മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 92 ശതമാനം വർധവ്

മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് മാരുതി സുസുക്കി ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ കഴിഞ്ഞ മാസം 1,67,014 യൂണിറ്റ് നേടി വിൽപ്പനയാണ് സ്വന്തം പേരിൽ കുറിച്ചത്.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

അതായത് ഫെബ്രുവരി മാസത്തെക്കാൾ 83,792 യൂണിറ്റുകളിൽ നിന്ന് ഇരട്ടി വളർച്ചയാണ് ബ്രാൻഡ് സ്വന്തമാക്കിയിരിക്കുന്നതെന്ന് സാരം. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിൽപ്പനയും ഉൾപ്പെടുന്നുണ്ട്.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

പാസഞ്ചർ വാഹന വിൽപ്പന1,49,518 യൂണിറ്റ് എന്ന മാന്ത്രിക സംഖ്യയിൽ എത്തിയപ്പോൾ വിറ്റാര ബ്രെസയുടെയും ബലേനോയുടെയും 5,899 യൂണിറ്റുകൾ ടൊയോട്ടയ്ക്ക് നൽകിയതും മൊത്ത വിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

2021 മാർച്ചിലെ മൊത്തം കയറ്റുമതി 11,597 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,104 യൂണിറ്റായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി മൊത്തം 1,457,861 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

ഇത് 2019-20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആഭ്യന്തര വിൽപ്പനയിൽ 1,323,396 യൂണിറ്റുകളും 38,326 യൂണിറ്റുകളുടെ ഒഇഎമ്മുകളിലേക്കുള്ള വിൽപ്പനയും 96,139 യൂണിറ്റിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.

MOST READ: വീണ്ടും ലേലത്തിന് വിധി തേടി ലിയർമോസിൻ ലിമോ-ജെറ്റ്

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

ആരോഗ്യ പ്രതിസന്ധിയും സാമ്പത്തിക പ്രത്യാഘാതവും 2021 സാമ്പത്തിക വർഷത്തെ വിൽപ്പനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആൾട്ടോ, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന എൻട്രി ലെവൽ മിനി വിഭാഗത്തിൽ 15,988 യൂണിറ്റുകളിൽ നിന്ന് 24,653 യൂണിറ്റുകളായി വിൽപ്പന മാർച്ചിൽ ഉയർന്നു.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

വാഗൺആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ മൊത്തം 82,201 യൂണിറ്റുകൾ രേഖപ്പെടുത്തി. സിയാസ് മിഡ്-സൈസ് സെഡാന്റെ വിൽപ്പനയിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തി. 1,863 യൂണിറ്റുകളിൽ നിന്ന് 1,628 യൂണിറ്റുകൾ മാത്രമാണ് ഇത്തവണ മാരുതിക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്.

MOST READ: മാർച്ച് വിൽപ്പനയിൽ 114 ശതമാനം നേട്ടം കൈവരിച്ച് ടൊയോട്ട

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി ശ്രേണി 26,174 യൂണിറ്റുകൾ വിറ്റഴിച്ചു. 11,547 യൂണിറ്റ് ഇക്കോ 2021 മാർച്ചിൽ നിരത്തിലെത്തി. സൂപ്പർ കാരി എൽസിവി കഴിഞ്ഞ മാസം 3,615 യൂണിറ്റ് രേഖപ്പെടുത്തി.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

കഴിഞ്ഞ സാമ്പത്തിക വർഷം പാസഞ്ചർ വാഹന, എൽസിവി വിൽപ്പന 12,93,840 യൂണിറ്റായിരുന്നു. മുൻ സാമ്പത്തിക വർഷം ഇത് 14,36,124 യൂണിറ്റായിരുന്നു. അതായത് ഈ വർഷം അവസാനിക്കുമ്പോൾ 7.8 ശതമാനം വിൽപ്പന ഇടിവാണ് കമ്പനിക്കുണ്ടായത്.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

ഒഇഎമ്മുകളിലേക്കുള്ള വിതരണം 53.3 ശതമാനം വളർച്ചയോടെ 38,326 യൂണിറ്റായി ഉയർന്നു. 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 1,02,171 യൂണിറ്റുകളിൽ നിന്ന് 96,139 യൂണിറ്റുകൾ കയറ്റുമതി ചെയ്തതോടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.

മാരുതി മാരുതി തന്നെ! മാർച്ചിലെ വിൽപ്പനയിൽ 94 ശതമാനം വർധവ്

മൊത്തത്തിൽ വിൽപ്പനയുടെ എണ്ണം 6.7 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വാഹന വ്യവസായം മൊത്തത്തിൽ വീണ്ടെടുക്കൽ വേഗത്തിലാക്കിയതിനാൽ കൂടുതൽ നഷ്‌ടത്തിൽ നിന്ന് മുക്തരാകാൻ മാരുതിക്ക് സാധിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Posted 1,67,014 Units Sales In March 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X