മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

ഇന്ത്യൻ വിപണിയിൽ ശക്തമായ പ്രതികരണമാണ് നേടി ഓൺലൈൻ കാർ ഫിനാൻസിങ് സൊല്യൂഷനായ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ്. ഈ പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് 6,500 കോടി രൂപയുടെ വാഹന വായ്‌പകളാണ് കമ്പനി ഇതുവരെ വിതരണം ചെയ്‌തിരിക്കുന്നത്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

അവതരിപ്പിച്ച് ഒമ്പത് മാസത്തിനുള്ളിൽ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു എന്നതാണ് ശ്രദ്ധേയം. ഈ സംരംഭത്തിന് കീഴിൽ ഒരു ഉപഭോക്താവിന്റെ കാർ വാങ്ങൽ യാത്രയിൽ കമ്പനി 26 ടച്ച് പോയിന്റുകളിൽ 24 എണ്ണം ഡിജിറ്റൈസ് ചെയ്തു. ഈ ഓൺലൈൻ കാർ ഫിനാൻസ് ഓപ്ഷൻ രാജ്യത്തെ അരീന, നെക്‌സ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

മൊത്തം 6,500 കോടി രൂപയാണ് വായ്‌പയായി മാരുതി സുസുക്കി നൽകിയിരിക്കുന്നത്. മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലൈവ് ലോൺ ട്രാക്കിംഗ് സൗകര്യത്തോടെ മൾട്ടി ഫിനാൻസിയർ, എൻഡ്-ടു-എൻഡ്, യൂണീക്, ഓൺലൈൻ കാർ ഫിനാൻസിങ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾ, ഒന്നിലധികം ഫിനാൻസിയർമാരിൽ നിന്ന് മുൻകൂട്ടി അംഗീകരിച്ചതും ഇഷ്‌ടാനുസൃതമായി ജനറേറ്റുചെയ്‌തതുമായ ലോൺ ഓഫറുകൾ, ലൈവ് ലോൺ സ്റ്റാറ്റസ് ട്രാക്കിംഗുമായി പങ്കിടുന്ന ഓൺലൈൻ ഡോക്യുമെന്റുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളാണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്. വാഹന വ്യവസായത്തിൽ ഇത് ആദ്യത്തെ സംഭവമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട മാരുതി വാഹനം വാങ്ങുന്നതിനായി അവരുടെ കസ്റ്റമൈസ്ഡ് ഫിനാൻസ് പ്ലാൻ തയാറാക്കാൻ സഹായിക്കുന്നതിന് മാരുതി 16 ധനകാര്യ സ്ഥാപനങ്ങളുമായാണ് സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ ഫിനാൻസ് സ്കീം സഹ-അപേക്ഷക ധനസഹായത്തിനുള്ള ഒരു ഓപ്ഷനും നൽകുന്നുണ്ട്. കൂടാതെ മുഴുവൻ പ്രക്രിയയും മറഞ്ഞിരിക്കുന്ന ഫീസോ അനുബന്ധ നിരക്കുകളോ ഇല്ലാതെ സുതാര്യമാണെന്ന കാര്യവും ഏറെ സ്വീകാര്യമാണ്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

അടുത്തിടെയുണ്ടായ കൊവിഡ് പ്രേരിത ഡിജിറ്റൽ ആക്സിലറേഷൻ മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് പോലുള്ള നൂതനവും ശക്തവുമായ ഡിജിറ്റൽ പരിഹാരങ്ങൾക്ക് വഴിയൊരുക്കിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

നിലവിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്‌ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ചോളമണ്ഡലം ഫിനാൻസ്, എയു സ്‌മോൾ ഫിനാൻസ് ബാങ്ക്എ ന്നിവ ഉൾപ്പെടുന്ന സാമ്പത്തിക സ്ഥാപനങ്ങളുമായി മാരുതി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

