നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

ജനപ്രീയ നിര്‍മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്നുള്ള മിന്നും താരമാണ് സ്വിഫ്റ്റ്. വര്‍ഷങ്ങളായി ബ്രാന്‍ഡിന്റെ വില്‍പ്പന നെടുംതൂണായി വാഹനം നിലകൊള്ളുകയും ചെയ്യുന്നു.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

2018-ന്റെ തുടക്കത്തില്‍ ഹാച്ച്ബാക്കിന് മൂന്നാം തലമുറ പതിപ്പ് ലഭിച്ചു. വേഗതയേറിയ ഡ്രൈവിംഗ് ഡൈനാമിക്‌സിനും മിതമായ പവര്‍ട്രെയിന്‍ ലൈനപ്പിനും സ്വിഫ്റ്റിന് വിപണിയില്‍ നല്ല അംഗീകാരമുണ്ട്. ഇപ്പോള്‍ സ്വിഫ്റ്റ് നിര വിപുലീകരിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് സിഎന്‍ജി ശ്രേണി വിപുലീകരിക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കാരണം ഇത് നിലവിലെ സാഹചര്യത്തില്‍ ആവശ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ധന തീര്‍ച്ചയായും വാഹന ഉടമകള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്‍ട്രി ലെവല്‍ ബഹു-വിപണി വിഭാഗങ്ങളെ ഇത് കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നു.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

കോംപാക്ട് ശ്രേണിയില്‍ കുറച്ച് മോഡലുകള്‍ മാത്രമാണ് ഡീസല്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ മിക്ക ബ്രാന്‍ഡുകളും ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ചു.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

അത്തരത്തില്‍ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിച്ച് ആ സ്‌പെയ്സില്‍ സിഎന്‍ജി മോഡലുകളെ എത്തിച്ച് വില്‍പ്പന നടത്തുമെന്ന് മാരുതി പോയ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് ഉടന്‍ തന്നെ ആഭ്യന്തരമായി S-സിഎന്‍ജി സ്‌പെക്ക് സ്വിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

മാത്രമല്ല ഇത് എന്‍ട്രി ലെവല്‍ LXi വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. നിലവില്‍ അടിസ്ഥാന സ്വിഫ്റ്റ് LXi-യ്ക്ക് 5.73 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. S-സിഎന്‍ജി വേരിയന്റിന് ഏകദേശം 80,000 മുതല്‍ 90,000 വരെ അധിക വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഈ വര്‍ഷം ആദ്യം, മാരുതി സുസുക്കി ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളും പരിഷ്‌കരിച്ച ഗ്രില്ലും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത സ്വിഫ്റ്റ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനും ഈ പതിപ്പിന്റെ സവിശേഷതയായിരുന്നു.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

LXi, VXi, ZXi, ZXi + എന്നീ ട്രിമ്മുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്നുന്ന സ്വിഫ്റ്റിന് 5.73 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

നല്ലസമയം ഇതുതന്നെ! സ്വിഫ്റ്റിന്റെ അടിസ്ഥാന വേരിയന്റില്‍ സിഎന്‍ജി അവതരിപ്പിക്കാനൊരുങ്ങി മാരുതി

14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍സറുകളും റിമൈന്‍ഡറും, ഹൈ സ്പീഡ് അലേര്‍ട്ട്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, ടില്‍റ്റ് അഡ്ജസ്റ്റ് ഉള്ള പവര്‍ സ്റ്റിയറിംഗ്, വിംഗ് മിററുകളും, 12V സോക്കറ്റ് എന്നിവയെല്ലാം വാഹനത്തിന് ലഭിക്കുന്നു. ഈ ഫീച്ചറുകളെല്ലാം തന്നെ S-സിഎന്‍ജി പതിപ്പിലും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki Planning To Launch Swift CNG Soon In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X