എംപിവി നിരയിലെ വീരൻ! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

മൾട്ടി പർപ്പസ് വാഹനം എന്ന് പേര് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന മോഡലുകളിൽ ഒന്നാണ് മാരുതി സുസുക്കി എർട്ടിഗ. കോംപാക്‌ട് രൂപംകൊണ്ടും പ്രായോഗികതയുടെ മികവുകൊണ്ടും വിപണിയിൽ ഏറെ വിപ്ലവം തീർത്തൊരു മോഡലാണിത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

ടൊയോട്ട ഇന്നോവ വാങ്ങാൻ സാമ്പത്തികമില്ലാത്തവരെല്ലാം ഓടിയെത്തുന്നതും മാരുതി സുസുക്കി എർട്ടിഗയിലേക്കാണ്. 2012 ഏപ്രിൽ 16-ന് പുറത്തിറക്കിയ എർട്ടിഗ എംപിവി പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. 7 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിച്ച നേട്ടമാണ് വാഹനം ഇപ്പോൾ ആഘോഷിക്കുന്നത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

ഈ നേട്ടം കൈവരിക്കാൻ മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഒമ്പതര വർഷമെടുത്തുവെന്നാണ് കണക്കുകൾ. ഇത്രയും നീണ്ട കാലയളവാണെങ്കിലും രണ്ടാംതലമുറ ആവർത്തനം എത്തിയതോടെയൊണ് എർട്ടിഗ കൂടുതൽ ജനപ്രീതിയാർജിച്ചത് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ നേട്ടം ഒട്ടും ചെറുതല്ല.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

എംപിവിയുടെ ഏറ്റവും മികച്ച വാർഷിക വിൽപ്പന 2020 സാമ്പത്തിക വർഷത്തിൽ (2019-2020) ലഭിച്ചു. അക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 90,543 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. എന്നാൽ ഈ സാമ്പത്തിക വർഷം എർട്ടിഗ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ ശരാശരി 8,146 യൂണിറ്റ് പ്രതിമാസ വിൽപ്പനയുള്ള മാരുതി സുസുക്കിയുടെ ഈ എംപിവി മോഡൽ 1,00,000 യൂണിറ്റ് വിൽപ്പന മറികടക്കാൻ സാധ്യതയുണ്ട്. 2022 സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസം ശേഷിക്കുമ്പോൾ ഈ കണക്കുകൂട്ടലുകൾ വളരെ വേഗം കൈയ്യെത്തിപ്പിടിക്കാൻ കമ്പനിക്ക് സാധിക്കും.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

വിപണിയിൽ എത്തിയതിനു ശേഷം എർട്ടിഗ മൊത്തം 3,44,174 ഡീസൽ വേരിയന്റുകളും 2,97,285 പെട്രോൾ വേരിയന്റുകളും അടുത്തിടെ പുറത്തിറക്കിയ സിഎൻജി വേരിയന്റിന്റെ 57,756 യൂണിറ്റുകളും വിറ്റു. ഇതിനർഥം ഡീസൽ എഞ്ചിൻ എർട്ടിഗ (2020 ഏപ്രിൽ മുതൽ മാരുതി ഡീസൽ വിപണിയിൽ നിന്ന് നിർത്തലാക്കി) മൊത്തം വിൽപ്പനയുടെ 49.22 ശതമാനമാണ് കൈവരിച്ചിരിക്കുന്നത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

സി‌എൻ‌ജി എർട്ടിഗയ്ക്ക് വിപണിയിൽ എത്തിയിട്ട് ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് ആയിരിക്കുന്നതെങ്കിലും പരിസ്ഥിതി സൗഹൃദ വേരിയന്റ് അതിന്റെ സാന്നിധ്യം വേഗത്തിൽ തന്നെ ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ വിറ്റഴിച്ച 65,174 എർട്ടിഗകളിൽ സിഎൻജി വേരിയന്റാണ് 41 ശതമാനം അഥവാ 26,783 യൂണിറ്റുകൾ. ശേഷിക്കുന്നത് പെട്രോൾ മോഡലുകളുടെ വിൽപ്പനയാണ്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

