നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno; പുത്തൻ പദ്ധതികൾ ഇങ്ങനെ

ഇന്ത്യയിലെ സാധാരണക്കാരുടെ കാർ എന്ന സ്വപ്‌നത്തിന് ചിറകുകൾ സമ്മാനിച്ച വാഹന നിർമാണ കമ്പനിയാണ് മാരുതി സുസുക്കി. 800 എന്ന മോഡലിലൂടെ വാഹന വ്യവസായത്തിന് തന്നെ പുതിയ മാനങ്ങൾ സൃഷ്‌ടിച്ച ബ്രാൻഡ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കൂടിയാണ്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

അതിവേഗമായിരുന്നു മാരുതിയുടെ വളർച്ച. വിൽപ്പനയും സർവീസും എല്ലാം സാധാരണക്കാരുടെ ബജറ്റിൽ നിൽക്കുന്നതായിരുന്നു എല്ലാക്കാലവും. ഇന്നും കഥ അങ്ങനെ തന്നെ. ഒരിക്കലും തകരാത്തത്ര വിശ്വാസീയതയാണ് മാരുതി സുസുക്കി ഉപഭോക്താക്കളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

മാരുതി സുസുക്കി തങ്ങളുടെ മോഡൽ ലൈനപ്പ് രാജ്യത്തെ രണ്ട് റീട്ടെയിൽ ശൃംഖലകളിലൂടെയാണ് നിലവിൽ വിൽക്കുന്നത്. എല്ലാവർക്കും അറിയാവുന്നതു പോലെ നെക‌്‌സ, അരീന ഡീലർഷിപ്പ് ശൃംഖലയാണത്. കൂടുതൽ പ്രീമിയം ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് നെക്‌സ വഹിക്കുന്നത്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

അതേസമയം അരീന ഡീലർഷിപ്പ് താങ്ങാവുന്നതും ഉയർന്ന വിൽപ്പനയുള്ള മാരുതി കാറുകളുടെ വിൽപ്പനയും സർവീസും ഏറ്റെടുത്തിരിക്കുന്നു. നിലവിൽ ബ്രാൻഡിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നായ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ കൂടി നെക്‌സ ഡീലർഷിപ്പിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ നീക്കി തുടങ്ങിയിരിക്കുകയാണ് മാരുതി സുസുക്കി.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

നിലവിൽ നെക്‌സ പ്രീമിയം ഔട്ട്ലെറ്റുകളിലൂടെ മാത്രം വിൽപ്പനയ്ക്ക് എത്തുന്ന ബലേനോയെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 5.98 ലക്ഷം രൂപയാണ് കാറിന്റെ നിലവിലെ പ്രാരംഭ എക്സ്ഷോറൂം വില. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെങ്കിലും ഇനി മുതൽ മാരുതി സുസുക്കി അരീന വഴിയും ബലേനോ വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

എന്നിരുന്നാലും ബ്രാൻഡ് നെക‌്‌സ ഷോറൂമുകളിലൂടെയും മോഡൽ വിൽക്കുന്നത് തുടരും. നെക്‌സ ഔട്ട്‌ലെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ അരീന ഡീലർഷിപ്പുകളുടെ വിൽപ്പനയും ലാഭവും വർധിപ്പിക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ നെക്സ വഴി വിൽക്കുന്ന കാറുകൾ നന്നാക്കാനും സർവീസുകൾ നൽകാനും അരീന സർവീസ് കേന്ദ്രങ്ങളെ അനുവദിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

മാരുതി സുസുക്കി നെക്‌സ കുടയ്ക്ക് കീഴിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബലേനോ എന്നതിനാൽ ഇത് കമ്പനിയിൽ നിന്നും പുറത്തുവരുന്ന മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. അടുത്ത വർഷം മാരുതി സുസുക്കി ബലേനോയുടെ വളരെ പുതുക്കിയ പതിപ്പ് ഷോറൂം നിലകളിൽ എത്തുമെന്നാണ് കരുതുന്നത്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് മാരുതിയിപ്പോൾ. കൂടാതെ പുതുക്കിയ മോഡൽ അടുത്ത വർഷം തുടക്കത്തോടെ വിൽപ്പനയ്ക്ക് എത്താനാണ് സാധ്യത. സ്റ്റൈലിംഗിലെ പരിഷ്ക്കാരങ്ങളുമായി എത്തുന്ന പ്രീമിയം ഹാച്ച്ബാക്ക് നിലവിലെ മോഡലിനെ അപേക്ഷിച്ച് മുന്നിലും പിന്നിലും കാര്യമായ വ്യത്യാസങ്ങളോടെയാകും എത്തുക.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

