നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായാണ് മാരുതി സുസുക്കി അറിയപ്പെടുന്നത്. വിൽപ്പനയിലും കഥ അങ്ങനെ തന്നെയാണ്. എതിരാളികളെ പിന്നിലാക്കിയുള്ള ഈ കുതിപ്പിന് പതിറ്റാണ്ടുകളുടെ ചരിത്രവുമുണ്ട്.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

2021 ജൂലൈ മാസത്തിൽ മൊത്തം 1,62,462 യൂണിറ്റ് വിൽപ്പനയാണ് മാരുതിയെ തേടിയെത്തിയിരിക്കുന്നത്. അതിൽ ഇന്ത്യയിൽ 1,36,500 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ ഒഇഎം വിതരണത്തിന്റെ ഭാഗമായി 4,738 യൂണിറ്റുകളും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

പ്രാദേശിക ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള വിദേശ കയറ്റുമതിയാണ് ബാക്കി. ഇന്തോ-ജാപ്പനീസ് ബ്രാൻഡ് 2020 ജൂലൈയിൽ 1,08,064 യൂണിറ്റ് വിൽപ്പയാണ് നേടിയിരുന്നത്. അതായത് വാർഷിക കണക്കിൽ 50.33 ശതമാനം വളർച്ച കമ്പനി കൈവരിച്ചെന്ന് സാരം.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

മാരുതിയുടെ എൻട്രി ലെവൽ മോഡലുകളായ ആൾട്ടോയും എസ്-പ്രെസോയും 2020 ജൂലൈയിൽ വിറ്റ 17,258 യൂണിറ്റിനെ അപേക്ഷിച്ച് 19,685 ഉപഭോക്താക്കളെ കണ്ടെത്താനായി. വാഗൺആർ, സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവയുടെ സംയുക്ത വിൽപ്പനയും 70,268 യൂണിറ്റായി.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

മിനി, കോം‌പാക്‌ട് സെഗ്‌മെന്റുകൾ കഴിഞ്ഞ മാസം മൊത്തം 90,000 യൂണിറ്റ് വിൽപ്പനയാണ് ഒന്നിച്ചു സമ്പാദിച്ചത്. സിയാസ് മിഡ്-സൈസ് സെഡാൻ 1,450 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. എർട്ടിഗ, XL6, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവ ഉൾപ്പെടുന്ന യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണി 32,272 എന്ന സംഖ്യയിലും വിൽപ്പന അവസാനിപ്പിച്ചു.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

കൂടാതെ മൊത്തം 10,000 ഉപഭോക്താക്കൾക്ക് മുകളിൽ ഇക്കോ വാനിനെ തേടിയും എത്തി. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും 1,33,732 യൂണിറ്റിലെത്തി. സൂപ്പർ ക്യാരി എൽസിവി 2,768 യൂണിറ്റ് കൂടുതൽ കൂട്ടിച്ചേർത്തു.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

മാരുതി സുസുക്കി വരും മാസം രണ്ടാം തലമുറ സെലെറിയോ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. വാഹനത്തിന്റെ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകുന്ന പുതിയ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇത് ഭാരം കുറഞ്ഞ ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

കൂടാതെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയപ്പത്തിലും കേമനാണ് പുതിയ സെലെറിയോ. മികച്ച രീതിയിൽ പുനർരൂപകൽപ്പന ചെയ്ത പുറംഭാഗവും പുതിയ ഇന്റീരിയറും ഹാച്ച്ബാക്കിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കും.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സാധ്യമാക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ടോപ്പ് എൻഡ് വേരിയന്റുകളിൽ ലഭ്യമാണ്.

നായകൻ മാരുതി സുസുക്കി തന്നെ; ജൂലൈയിലും ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാർ ബ്രാൻഡ്

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോളും 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനോടെ വരും മാസങ്ങളിൽ തരംഗമാകും മാരുതിയുടെ പുതിയ സെലെറിയോ എന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Posted More Than 1.62 Lakh Unit Sales In July 2021. Read in Malayalam
Story first published: Monday, August 2, 2021, 9:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X