നിലവിൽ ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏക എംപിവി വാഹനവും എർട്ടിഗ മാത്രമാണ്. പക്കാ ഒരു ഫാമിലി കാറാണ് എർട്ടിഗ. 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ, സ്മാർട്ട് ഹൈബ്രിഡ്, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ടെക്‌നോളജി എന്നിവയെല്ലാം കൂടി ചേരുന്നതോടെ തികച്ചും പ്രായോഗികമായ മോഡലാണിതെന്ന് തെളിയിക്കപ്പെടുന്നു.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

കെ-സീരീസ് പെട്രോൾ എഞ്ചിൻ പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ, അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിന് 17.99 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ഫാക്ടറി ഫിറ്റഡ് സിഎൻജി മോഡലും എംപിവിയുടെ കരുത്താണ്. എർട്ടിഗ VXi സിഎൻജി ബിഎസ്-VI മോഡൽ കിലോഗ്രാമിന് 26.08 എന്ന ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നു. ഇന്ധന വില കുതിച്ചുയരുന്ന ഒരു സമയത്ത് പണത്തിന് മൂല്യമുള്ള ഒരു നിർദ്ദേശമായാണ് ഈ വേരിയന്റിനെ കണക്കാക്കപ്പെടുന്നത്.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

ഒരു ഏഴ് സീറ്റർ മോഡൽ ആണെങ്കിലും എർട്ടഗയുടെ ഒതുക്കമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 4395 മില്ലീമീറ്റർ നീളം 1735 മില്ലീമീറ്റർ വീതി, 1690 ഉയരം, 2740 മില്ലീമീറ്റർ വീൽബേസ് 209 ലിറ്റർ ബൂട്ട്സ്പേസ് എന്നിവയാണ് വാഹനത്തിനുള്ളത്. കൂടാതെ എംപിവിയുടെ പ്രകാശ നിയന്ത്രണങ്ങളും മികച്ച ദൃശ്യപരതയും ഇതിനെ വളരെ ഉപയോക്തൃ സൗഹൃദവും ഡ്രൈവ് ചെയ്യാൻ എളുപ്പവുമാക്കുന്നു.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

അകത്തളവും കൂടുതൽ വിശാലവും സമൃദ്ധവുമാണ്. കൂടാതെ നല്ല കുഷീനുള്ള സീറ്റുകൾ ക്യാബിൻ സുഖം അർഥവത്താക്കുന്നുമുണ്ട്. വലിയ ക്യാബിനും ബാക്ക്‌റെസ്റ്റ് റിക്ലൈൻ ഫംഗ്‌ഷനും മൂന്നാം നിരയെ മുമ്പത്തെ മോഡലിനെക്കാൾ കൂടുതൽ ഉപയോഗയോഗ്യമാക്കാൻ സഹായിച്ചുവെന്നു വേണം പറയാൻ.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് എസി, എഞ്ചിൻ പുഷ്-സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയവയാണ് എർട്ടിഗയുടെ ഇന്റീരിയറിലെ സവിശേഷതകൾ. മൂന്നാം നിര സീറ്റുകൾക്ക് സമർപ്പിത എസി വെന്റുകൾ ലഭിക്കുന്നില്ലന്നെത് നിരാശാജനകമാണ്. എന്നാൽ അവ റിക്ലൈൻ ഫംഗ്ഷനും പവർ സോക്കറ്റും അവതരിപ്പിച്ചതിലൂടെ ഇക്കാര്യം മറക്കാനായേക്കും.

എംപിവി നിരയിലെ കില്ലാടി! എർട്ടിഗയുടെ 7 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി

സുരക്ഷയുടെ കാര്യത്തിൽ പുതിയ എർട്ടിഗയ്ക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഓട്ടോമാറ്റിക്കിൽ മാത്രം ഹിൽ ഹോൾഡ്, ISOFIX, ഓട്ടോമാറ്റിക്കിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, പിൻ പാർക്കിംഗ് ക്യാമറ, എന്നിവയെല്ലാമാണ് കോംപാക്‌ട് എംപിയിൽ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki ertiga compact mpv crossed 7 lakh unit sales in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X