പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

2021 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ മാസം മൊത്തം 86,380 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചത്. വാർഷിക വിൽപ്പനയിൽ കമ്പനി 43 ശതമാനത്തിന്റെ ഇടിവിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

2020 സെപ്റ്റംബറിൽ വിറ്റ 1,60,442 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക അടിസ്ഥാനത്തിലാണ് ഇത്രയും നഷ്‌ടം മാരുതി സുസുക്കിക്ക് ഉണ്ടായിരിക്കുന്നത്. ആൾട്ടോ, ബലേനോ, സ്വിഫ്റ്റ്, വാഗൺ-ആർ, എസ്-പ്രെസോ മൈക്രോ ക്രോസ്ഓവർ എന്നിവ പോലുള്ള ഹാച്ച്ബാക്കുകളാണ് വിൽപ്പനയിൽ ഏറ്റവും വലിയ ഇടിവ് നേരിട്ടത്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

എന്നിരുന്നാലും എസ്‌യുവി, എം‌പി‌വി, വാൻ എന്നിവയുൾപ്പെടെ മറ്റ് വിഭാഗങ്ങളിലും മാരുതിയിൽ വലിയ വിൽപ്പന കുറവുണ്ടായി. മൊത്തത്തിൽ ഇന്തോ-ജാപ്പനീസ് നിർമാതാവിന്റെ വിൽപ്പന കണക്കുകൾ ആഭ്യന്തര വിപണിയിൽ അത്ര ശ്രദ്ധേയമായിരുന്നില്ല എന്നുതന്നെ വേണം പറയാൻ.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

എന്നിരുന്നാലും മറ്റ് യഥാർഥ ഉപകരണ നിർമാതാക്കൾക്കുള്ള (OEM) കൾക്കുള്ള വിൽപ്പനയിൽ ഒരു ചെറിയ ഇടിവിന് മാത്രമാണ് സാക്ഷ്യംവഹിച്ചത്. മാരുതിയുടെ മൊത്തം ആഭ്യന്തര വിൽപ്പന വാർഷിക അടിസ്ഥാനത്തിൽ വെറും 55 ശതമാനത്തിൽ താഴെയായി. ഇത്രയും കനത്ത തിരിച്ചടി കമ്പനി നേരിടുന്നത് അത്ര നല്ല കാര്യമല്ല എന്നതും ശ്രദ്ധേയമാണ്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

കഴിഞ്ഞ മാസം വിൽപ്പന 68,815 യൂണിറ്റായി കുറഞ്ഞു. അതും 2020 സെപ്റ്റംബറിലെ 1,52,608 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്രയും കനത്ത നഷ്‌ടം നേരിടുന്നത് ആദ്യമായിട്ടാണ്. എന്നിരുന്നാലും കമ്പനിയുടെ കയറ്റുമതി 2020 സെപ്റ്റംബറിൽ 7,834 യൂണിറ്റിൽ നിന്ന് 2021 സെപ്റ്റംബറിൽ 17,565 യൂണിറ്റായി ഉയർന്നുവെന്നത് അൽപം ആശ്വാസമാകുന്ന കാര്യമാണ്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

ഇത് 124 ശതമാനം വളർച്ചയിലേക്കാണ് മാരുതി സുസുക്കിയെ നയിച്ചത്. മോശം വിൽപ്പന കണക്കുകളിലേക്ക് നയിക്കാനുണ്ടായ ഏറ്റവും വലിയ കാരണം ആഗോള സെമി കണ്ടക്‌ടർ ചിപ്പുകളുടെ കുറവാണ് എന്നതും സുപ്രധാനമായൊരു കാര്യമാണ്. ചിപ്പുകളുടെ അഭാവം കാരണം പല നിർമ്മാതാക്കളും അവരുടെ വാഹനങ്ങളുടെ ഉത്പാദനം പരിമിതപ്പെടുത്താൻ നിർബന്ധിതരായിട്ടുണ്ട്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

ഇതു കാരണം താൽക്കാലികമായി പ്ലാന്റുകൾ അടച്ചുപൂട്ടാൻ വരെ മാരുതി നിർബന്ധിതരായിരുന്നു. അങ്ങനെ വിൽപ്പന കണക്കുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് ഒരു പ്രധാന പ്രശ്നമായി തന്നെയാണ് എല്ലാ ബ്രാൻഡുകളും നോക്കികാണുന്നത്. പ്രത്യേകിച്ച് ഉത്സവ സീസൺ അതിവേഗം അടുക്കുന്ന സാഹചര്യത്തിൽ.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

