ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

നിലവിലുള്ള ജനപ്രിയ മോഡലുകളുടെ തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് മാരുതി സുസുക്കി. കഴിഞ്ഞ ദിവസം സെലേറിയോ ഹാച്ച്ബാക്കിന്റെ രണ്ടാംതലമുറ മോഡലിനെ പരിചയപ്പെടുത്തിയ കമ്പനി കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ കീരീടം വെക്കാത്ത രാജാവായിരുന്ന വിറ്റാര ബ്രെസയുടെ പുതുതലമുറ ആവർത്തനത്തിനെ കൂടി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

ഇതിനു പുറമെ XL6 എംപിവി, ബലേനോ ഹാച്ച്ബാക്ക്, ആൾട്ടോ ഹാച്ച്ബാക്ക്, സിയാസ് സെഡാൻ, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകൾക്ക് തലമുറ മാറ്റവും മിഡ്-ലൈഫ് അപ്‌ഡേറ്റുകളും നൽകാനും മാരുതി സുസുക്കി പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള പുതിയ തലമുറ വിറ്റാര ബ്രെസ കോംപാക്റ്റ് എസ്‌യുവി ആയിരിക്കും.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

2022 മാരുതി വിറ്റാര ബ്രെസയിൽ വരുത്തുന്ന പ്രധാന പരിഷ്ക്കാരങ്ങളിലൊന്ന് അതിന്റെ പുതിയ അടിസ്ഥാനമായിരിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഭാരം കുറഞ്ഞ പുതിയ ഹാർട്‌ടെക്റ്റ് ആർക്കിടെക്ച്ചറിനായി എസ്‌യുവി അതിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോം ഉപേക്ഷിക്കും. കോസ്മെറ്റിക് മാറ്റങ്ങളിൽ ഭൂരിഭാഗവും മുന്നിലും പിന്നിലും വരാനാണ് സാധ്യതയുള്ളത്.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

ഒരു കൂട്ടം പുതിയ സവിശേഷതകൾക്കൊപ്പം ഒരു പുതിയ ഡിസൈൻ ഉപയോഗിച്ച് ഇന്റീരിയറും പരിഷ്ക്കരിക്കാം. പുതിയ സെൻട്രൽ കൺസോളും മിനുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് ആയിരിക്കും അകത്തളത്തെ വേറിട്ടു നിർത്തുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്‌ക്കുന്ന നവീകരിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വോയ്‌സ് റെക്കഗ്നിഷനോട് കൂടി എസ്‌യുവിക്ക് ലഭിക്കും.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

തലമുറ മാറ്റത്തോടെ, പുതിയ 2022 മാരുതി വിറ്റാര ബ്രെസയ്ക്ക് ഫാക്ടറിയിൽ ഘടിപ്പിച്ച ഇലക്ട്രിക് സൺറൂഫ് ലഭിച്ചേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രായോഗികത ഒട്ടുംതന്നെ ഇല്ലെങ്കിലും ആധുനിക കാലഘട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രീമിയം ഫീച്ചറുകളിൽ ഒന്നാണിത്. എന്നിരുന്നാലും, ഉയർന്ന വേരിയന്റുകൾക്കായി ഇത് മാറ്റിവെക്കാനും സാധ്യതയുണ്ട്.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

അതുകൂടാതെ കണക്റ്റഡ് കാർ സവിശേഷതകൾ, വയർലെസ് ചാർജിംഗ് സിസ്റ്റം, പുതിയ എസി യൂണിറ്റ്, പവർഡ് ORVM-കൾ, 6 എയർബാഗുകൾ (ടോപ്പ് എൻഡ് വേരിയന്റുകൾക്ക് മാത്രം) തുടങ്ങിയവയും പുതുതലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെട്ടേക്കാം.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

ശക്തമായ 48V ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനോടൊപ്പം പുതിയ വിറ്റാര ബ്രെസ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യത്തിൽ പ്രായോഗികമായ ഇത്തരം സംവിധാനങ്ങൾ അവതരിപ്പിക്കാനാണ് മാരുതിക്ക് കൂടുതൽ താത്പര്യം.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

പുത്തൻ വിറ്റാര ബ്രെസയുടെ പെട്രോൾ എഞ്ചിൻ പരമാവധി 103 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇതുകൂടാതെ പുതിയ 2022 മാരുതി വിറ്റാര ബ്രെസയ്ക്ക് 91 bhp പവറും 112 Nm torque ഉം നൽകുന്ന സിഎൻജി വേരിയന്റും ലഭിക്കും. എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും (സ്റ്റാൻഡേർഡ്) 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെട്ടേക്കാം.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

2016-ല്‍ ഓട്ടോ എക്സ്പോയിലാണ് വിറ്റാര ബ്രെസയെ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി അവതരിപ്പിച്ചത്. അതിനുശേഷം പോയ വർഷമാണ് ഒരു പെട്രോൾ എഞ്ചിനും കോസ്മെറ്റിക് നവീകരണങ്ങളുമായി ഒരു പരിഷ്ക്കരണം വാഹനത്തിന് ലഭിച്ചത്. ഡീസൽ എഞ്ചിനിൽ മാത്രം എത്തിയിരുന്ന എസ്‌യുവി ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെയാണ് പെട്രോളിലേക്ക് ചേക്കേറിയത്.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വിറ്റാര ബ്രെസയുടെ ആറ് ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നത്. നിലവിൽ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒട്ടും പിന്നിലല്ല മോഡൽ. നിലവിൽ 7.39 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

ഇന്ത്യൻ വിപണിയിൽ LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിലാണ് വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോര്‍ക്ക് ബ്ലൂ, ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇനി വിറ്റാര ബ്രെസയുടെ ഊഴം; മാരുതിയിൽ നിന്നും ഇനി വിപണിയിൽ എത്തുന്ന പുതുതലമുറ മോഡൽ ഈ കോംപാക്‌ട് എസ്‌യുവി

സുരക്ഷയിലും ആധുനിക സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവി അൽപം പിന്നോട്ടാണെന്ന വാദവും എതിരാളികൾ ഉയർത്തുന്നുണ്ട്. ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് ഇപ്പോൾ ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki next india launch could be the new gen vitara brezza
Story first published: Friday, November 12, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X