന്ത്യയ്ക്കായുള്ള ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ വികസനവും Maruti ആരംഭിച്ചിട്ടുണ്ട്. ഈ പുതിയ മോഡലുകളിൽ ഇന്തോ-ജാപ്പനീസ് കാർ നിർമാതാക്കൾ Toyota-യുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

കൂടാതെ പ്രോട്ടോടൈപ്പുകൾ അടുത്ത മാസം ആദ്യം തന്നെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ഈ ഹൈബ്രിഡ് വാഹനങ്ങൾ ഒരു ഇവി ചാർജിംഗ് നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത സ്വയം ചാർജാകുന്ന മോഡലുകളായിരിക്കും.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് ഇവിക്ക് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കുന്ന ഒരു ആന്തരിക ജ്വലന എഞ്ചിനും ഉണ്ടാകും. ബാറ്ററി ചാർജ് ചെയ്യുന്നത് ഈ എഞ്ചിൻ വഴിയാകും. ഇതിനായി ഒരു ചാർജറിന്റെ ആവശ്യം വേണ്ടിവരുന്നില്ല എന്നതാണ് ആകർഷണം.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ ഇലക്ട്രിക് മോട്ടോർ സഹായിക്കുന്നു. കൂടാതെ ഇത് ഒരു പവർ ബൂസ്റ്ററായും പ്രവർത്തിക്കും. ഇന്ത്യയിലെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ ഇപ്പോൾ പരിമിതമാണ്. ഇക്കാരണങ്ങളാണ് ഒരു ഇലക്ട്രിക് കാർ വാങ്ങുന്നത് അൽപ്പം അപ്രായോഗികമാക്കുന്നതും.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ഇതുകൂടാതെ ഇലക്‌ട്രിക് വാഹനങ്ങൾ തുല്യമായ പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളേക്കാൾ വളരെ ചെലവേറിയതാണെന്നതും ഉപഭോക്താക്കളെ പിന്നോട്ടുവലിക്കുന്നുണ്ട്. ഇന്ത്യയുടെ ഇലക്‌ട്രിക് നയത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെ Maruti Suzuki എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. അതുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളും സമ്പൂർണ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ വൈകിയത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

മറ്റുള്ളവരിൽ നിന്നും എങ്ങനെ വ്യത്യസ്‌തമാകാമെന്നും ചാർജിംഗ് പോലുള്ള സംവിധാനങ്ങളുടെ അഭാവത്തെ എങ്ങനെ മറികടക്കാമെന്നുമുള്ള ആശയത്തിന് പിന്നാലെയായിരുന്നു കമ്പനി എന്നും വേണമെങ്കിൽ പറയാം

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

അടുത്ത 10 മുതൽ 15 വർഷത്തേക്ക് ഹൈബ്രിഡ് സാങ്കേതികവിദ്യയെ മികച്ച രീതിയിൽ ആശ്രയിക്കാൻ കഴിയുമെന്ന് Maruti Suzuki കോർപ്പറേറ്റ് പ്ലാനിംഗ് ആൻഡ് ഗവൺമെന്റ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാഹുൽ ഭാരതി അഭിപ്രായപ്പെടുകയും ചെയ്‌തു.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ഇത്തരം വാഹനങ്ങളെ കുറിച്ച് ഉപയോക്താക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ മോഡലുകള്‍ പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്‌തിട്ടുണ്ട്. മുൻ റിപ്പോർട്ടുകൾ പ്രകാരം Maruti Suzuki-യുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് കാർ 2025-ൽ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ പിന്നീട് ഈ കുറഞ്ഞ വിലയുള്ള ഇവി മറ്റ് വിപണികളിലും അവതരിപ്പിക്കും. മറ്റ് ചില ഇന്ത്യൻ കാർ നിർമാതാക്കൾക്ക് കൂടുതൽ ആക്രമണാത്മക ഇലക്ട്രിക് പദ്ധതികളാണ് അണിയറയിൽ ഒരുക്കുന്നത്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

Tata Motors, Mahindra, MG Motors, തുടങ്ങിയവ പ്രമുഖ നിർമാണ കമ്പനികളെല്ലാം ഇതിനോടകം തന്നെ ഇലക്ട്രിക് കാറുകള്‍ എത്തിച്ചപ്പോഴും Maruti Suzuki-ക്ക് പുറമെ Volkswagem, Renault, Nissan, Honda, Kia തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ബ്രാൻഡുകളും ഇതുവരെ ഇലക്‌ട്രിക്കിലേക്ക് മാറാൻ തയാറായിട്ടില്ല.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

ഉയര്‍ന്ന നിർമാണ ചെലവും കുറഞ്ഞ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഈ വാഹന നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. Maruti-യുടെ മാതൃ കമ്പനിയായി Suzuki Motors യൂറോപ്പിൽ Swace ഹൈബ്രിഡ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇത് Toyota Corolla Estate അടിസ്ഥാനമാക്കിയുള്ളതാണ്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

3.6 kW ബാറ്ററിയും 1.8 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് വാഹനത്തെ സവിശേഷമാക്കുന്നത്. Toyota-യുടെ സഹകരണത്തോടെ പുറത്തിറക്കിയ ഈ വാഹനം 27 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. Maruti Suzuki നിലവിൽ രാജ്യത്തുടനീളം പരിഷ്ക്കരിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന WagonR കാറുകളും പരീക്ഷിക്കുന്നുണ്ട്.

ഓട്ടത്തില്‍ തനിയെ ചാര്‍ജാകും; ഇലക്‌ട്രിക്കിന് പകരം ഹൈബ്രിഡിലേക്ക് ചേക്കാറാൻ മാരുതി, കൂട്ടിന് ടൊയോട്ടയും

മുമ്പ് സൂചിപ്പിച്ചതു പോലെ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് 2025 സാമ്പത്തിക വർഷത്തിൽ പൂർണ ഇലക്‌ട്രിക് സെഗ്മെന്റിലേക്ക് പ്രവേശിക്കുമെന്നാണ് അനുമാനം. ഏകദേശം 10 ലക്ഷം രൂപയോളമായിരിക്കും വാഗൺആർ ഇവി ഹാച്ച്ബാക്കിനായി ചെലവഴിക്കേണ്ടി വരുന്ന വില.

Most Read Articles

Malayalam
English summary
Maruti suzuki developing hybrid electric vehicles for india with the collaboration of toyota
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X