ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ബാഡ്‌ജ് എൻജിനീയറിംഗ് നടപ്പാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായി ധാരണയിലെത്തിയത് 2018-ലാണ്. നിലവിൽ ടൊയോട്ട ഇന്ത്യയിൽ പിടിച്ചുനിൽക്കുന്നതു തന്നെ മാരുതി സുസുക്കിയുടെ പിൻബലത്തിലാണെന്നു വേണമെങ്കിൽ പറയാം.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ഇന്നോവ ക്രിസ്റ്റയുടേയും ഫോർച്യൂണറിന്റെയും വിൽപ്പനയേക്കാൾ കൂടുതലാണ് മാരുതിയുടെ റീബാഡ്‌ജ് വാഹനങ്ങൾ ടോയോട്ടയ്ക്ക് നേടികൊടുക്കുന്നത്. നിലവിൽ ബലേനോ ഗ്ലാൻസയായും ബ്രെസ അർബൻ ക്രൂയിസറായും ടൊയോട്ടയുടെ നിരയിലുണ്ട്. എന്നാൽ കുറേകാലമായി സിയാസിന്റേയും എർട്ടിഗയുടേയും പുനർനിർമിത പതിപ്പുകൾ എത്തുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ടായിരുന്നു.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ആദ്യം സിയാസിന്റെ റീബാഡ്‌ജ് പതിപ്പ് ടൊയോട്ട ബെൽറ്റ എന്നപേരിൽ ആഫ്രിക്കൻ വിപണിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ എല്ലാ പ്രവചനങ്ങൾക്കും മീതെ എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പിനെയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

റൂമിയൻ എന്നുപേരിട്ടിരിക്കുന്ന എർട്ടിഗ അധിഷ്‌ഠിത എം‌പി‌വിയെ ദക്ഷിണാഫ്രിക്കയിലാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ട റൂമിയോൺ എന്ന് വിളിക്കുന്ന പുതിയ കോംപാക്‌ട് ഏഴ് സീറ്റർ എംപിവി ഇന്ത്യയിലും ഇന്തോനേഷ്യ പോലുള്ള മറ്റ് വിപണികളിലും വിൽക്കുന്ന മാരുതി സുസുക്കി എർട്ടിഗയ്ക്ക് ഏതാണ്ട് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

മാരുതി സുസുക്കി എർട്ടിഗയെപ്പോലെ ടൊയോട്ട റൂമിയോണിന് തിരശ്ചീന ട്രിപ്പിൾ ഫ്രണ്ട് ഗ്രിൽ സ്ലാറ്റുകൾ തന്നെയാണ് ലഭിക്കുന്നത്. പക്ഷേ വ്യത്യസ്തമായ ഡിസൈനിലാണ് ഇതു പൂർത്തിയാക്കിയിരിക്കുന്നതെന്നു മാത്രം. വിപരീത എൽ ആകൃതിയിലുള്ള കറുത്ത ഫോഗ് ലാമ്പ് ഭവനം, സെൻട്രൽ എയർ ഇൻടേക്ക്, ഫോഗ് ലാമ്പുകൾ, മറ്റെല്ലാം അതേപടി നിലനിൽക്കുന്നു.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

കൂടാതെ മൾട്ടി സ്‌പോക്ക് വി ആകൃതിയിലുള്ള അലോയ് വീലുകൾ, ടെയിൽ ലാമ്പുകൾ, റിയർ ബമ്പർ, നേരുള്ള ടെയിൽ ഗേറ്റ്, റൂഫ് സംയോജിത സ്‌പോയിലർ, ഉയർന്ന മൗണ്ട് സ്റ്റോപ്പ് ലാമ്പ് മുതലായവ മുന്നോട്ട് കൊണ്ടുപോയി.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ട് ചെയ്ത കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌റെസ്റ്റുകൾ, റിയർ സെന്റർ ആംറെസ്റ്റ്, ഓട്ടോമാറ്റിക് എസി തുടങ്ങിയവയാണ് ഇന്റീരിയറിന്റെ സവിശേഷതകൾ.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ടൊയോട്ടയ്ക്ക് റൂമിയോൺ എന്ന പേര് പുതിയതല്ല. സുസുക്കി അധിഷ്ഠിത കാറുകളുടെ നിരയ്ക്കായി ബ്രാൻഡ് അതിനെ പുനരുജ്ജീവിപ്പിച്ചുവെന്നു മാത്രം. എംപിവി ഒരു റീബാഡ് ചെയ്ത എർട്ടിഗ തന്നെയാണ്. കാര്യമായ ഒരു മാറ്റങ്ങളുമില്ലാതെയാണ് വാഹനം ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