എന്നാൽ പ്രധാന എതിരാളികളായ ഹ്യുണ്ടായിയും ടാറ്റയുമെല്ലാം വിൽപ്പനയിൽ കുതിക്കുമ്പോൾ ഏറെ മുന്നിലായിരുന്ന മാരുതി വിപണി തിരിച്ചുപിടിക്കാൻ പുതിയ പദ്ധതികളുമായി വരേണ്ടതുണ്ട്. സുരക്ഷ കുറവും മറ്റുമെല്ലാം കമ്പനിയുടെ പോരായ്മയായി എതിരിളാകൾ ചൂണ്ടി കാണിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

മാരുതി സുസുക്കി വരും ദിവസങ്ങളിൽ കുറച്ച് പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ്. 2021 നവംബറിൽ കമ്പനി അടുത്ത തലമുറ സെലേറിയോ അവതരിപ്പിക്കും. പുതിയ മോഡലിന് തികച്ചും അടിമുടി മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുന്നത്. അതോടൊപ്പം തന്നെ ചില പുതിയ സവിശേഷതകളും വാഹനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് ആർക്കിടെക്ച്ചറിനായി നിലവിലുള്ള പ്ലാറ്റ്ഫോമിനെ ഹാച്ച്ബാക്ക് ഉപേക്ഷിക്കും. 1.0 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളും അതോടൊപ്പം ഒരു സിഎൻജി പതിപ്പും രണ്ടാംതലമുറ സെലേറിയേയിൽ ലഭ്യമാകും.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

നിലവിൽ മാരുതി സുസുക്കിയുടെ സിഎൻജി കാറുകൾക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. നിലവിലെ ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും സിഎൻജി പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് മാറാനും തുടങ്ങിയതിന്റെ ഫല സൂചനയാണിത്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

അതിനുപുറമേ സ്വിഫ്റ്റ്, ഡിസയർ എന്നിവയുടെ സിഎൻജി വേരിയന്റുകളും മാരുതി ഉടൻ പുറത്തിറക്കും. വരാനിരിക്കുന്ന ഈ സിഎൻജി കാറുകളുടെ പരീക്ഷണയോട്ട ഘട്ടത്തിലാണ് മാരുതിയിപ്പോൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വെര്‍ച്വല്‍ കാര്‍ അസിസ്റ്റ് സംവിധാനവും നെക്‌സ ശ്രേണിയിലേക്ക് ഉൾപ്പെടുത്തി കമ്പനി പുതിയ തീരുമാനത്തിലേക്ക് ചുവടെടുത്ത് വെച്ചിരിക്കുകയാണ്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

ആദ്യം നെക്‌സ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. പിന്നീടുള്ള ഘട്ടത്തിലായിരിക്കും മാരുതി സുസുക്കി അരീന ഉപഭോക്താക്കള്‍ക്കായി ഈ സേവനം അവതരിപ്പിക്കുക. വെര്‍ച്വല്‍ കാര്‍ അസിസ്റ്റന്റ് 24x7 ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. ഇത് സ്‌കാന്‍, വോയ്സ് പ്രവര്‍ത്തനക്ഷമമാക്കിയ ആപ്പ് അധിഷ്ഠിത പദ്ധതിയാണ്.

പണികിട്ടി തുടങ്ങി, സെപ്റ്റംബറിലെ മാരുതിയുടെ വിൽപ്പനയിൽ 43 ശതമാനത്തിന്റെ ഇടിവ്

മാരുതി സുസുക്കി കാര്‍ ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വാങ്ങല്‍ അനുഭവം നല്‍കാന്‍ കൃത്രിമ ബുദ്ധിയും യന്ത്ര പഠനവും ആപ്പ് ഉപയോഗിക്കുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ്, iOS ഉപഭോക്താക്കള്‍ക്ക് ആപ്പ് ലഭ്യമാകും. നിലവിൽ സേവനങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമാകൂ. എന്നാൽ അധികം വൈകാതെ മറ്റ് ഭാഷകളിലേക്ക് അവതരിപ്പിക്കാനും മാരുതി സുസുക്കിക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki registered a huge sales drop in 2021 september details
Story first published: Friday, October 1, 2021, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X