എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

നിലവിൽ ഇന്ത്യയിൽ ചൂടപ്പംപോലെ വിറ്റഴിയുന്ന മോഡലുകളാണ് എസ്‌യുവികൾ. അതിനാൽ തന്നെ ദിവസങ്ങൾ കഴിയുന്തോറും പുതുപുതു മോഡലുകളാണ് നിരത്തിലേക്ക് എത്തുന്നതും. എന്നാൽ ദീർഘനാളായി മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ആരും ശ്രദ്ധിക്കാതെ കിടന്നൊരു മോഡലായിരുന്നു മാരുതി എസ്-ക്രോസ്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിപോയിരുന്നെങ്കിലും അടുത്തിടെയായി എസ്-ക്രോസിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്ന് കൂടുതൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങളിൽ ഒന്നായി മാറാനും ക്രോസ്ഓവർ ശൈലിയുള്ള വാഹനത്തിന് സാധിച്ചിട്ടുണ്ട്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

പ്രതിമാസ അടിസ്ഥാനത്തിൽ 2021 ജൂണിൽ 524 ശതമാനത്തിന്റെ ഉയർന്ന വിൽപ്പന വളർച്ചയാണ് എസ്‌-ക്രോസിന് നേടാൻ കഴിഞ്ഞത്. പോയമാസം മൊത്തം 1,441 യൂണിറ്റുകളാണ് മാരുതി നിരത്തിലെത്തിച്ചിരിക്കുന്നത്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ആദ്യ കാലങ്ങളിൽ ബിഎസ്-IV ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് എസ്-ക്രോസ് ആരംഭിച്ചതെങ്കിലും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് രാജ്യം മാറിയതോടെ മാരുതി സുസുക്കി ഡീസൽ എഞ്ചിനുകളോട് വിടപറയുകയും ചെയ്‌തു. തൽഫലമായി എസ്-ക്രോസ് പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറുകയും ചെയ‌്‌തു.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ വമ്പൻമാരെല്ലാം വിൽപ്പനയിൽ എസ്-ക്രോസിനേക്കാൾ ഏറെ മുന്നിലാണെങ്കിലും മാന്യമായ വിൽപ്പന വാഹനത്തിനെ തേടിവരുന്നത് ആശ്വാസകരമാണ്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ഈ വർഷം ജൂണിൽ ഹ്യുണ്ടായി ക്രെറ്റയുടെ മൊത്തം 9,941 യൂണിറ്റുകൾ വിറ്റപ്പോൾ കിയയ്ക്ക് സെൽറ്റോസിന്റെ 8,549 യൂണിറ്റുകളും വിൽക്കാൻ കഴിഞ്ഞു. 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌-ക്രോസിന് തുടിപ്പേകുന്നത്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോഖ് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 18.55 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി എസ്-ക്രോസ് വാഗ്‌ദാനം ചെയ്യുന്നത്.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയോടു കൂടിയ ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, റെയ്ൻ-സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീ-ലെസ് എൻട്രി, 16-ഇഞ്ച് ഡ്യുവൽ ടോണ അലോയ് വീലുകൾ എന്നിവയാണ് എസ്-ക്രോസിന്റെ പ്രധാന സവിശേഷതകൾ.

എസ്-ക്രോസിനെ തിരിച്ചറിഞ്ഞ് ജനം; ജൂണിലെ വിൽപ്പനയിൽ 52 ശതമാനത്തോളം വർധന

കാറിന്റെ സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഡ്യുവൽ-ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് മൌണ്ടുകൾ തുടങ്ങിയവും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti Suzuki S-Cross Sales Increasing On A Month On Month Basis. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X