ഓൺലൈൻ കാർ ഫിനാൻസിങ് സൊല്യൂഷൻ അവതരിപ്പിച്ച ആദ്യ ഓട്ടോമൊബൈൽ കമ്പനിയാണ് മാരുതി സുസുക്കി. കുറച്ച് ക്ലിക്കുകളിലൂടെ അവരുടെ കാർ ഫിനാൻസിംഗ് പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തടസരഹിതവും സുതാര്യവുമായ ഒരു പരിഹാരം ഇത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാറ്റ്ഫോമിന് ഇത്രയും സ്വീകാര്യത ലഭിക്കാനും കാരണമായത്. ഓൺലൈൻ കാർ ഫിനാൻസിങ് സൊല്യൂഷൻ അവതരിപ്പിച്ച ആദ്യ ഓട്ടോമൊബൈൽ കമ്പനിയാണ് മാരുതി സുസുക്കി. കുറച്ച് ക്ലിക്കുകളിലൂടെ അവരുടെ കാർ ഫിനാൻസിംഗ് പ്രക്രിയ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തടസരഹിതവും സുതാര്യവുമായ ഒരു പരിഹാരം ഇത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാറ്റ്ഫോമിന് ഇത്രയും സ്വീകാര്യത ലഭിക്കാനും കാരണമായത്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് മുഖേന കാർ ഫിനാൻസിംഗ് ഇനിയും ലളിതമാക്കാനും അത് കൂടുതൽ സുതാര്യമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താവിന് അവരുടേതായ കസ്റ്റമൈസ്ഡ് ലോൺ പ്ലാൻ രൂപകൽപന ചെയ്യാനും ഏറ്റവും അനുയോജ്യമായ ഫിനാൻസ് പങ്കാളിയെ തെരഞ്ഞെടുക്കാനും ഇതുവഴി കഴിയും.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

നിലവിൽ സെമികണ്ടക്ടര്‍ ക്ഷാമം കമ്പനിയുടെ ഉത്‌പാദനത്തെ കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് മാരുതി സുസുക്കിയുടെ വില്‍പ്പന 33 ശതമാനത്തോളമാണ് പോയ മാസം ഇടിഞ്ഞത്. വാഹനങ്ങളുടെ ഉത്പാദനം പരിമിതപ്പെടുത്തിയാണ് കമ്പനി ഇപ്പോൾ മുന്നോട്ടുപോവുന്നത്. ഈ മാസവും ചിപ്പ് പ്രതിസന്ധി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

എന്നാൽ നവംബർ 10-ന് പുതുതലമുറ സെലോറിയോ ഹാച്ച്ബാക്കിനെ അതരിപ്പിക്കുമെന്നാണ് മാരുതി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് പുതിയ സെലേറിയോയുടെ അവതരണം പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ്-19 മൂലമുണ്ടായ പല കാരണങ്ങളാൽ അരങ്ങേറ്റം വൈകുകയായിരുന്നു. പുതിയ മോഡൽ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാകും വിപണിയിൽ എത്തുക.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

പുതിയ 1.0 ലിറ്റർ K10C K സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് പുതിയ സെലേറിയോയിൽ ഇടംപിടിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ടിയാഗോയൊപ്പം പിടിച്ചുനിൽക്കാനാണ് ഈ മാറ്റങ്ങൾ മാരുതി നടപ്പിലാക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായും ഈ രണ്ടാംതലമുറ ആവർത്തനം മാറും.

മാരുതിയുടെ ഓൺലൈൻ ഫിനാൻസ് സർവീസ് ഹിറ്റായി, ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരു ലക്ഷം ഉപഭോക്താക്കൾ

നിലവിലെ സെലേറിയോയ്ക്ക് 4.65 ലക്ഷം മുതൽ 6.00 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. എന്നാൽ തലമുറ മാറ്റത്തോടെ കാറിന് വില അൽപം കൂടാനാണ് സാധ്യത. ഇന്ത്യയിൽ ടാറ്റ ടിയാഗോ, ഹ്യുണ്ടായി സാൻട്രോ, മാരുതി വാഗൺആർ എന്നിവയാകും പുത്തൻ മോഡലിന് വെല്ലുവിളി ഉയർത്തുക.

Most Read Articles

Malayalam
English summary
Maruti suzuki online finance service availed by more than 1 lakh customers
Story first published: Tuesday, November 9, 2021, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X