മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

ആറ് വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2015-ലാണ് പ്രീമിയം ഹാച്ച്ബാക്ക് നിരയെ കിടുക്കിക്കൊണ്ട് മാരുതി സുസുക്കി ബലേനോ എത്തുന്നത്. ഇന്ന് ഈ സെഗ്മെന്റിൽ എതിരാളികളേക്കാൾ ഏറെ മുന്നിലാണ് ഓടുന്നതും.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

എന്നിരുന്നാലും പരിഷ്ക്കാരികളായ ആധുനിക എതിരാളികൾക്കെതിരെ പിടിച്ചുനിൽക്കാനത്ര ഫീച്ചറോ, പുതുരൂപമോ ബലേനോയ്ക്ക് പറയാനില്ല. അവസാനമായി 2019-ലാണ് വാഹനത്തിന് ഒരു മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുന്നത്.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

അതിനുശേഷം കാര്യമായ ഒരു മാറ്റവും പ്രീമിയം ഹാച്ച്ബാക്കിന് ലഭിച്ചിട്ടില്ല. അന്ന് സ്മാർട്ട്-ഹൈബ്രിഡ് ഓപ്ഷന്റെ കൂട്ടിച്ചേർക്കലിനൊപ്പം ഡിസൈനിൽ ചെറിയ മാറ്റങ്ങളാണ് മാരുതി വരുത്തിയത്.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണായ ബലേനോയ്ക്ക് അടുത്ത വർഷം മറ്റൊരു ഫെയ്‌സ്‌ലിഫ്റ്റ് കൂടി ലഭിക്കുമെന്നാണ് പുതിയ വാർത്തകൾ. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് കൂടുതൽ ഷാർപ്പ് സ്റ്റൈലിംഗിലാകും ഒരുങ്ങുക.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

ഇതിൽ പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റുകൾ, പുതിയ ഫ്രണ്ട് ഗ്രിൽ, പുനക്രമീകരിച്ച ബമ്പറുകൾ എന്നിവയും ഉൾപ്പെടുന്നു. വലിപ്പമുൾപ്പടെയുള്ള കാര്യങ്ങൾ പൂർണമായും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

അതോടൊപ്പം വാഹനത്തിന്റെ ഇന്റീരിയറിലും കുറച്ച് മാറ്റങ്ങളുണ്ടാകും. അതിൽ പുതിയ അപ്ഹോൾസ്റ്ററിയും കുറച്ച് അധിക സവിശേഷതകളും കൂട്ടിച്ചേർക്കാൻ മാരുതി തയാറായേക്കും. നിലവിലെ മോഡലിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി മുന്നോട്ടുകൊണ്ടുപോകും.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

1.2 ലിറ്റർ K12M പെട്രോൾ, മൈൽഡ്-ഹ്രൈബ്രിഡ് സംവിധാനമുള്ള 1.2 ലിറ്റർ K12N ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടും. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലെ ഗിയർബോക്‌സ് ഓപ്ഷനുകളും നിലവിലെ പതിപ്പിന് സമാനമായ 5 സ്പീഡ് മാനുവലും സിവിടിയും ഉൾപ്പെടും.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

കാറിലെ സവിശേഷതകളും ഉപകരണങ്ങളും സമാനമായി തുടരും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയോടൊപ്പം 7 ഇഞ്ച് സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-കളർ ടിഎഫ്ടി എംഐഡി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോകൾ, പവർ-ഓപ്പറേറ്റഡ് ഒആർവിഎം തുടങ്ങിയവയും ബലേനോയിൽ തുടരും.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

ടോപ്പ് ലെവൽ വേരിയന്റുകൾക്ക് പൂർണ എൽഇഡി എക്സ്റ്റീരിയർ ലൈറ്റുകളും ലഭിച്ചേക്കാം. നിലവിൽ മാരുതി ബലേനോയ്ക്ക് 5.98 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇതിനേക്കാൾ ചെറിയ വില വർധനവും ലഭിച്ചേക്കാം.

മുഖംമിനുക്കി മാരുതി ബലോനോയും എത്തുന്നു; അവതരണം അടുത്ത വർഷം തുടക്കത്തോടെ

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളിൽ നിന്നായിരിക്കും ശക്തമായ വെല്ലുവിളി ബലേനോ നേരിടുക.

Most Read Articles

Malayalam
English summary
Maruti Suzuki Planning To Launch Baleno Facelift Model In Next Year. Read in Malayalam
Story first published: Sunday, July 11, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X