മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

നേരത്തെ 2020 ഡിസംബറിൽ അവതരിപ്പിച്ച ഓൺ‌ലൈൻ 'സ്മാർട്ട് ഫിനാൻസ്' സേവനം രാജ്യ വ്യാപകമായി അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ് കമ്പനിയായ മാരുതി സുസുക്കി.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

14 ഫിനാൻ‌സ് കമ്പനികളുമായി പങ്കാളിത്തം വഹിച്ച് നെക്‌സ, അരീന ഉപഭോക്താക്കൾ‌ക്ക് ഒരു എൻഡ്-ടു-എൻഡ് ഓൺലൈൻ കാർ‌ ഫിനാൻ‌സിംഗ് പരിഹാരമാണ് ഇതിലൂടെ മാരുതി ലക്ഷ്യമാക്കുന്നത്.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

ശമ്പളം, സ്വയംതൊഴിൽ, വരുമാനമില്ലാത്ത പ്രൂഫ് പ്രൊഫൈലുകൾ എന്നിവ പോലുള്ള ഉപഭോക്താക്കളെ അവരുടെ ഇഷ്ടപ്പെട്ട ധനകാര്യ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ വായ്പ ലഭ്യമാക്കുന്നതിനുമായാണ്മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് പദ്ധതി പ്രവർത്തക്കുന്നത്.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

അതോടൊപ്പം ലോണിന്റെ ലൈവ് ട്രിക്കിംഗ് സംവിധാനവും ഉപഭോക്താക്കൾക്ക് ലഭ്യമാവും. ഓൺലൈനിലൂടെ ആയതിനാൽ തന്നെ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും മാരുതി സുസുക്കിയുടെ സ്മാര്‍ട്ട് ഫൈനാന്‍സ് സൗകര്യം പ്രയോജനപ്പെടുത്താം.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

നിലവിലെ സാഹചര്യത്തിൽ നേരിട്ട് ഒരു ഷോറൂമിൽ എത്താതെ തന്നെ വാഹനത്തെ പരിചയപ്പെടുത്താനും സ്വന്തമാക്കാനും സാധിക്കുന്ന ഇത്തരം ഓൺലൈൻ പദ്ധതികൾക്ക് രാജ്യത്ത് പ്രചാരം ഏറുകയാണ്. അതുപോലെ തന്നെ ഫിനാൻസിംഗ് പദ്ധതികളുടെ ഭാവിയും.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

ഇത് ഉപഭോക്താക്കളെ എൻഡ്-ടു-എൻഡ് ഓൺലൈൻ കാർ ഫിനാൻസിംഗ് പരിഹാരം പ്രാപ്തമാക്കുകയാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിസി, യെസ്, ആക്‌സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസിന്‍ഡ്, ബാങ്ക് ഓഫ് ബറോഡ, കരൂര്‍ വൈശ്യ ബാങ്ക് എന്നവയടങ്ങുന്ന 14 സ്ഥാപനങ്ങളാണ് പുതിയ പദ്ധതിയിലേക്ക് ചേർന്നുപ്രവർത്തിക്കുന്നത്.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

അതോടൊപ്പം തന്നെ ചോളമണ്ഡലം ഫൈനാന്‍സ്, എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്, മഹിന്ദ്ര ഫൈനാന്‍സ്, കൊടക് മഹിന്ദ്ര പ്രൈം, സുന്ദരം ഫൈനാന്‍സ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് മാരുതി സുസുകി ഇന്ത്യ സീനിയര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിനായി വ്യവസായത്തിന്റെ ആദ്യ സവിശേഷതകൾ പുതിയ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മാരുതിയുടെ ഓൺ‌ലൈൻ ‘സ്മാർട്ട് ഫിനാൻസ്’ സേവനം ഇനി രാജ്യ വ്യാപകം

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സ്മാർട്ട് ഫിനാൻസ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് അത് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. ഏകദേശം 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇപ്പോൾ ഈ സൗകര്യം ഉപയോഗിക്കുന്നതായാണ് കണക്കുകൾ.

Most Read Articles

Malayalam
English summary
Maruti Suzuki Extended Online Smart Finance Service Across India For Nexa and Arena Range Of Models. Read in Malayalam
Story first published: Monday, July 12, 2021, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X