ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

ഇന്ത്യൻ വിപണിയിൽ മൈക്രോ എസ്‌യുവിയായി വിൽക്കുന്ന എൻട്രി ലെവൽ സബ് കോംപാക്‌ട് വാഹനമായ മാരുതി സുസുക്കി എസ്-പ്രെസോ വളരെ ജനപ്രിയമായ ഒരു കാറായി മാറുന്നതിൽ അതിവേഗം വിജയം കണ്ടെത്തിയ മോഡലാണ്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

താരപരിവേഷമുണ്ടായിരുന്ന ആൾട്ടോ K10 ഹാച്ച്ബാക്കിന് പകരക്കാരനായി എത്തിയ എസ്-പ്രെസോ പലകാര്യങ്ങളിലും വ്യത്യസ്‌തത പുലർത്താനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 2019-ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ ഈ കാർ, അതിനുശേഷം വിപണിയിൽ മികച്ച വിൽപ്പന സംഖ്യയാണ് കമ്പനിക്ക് നേടികൊടുക്കുന്നത്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

ആദ്യമായി ഒരു കാർ മേടിക്കുന്നവർ പലരും തെരഞ്ഞെടുക്കുന്ന ഓപ്ഷനാണ് എസ്-പ്രെസോ. വാഹനത്തെ കൂടുതൽ ജനപ്രിയമാക്കുന്നതിനായി മാരുതി സുസുക്കി എസ്‌യുവി ശൈലിയുള്ള മോഡലിന്റെ പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

എസ്-പ്രെസോയുടെ പുതിയ പരസ്യം കാറിനെപ്പോലെ തന്നെ യുവ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് പുറത്തിറക്കിയിരിക്കുന്നതെന്നു പറയാം. വിലയുടെ അടിസ്ഥാനത്തിൽ ഉൽപ്പന്ന നിരയിൽ മാരുതി സുസുക്കി ആൾട്ടോ 800 പതിപ്പിനൊപ്പമാണ് എസ്-പ്രെസോ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഒരു വർഷത്തിന് ശേഷം കുഞ്ഞൻ മോഡലിന്റെ 75,000 യൂണിറ്റുകൾ നിരത്തിലെത്തിക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് കഴിഞ്ഞതും നേട്ടമാണ്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

മാരുതി സുസുക്കിയുടെ എക്കാലത്തേയും നിലവാരമനുസരിച്ച് ഇത് താരതമ്യേന കുറവാണെങ്കിലും, നിരയിൽ ആൾട്ടോയുടെ സാന്നിധ്യവും പരിഗണിക്കേണ്ടതുണ്ട്. വിപണിയിൽ എസ്-പ്രെസോയേക്കാൾ വളരെ ജനപ്രിയമാണ് ആൾട്ടോ എന്നതിലും ആർക്കും തർക്കമില്ലാത്ത കാര്യമാണ്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

യുവാക്കളെ ഉന്നംവെക്കുന്നതിനാൽ എസ്-പ്രെസോ എസ്‌യുവി ഡിഎൻഎയുമായാണ് വരുന്നത്. അത് ഉയർന്ന സ്ഥാനമുള്ള ബോണറ്റും കാറിന് കമാൻഡിംഗ് സ്റ്റാൻസും നൽകുന്നു. എസ്-പ്രെസോയിൽ വലിയ ഹെഡ്‌ലാമ്പുകളും ഒരു ജോടി എൽഇഡി ഡിആർഎല്ലുകളും സമ്മാനിക്കാനും മാരുതി മറന്നിട്ടില്ല. മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം ബ്രെസ കോംപാക്‌ട് എസ്‌യുവിയുമായി സാമ്യമുള്ള ഗ്രില്ലും ഡ്യുവല്‍ ചേംബര്‍ ഹാലോജോന്‍ ഹെഡ്‌ലാമ്പുകളും വലിയ സുസുക്കി ലോഗോയുമാണെന്നു പറയാതെ വയ്യ.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

അതിനുപുറമെ ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയും എസ്‌-പ്രെസോയുടെ രൂപം വ്യക്തമാക്കുന്നുണ്ട്. മാരുതിയുടെ ഭാരം കുറഞ്ഞ ഹാര്‍ട്‌ടെക്‌ട് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

3665 മില്ലീമീറ്റർ നീളവും 1520 മില്ലീമീറ്റർ വീതിയും 1549 മില്ലീമീറ്റർ ഉയരവും 2380 മില്ലീമീറ്റർ വീല്‍ബേസ്, 239 ലിറ്റര്‍ ബൂട്ട് സ്‌പേസ്, 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്‌യുവി രൂപത്തിന് അടിവരയിടുന്നത്. ഇനി അകത്തളത്തിലേക്ക് കടന്നാൽ മിനി കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത വൃത്താകൃതിയിലുള്ള ഡൈനാമിക് സെന്‍ട്രല്‍ കണ്‍സോളാണ് ആദ്യം കണ്ണിൽപെടുക.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

ഡാഷ്‌ബോർഡിന്റെ രൂപകൽപ്പന യഥാർഥത്തിൽ ഷോക്ക് റെസിസ്റ്റൻസ് വാച്ചുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് മാരുതിയുടെ വാദം. ബോഡി-കളറിൽ പൂർത്തിയാക്കിയ ബെസലുകൾ ഉൾപ്പെടെയുള്ള ട്രെൻഡി ഹൈലൈറ്റുകളും ഇന്റീരിയറിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഒരു വലിയ വൃത്താകൃതിയിലുള്ള ക്ലസ്റ്ററാണ് ശ്രദ്ധേയം. അതിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഉൾക്കൊള്ളുന്നത്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കുന്ന 7.0 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എസ്-പ്രെസോയ്‌ക്കുള്ളത്. കൂടാതെ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും വാഹനത്തിലുണ്ട്. മറ്റെല്ലാ മാരുതി സുസുക്കി കാറുകളെയും പോലെ ഇതും പെട്രോൾ, സിഎൻജി വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

എസ്-പ്രെസോയിലെ 1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ പരമാവധി 67 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക്കുമായി തെരഞ്ഞെടുക്കാനും സാധിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം വാഹനത്തിന് പരമാവധി 21.7 കിലോമീറ്റർ ഇന്ധനക്ഷമതയാണുള്ളത്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

പെട്രോൾ-സി‌എൻ‌ജി ഉപയോ പതിപ്പിലേക്ക് കടക്കുമ്പോൾ പവർ ഔട്ട്‌പുട്ടുകൾ കണക്കുകൾ യഥാക്രമം 59 bhp, 78 Nm torque എന്നിങ്ങനെയായി കുറയുന്നു. സരുരക്ഷാ സവിശേഷതകളിലും മോഡൽ ഒട്ടുംപിന്നോട്ടല്ല എന്നാണ് മാരുതി സുസുക്കി പറയുന്നത്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് വാർണിംഗ് തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകൾ എസ്-പ്രെസോയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ ലഭ്യമാണ്.

ജനകീയനാവാൻ S-Presso; കാറിന്റെ മേന്മകൾ എണ്ണിപറഞ്ഞ് പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് Maruti Suzuki

സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തുന്ന എസ്-പ്രെസോയ്ക്ക് നിലവിൽ 3.78 ലക്ഷം മുതൽ 5.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യയിൽ റെനോ ക്വിഡ്, ഡാറ്റ്സൻ റെഡി-ഗോ തുടങ്ങിയ വാഹനങ്ങളുമായാണ് മാരുതി സുസുക്കിയുടെ ഈ മോഡൽ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki released new television video commercial for the s presso
Story first published: Thursday, November 18, 2021, 9:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X