സുസുക്കി എർട്ടിഗ ഇതിനകം തന്നെ പല പ്രദേശങ്ങളിലും വളരെ പ്രചാരത്തിലുള്ള വാഹനമാണ്. നിലവിലെ തലമുറ എർട്ടിഗ 2018 ഏപ്രിലിൽ ഇന്തോനേഷ്യയിൽ അവതരിപ്പിക്കുകയും അതേ വർഷം തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുകയും ചെയ്‌തിരുന്നു. ഈ മോഡൽ അടുത്ത വർഷം എപ്പോഴെങ്കിലും ഒരു പരിഷ്ക്കാരത്തിന് വിധേയമാകും.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ടൊയോട്ട ബാഡ്ജിംഗ് ഒഴികെയുള്ള മിക്കവാറും എല്ലാ കാര്യങ്ങളും എർട്ടിഗയുമായി പങ്കിടുക തന്നെയാണ് ഇവിടെ ചെയ്‌തിരിക്കുന്നത്. എംപിവിയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ആഗോളതലത്തിൽ എർട്ടിഗയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി തന്നെയാണ് റൂമിയോൺ വരുന്നത്.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ഈ എഞ്ചിൻ പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എർട്ടിഗയെപ്പോലെ എട്ട് സീറ്റർ ത്രീ-റോ ക്യാബിനോടുകൂടിയാണ് ഇത് വരുന്നത്.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

മാരുതി സുസുക്കി എർട്ടിഗ ഇന്ത്യയിലും എംപിവി ഇഷ്ടപ്പെടുന്ന ഇന്തോനേഷ്യൻ വിപണിയിലുമാണ് നിർമിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ കാണുന്ന മോഡൽ ഇന്ത്യയിൽ നിർമിച്ച പതിപ്പാണെന്നാണ് അനുമാനം.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

കാരണം 2019-ൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ടൊയോട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയിൽ നിർമിച്ച സുസുക്കി മോഡലുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതിൽ റീബാഡ് ചെയ്ത എർട്ടിഗ എംപിവി ഉൾപ്പെടുന്നു. പുതിയ വാർത്തകൾ അനുസരിച്ച് ടൊയോട്ട സിയാസ് അടിസ്ഥാനമായുള്ള ബെൽറ്റ സെഡാൻ ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കും.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

ഇപ്പോൾ നിർത്തലാക്കിയ യാരിസിന് പകരക്കാരനായാവും ബെൽറ്റ ഇന്ത്യയിൽ ഇടംപിടിക്കുക. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിലെ മനേസറിലെ മാരുതി സുസുക്കിയുടെ നിർമാണ ശാലയിൽ ടൊയോട്ട ബെൽറ്റയുടെ ഉത്പാദനം ആരംഭിച്ചതായും വാർത്തയുണ്ടായിരുന്നു.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

മാരുതി എർട്ടിഗയുടെ പുനർനിർമിത റൂമിയോൺ എംപിവി ഭാവിയിൽ ടൊയോട്ടയുടെ ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ സാധ്യതയുണ്ട്. ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാണത്. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ പുനർനിർമിത പതിപ്പായ ഗ്ലാൻസയിലൂടെയാണ് ആഭ്യന്തര വിപണിയിൽ റീ ബാഡ്‌ജിംഗ് പ്രക്രിയക്ക് ഇരു ജാപ്പനീസ് കമ്പനികളും തുടക്കം കുറിക്കുന്നത്.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

അടുത്തിടെ ഇന്ത്യൻ വിപണിയിലെ മോഡൽ നിരയിലാകെ ടൊയോട്ട കിർലോസ്‌കർ മോട്ടോർ വില വർധനവും പ്രഖ്യാപിച്ചിരുന്നു. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവിന്റെ ആഘാതം ഭാഗികമായി നികത്തനായിരുന്നു കമ്പനിയുടെ ഈ പുതിയ നീക്കം.

ടൊയോട്ടയിൽ ജനിച്ച എർട്ടിഗ; ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച് റൂമിയോൺ

അടുത്ത വർഷത്തോടെ ആഭ്യന്തര വിപണിയിൽ ചില പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് സൂചന. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളാണ് വില്‍പ്പനയാകും രാജ്യത്ത് ഉണ്ടാകുകയെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Maruti suzuki ertiga rebadged rumion mpv launched in south africa
Story first published: Monday, October 11, 2021, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X