ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇന്ത്യൻ വിപണിയിൽ നിന്ന് ഡീസൽ കാറുകൾ നിർത്തലാക്കാൻ ധൈര്യം കാണിച്ച ആദ്യ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. എന്നാൽ പിന്നീട് ഓയിൽ ബർണർ കാറുകളോട് ഇന്ത്യക്കാർക്കുള്ള പ്രിയം കണ്ട് ബിഎസ്-VI ഡീസൽ എഞ്ചിൻ വലിയ മോഡലുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയും കമ്പനി ആവിഷ്ക്കരിച്ചിരുന്നു.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

എന്നാൽ വളരെ ചെലവു കൂടിയ ഈ പദ്ധതി പൂർണമായും ഉപേക്ഷിച്ച് സിഎൻജി പോലുള്ള ഇതര ഇന്ധന മാർഗങ്ങളിലേക്കാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി ചേക്കേറിയത്. ഇന്ത്യൻ വിപണിയിൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളെ കൂടി അവതരിപ്പിക്കാനുള്ള പുതിയ നീക്കവുമായാണ് കമ്പനി ഇപ്പോൾ നീങ്ങുന്നത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇന്ത്യയ്ക്കായി എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ പുറത്തിറക്കാൻ ബ്രാൻഡ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓട്ടോകാർഇന്ത്യയോട് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ കെനിച്ചി അയുകാവയാണ് സ്ഥിരീകരിച്ചത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഫ്ലെക്‌സ് ഫ്യുവൽ എന്നറിയപ്പെടുന്ന ജൈവ ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ പുറത്തിറക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയും നേരത്തെ വാഹന നിർമാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇറക്കുമതി ചെലവ് കുറയ്ക്കാനും, മലിനീകരണം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കുമെന്ന കാര്യമാണ് കേന്ദ്ര സർക്കാർ ഫ്ലെക്‌സ് ഫ്യുവൽ പ്രോത്സാഹിപ്പിക്കാൻ കാരണമാവുന്നത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെക്കുറിച്ച് കമ്പനി പഠനം ആരംഭിച്ചിട്ടുണ്ടെന്നും ഇതിന് സമയമെടുക്കുമെന്നും കെനിച്ചി അയുകാവ പറഞ്ഞു. മാരുതി സുസുക്കി നിലവിൽ പെട്രോൾ കൂടാതെ സിഎൻജി വാഹനങ്ങളും വലിയ തോതിൽ രാജ്യത്ത് വിൽക്കുന്നുണ്ട്. ഡീസൽ കാറുകൾക്ക് പകരമായി സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കാനാണ് കമ്പനിയുടെ ഭാവി പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇന്ധന വില വർധിക്കുന്നതിനൊപ്പം, വ്യത്യസ്തവും കൂടുതൽ ചെലവ് കുറഞ്ഞതുമായ ഇന്ധന ഓപ്ഷനുകളിലേക്ക് ജനങ്ങളെ ആകർഷിക്കാനാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ശ്രമിക്കുന്നത്. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

നിലവില്‍ കിട്ടുന്ന പെട്രോളില്‍ 8 ശതമാനത്തോളം ഏഥനോളുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കുമെന്ന സാധ്യതയാണ് തേടുന്നത്. എന്നാൽ എഥനോളിന്റെ ഇന്ധനക്ഷമത കുറവാണെന്നതിനാൽ മൈലേജിന്റെ പ്രശ്‌നം കമ്പനികൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

നിലവിൽ അമേരിക്ക, ചൈന, ബ്രസീല്‍, കാനഡ രാജ്യങ്ങളില്‍ ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ പല കമ്പനികളും ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ ഇത് 70 ശതമാനത്തോളം വരുമെന്ന കാര്യവും ശ്രദ്ധേയമാണ്. ഫ്ലെക്‌സ് ഫ്യുവല്‍എഞ്ചിനുകൾക്ക് 100 ശതമാനം പെട്രോളിലോ എഥനോളിലോ പ്രവർത്തിക്കാൻ കഴിയും.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇത് അടിസ്ഥാനപരമായി ഒന്നിലധികം ഇന്ധനങ്ങളിലും മിശ്രിതത്തിലും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ആന്തരിക ജ്വലന എഞ്ചിനാണെന്ന് പറയാം. എന്നിരുന്നാലും സുസുക്കി ഒരു രാജ്യത്തും ഇത്തരം കാറുകൾ നിലവിൽ വിൽക്കുന്നില്ലെന്നതും കൌതുകകരമാണ്. നിലവിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഏഴ് മോഡലുകളാണ് മാരുതിക്ക് ഇന്ത്യയിലുള്ളത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

അതിൽ ആൾട്ടോ, സെലേറിയോ, വാഗൺആർ, എസ്-പ്രെസോ, ഇക്കോ, എർട്ടിഗ, ടൂർ എസ്, സൂപ്പർ കാരി എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഎൻജി വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്ന കമ്പനിയും മാരുതി സുസുക്കി തന്നെയാണ്. ഒരു സാമ്പത്തിക വർഷം 1,57,954 വിറ്റഴിച്ച കമ്പനി അതിന്റെ എക്കാലത്തെയും ഉയർന്ന സിഎൻജി വാഹന വിൽപ്പന കൈവരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇവയ്ക്കെല്ലാം പുറമെ വാഗൺആറിന്റെ ഒരു ഇലക്‌ട്രിക് പതിപ്പിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്ന കാര്യവും മാരുതി സുസുക്കിയുടെ പരിഗണനയിലുണ്ട്. ഓട്ടത്തിനിടയിൽ തനിയെ ബാറ്ററി ചാർജ് ആയി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്ന സംവിധാനമാണിത്.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള ചാര്‍ജിംഗ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് പൂർണ ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ മാരുതി സുസുക്കി തയാറാവാത്തത്. ഹൈബ്രിഡ് മോഡലുകൾക്കും മലിനീകരണം താരതമ്യേന കുറവാണെന്ന വസ്‌തുതയും ഹൈബ്രിഡ് വാഹനങ്ങളുടെ വികസനത്തിന് കൂടുതൽ പിന്തുണയേകാൻ സഹായകരമാവും.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

ഇവി ചാർജിംഗ് നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത സ്വയം ചാർജാകുന്ന മോഡലുകളാണ് ഹൈബ്രിഡ് വാഹനങ്ങൾ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് പതിപ്പുകൾക്ക് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കുന്ന ഒരു ആന്തരിക ജ്വലന എഞ്ചിനും ഉണ്ടാകും.

ഭാവി സുരക്ഷിതം, ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ ഒരുങ്ങി Maruti Suzuki

മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ ഇലക്ട്രിക് മോട്ടോർ സഹായിക്കുന്നു. ബാറ്ററി ചാർജ് ചെയ്യുന്നത് ഈ എഞ്ചിൻ വഴിയാകും. അതിനാൽ തന്നെ ചാർജറിന്റെ ആവശ്യം പൂർണമായും വേണ്ടിവരികയുമില്ല.

Most Read Articles

Malayalam
English summary
Maruti suzuki planning to develop flex fuel engine cars
Story first published: Thursday, October 28, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X