ടെയിൽ ലാമ്പുകൾ, ഹെഡ്‌ലാമ്പുകൾ, മറ്റ് സ്റ്റൈലിംഗ് ഘടകങ്ങൾ എന്നിവയ്ക്കായി പിന്തുടരുന്ന വളഞ്ഞ തീം കൂടുതൽ സമചതുരവും ഷാർപ്പുമായി മാറിയോക്കാം. എന്നിരുന്നാലും ബോഡി ഷെൽ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റീരിയറിലെ മാറ്റങ്ങളിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പുനർനിർമിച്ച ഡാഷ്‌ബോർഡ് എന്നിവ ഉൾപ്പെട്ടേക്കാം.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

കൂടാതെ പുതുക്കിയ മോഡലിൽ പുതിയ അലോയ് വീലുകളും പരിഷ്ക്കരിച്ച എഞ്ചിൻ ഓപ്ഷനുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ബലേനോയ്ക്ക് 1.2 ലിറ്റർ കെ-സീരീസ് എഞ്ചിനാണ് തുടിപ്പേകുന്നത്. രണ്ട് വ്യത്യസ്‌ത ട്യൂണിംഗിലാണ് ഇവ ഒരുക്കിയിരിക്കുന്നതും. കാറിന്റെ ബേസ് വേരിയന്റുകളിൽ 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ് ഇടംപിടിക്കുന്നത്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

ഇതേസമയം ബലോനോയുടെ ടോപ്പ് മോഡലുകളിൽ 90 bhp പവറും 113 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ എഞ്ചിനും ഇടംപിടിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സിവിടി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും മാരുതി സുസുക്കി ബലേനോയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

അളവുകളുടെ കാര്യത്തിൽ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിന് 3,995 മില്ലീമീറ്റർ നീളവും 1,745 മില്ലീമീറ്റർ വീതിയും 1,510 മില്ലീമീറ്റർ ഉയരവുമാണുള്ളത്. അതേസമയം വീൽബേസ് 2,520 മില്ലീമീറ്റർ ആണ്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് നിരകളിലായി ആകെ ഒമ്പത് വേരിയന്റുകളില്‍ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

സിഗ്മ വേരിയന്റിന് 5.98 ലക്ഷം, ഡെൽറ്റ 6.71 ലക്ഷം, സീറ്റ 7.34 ലക്ഷം, ഡെൽറ്റ സ്മാർട്ട് ഹൈബ്രിഡ് 7.59 ലക്ഷം, ഡെൽറ്റ ഓട്ടോമാറ്റിക് 7.91 ലക്ഷം, ആൽഫ 8.10 ലക്ഷം, സീറ്റ സ്മാർട്ട് ഹൈബ്രിഡ് 8.22 ലക്ഷം, സീറ്റ ഓട്ടോമാറ്റിക് പെട്രോൾ 8.54 ലക്ഷം, ആൽഫ ഓട്ടോമാറ്റിക് 9.30 ലക്ഷം എന്നിങ്ങനെയാണ് ബലോനോയുടെ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വില.

നെക്‌സയിൽ നിന്നും അരീന ഡീലർഷിപ്പുകളിലേക്ക് ചേക്കേറാൻ Maruti Suzuki Baleno പുത്തൻ പദ്ധതികൾ ഇങ്ങനെ

അതോടൊപ്പം നെക്‌സ ബ്ലൂ, മെറ്റാലിക് പ്രീമിയം സിൽവർ, പേൾ ഫീനിക്സ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മെറ്റാലിക് മാഗ്മ ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനും മാരുതി സുസുക്കി ബലോനോയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki planning to expand baleno sales to arena dealerships details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X