30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

ഏകദേശം രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ അരങ്ങുവാഴുന്ന ജനപ്രിയ ഫാമിലി കാറാണ് മാരുതി സുസുക്കി വാഗൺആർ. ഹ്യുണ്ടായിയുടെ സാൻട്രോ എന്ന ടോൾ-ബോയ് ഹാച്ച്ബാക്കിനുള്ള മാരുതിയുടെ ഉത്തരമായിരുന്നു ഈ കാർ.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലുകളിൽ മുൻനിരയിൽ കാണാം വാഗൺആറിനെ. ഇപ്പോൾ മൂന്നാം തലമുറ ആവർത്തനത്തിലുള്ള മോഡൽ വിപണിയിൽ പുതിയ നാഴികക്കല്ലുകൾ താണ്ടി മുന്നേറുകയാണ്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

കഴിഞ്ഞ 30 മാസത്തിനുള്ളിൽ വാഗൺആറിന്റെ നാല് ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇത് മൂന്നാംതലമുറ മോഡലിന്റെ കണക്കുകൾ മാത്രമാണെന്നതും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലെന്ന ഖ്യാതിയാണ് വാഗൺആറിന് ഇപ്പോഴുള്ളത്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

എന്നിരുന്നാലും മാരുതി സുസുക്കിയുടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സിഎൻജി വാഹനമാണിത്. നിരത്തിലെത്തി രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ അതായത് 21 വർഷത്തിന്റെ പാരമ്പര്യമുള്ള വാഗൺആറിന്റെ മൊത്തം 24 ലക്ഷത്തോളം യൂണിറ്റുകളും ഇന്ത്യയഇൽ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

മാത്രമല്ല വാഗണ്‍ആർ ഉടമസ്ഥരിൽ നാലിലൊന്നും ഇതേ കാർ തേടി തിരിച്ചെത്തുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 1999-ലാണ് മാരുതി സുസുക്കി ടോള്‍ ബോയ് വിഭാഗത്തില്‍ വാഗണ്‍ആറിനെ പരിചയപ്പെടുത്തുന്നത്. ഇന്ന് 4.19 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെയാണ് വാഗൺആർ ശ്രേണിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

ഒരു വാല്യൂ ഫോർ മണി ഉൽപ്പന്നം തന്നെയാണിത്. മാത്രമല്ല വാഗൺആറിന് ഉയർന്ന റീസെയിൽ വാല്യൂ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. അതായത് സെക്കൻഡ് ഹാൻഡ് കാർ വിപണിയിലും മിന്നുംതാരമാണ് മാരുതി വാഗൺആറെന്ന് സാരം. കുറഞ്ഞ മെയിന്റനെൻസ് ചെലവും ഉയർന്ന മൈലേജും മികച്ച സിറ്റി കാർ എന്ന വിശേഷണം സ്വന്തമാക്കാൻ വാഗൺആറിനെ ഏറെ സഹായിച്ചിട്ടുണ്ട്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ യൂണിറ്റിനൊപ്പം ശേഷി കുറഞ്ഞ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

വാഗൺആർ ശ്രേണിയിലെ സിഎൻജി ഓപ്ഷനും മോടിയേകാൻ ഏറെ സഹായിച്ചിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് K12 എഞ്ചിൻ 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അതേസമയം കാറിലെ 1000 സിസി എഞ്ചിൻ 68 bhp പവറും 90 Nm torque ഉം വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

1.0 ലിറ്റർ ഫാക്ടറി ഫിറ്റഡ് സിഎൻജിയുടെ ഓപ്ഷനും വാഗൺആറിൽ ഉണ്ട്. ഈ യൂണിറ്റ് 60 bhp കരുത്തിൽ 78 Nm torque ഉത്പാദിപ്പിക്കാനാണ് പ്രാപ്‌തമാക്കിയിരിക്കുന്നത്. മാത്രമല്ല LXI വേരിയന്റിൽ മാത്രമാണ് സിഎൻജി തെരഞ്ഞെടുക്കാനാവുക. കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജാണ് മാരുതി വാഗ്‌ദാനം ചെയ്യുന്നത്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

മറുവശത്ത് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ലിറ്ററിന് 22.5 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ 1.2 ലിറ്റർ പതിപ്പ് 21.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സ് എന്നിവ തെരഞ്ഞെടുക്കാം.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

3655 മില്ലീമീറ്റർ നീളവും 1620 മില്ലീമീറ്റർ വീതിയും 1675 മില്ലീമീറ്റർ ഉയരവും 2435 മില്ലീമീറ്റർ വീല്‍ബേസുമാണ് മാരുതിയുടെ ഈ ഹാച്ച്ബാക്കിനെ വ്യത്യസ്‌തമാക്കുന്നത്. സുസുക്കിയുടെ ഹാർട്‌ടെക്‌ട് പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്നതിനാൽ മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവാണ് മൂന്നാംതലമുറ മോഡലിന്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

Lxi, Vxi, Zxi എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് കളർ ഓപ്ഷനിലാണ് മാരുതി സുസുക്കി വാഗൺആറിനെ വിപണിയിൽ എത്തിക്കുന്നത്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

ഫീച്ചറുകളുടെ കാര്യത്തിലും വാഗൺആർ ഒട്ടും പിന്നോട്ടല്ല. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് എന്നിവയുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വോയിസ് കൺട്രോളുകൾ, ഇലക്ട്രോണിക് കൺട്രോൾ റിയർ വ്യൂ മിററുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, നാല്-ഡോർ പവർ വിൻഡോകൾ തുടങ്ങിയ സവിശേഷതകളാണ് മാരുതി കാറിൽ ഒരുക്കിയിരിക്കുന്നത്.

30 മാസം 4 ലക്ഷം യൂണിറ്റുകൾ, തകർക്കാനാവില്ല മൂന്നാംതലമുറ വാഗൺആറിന്റെ വിശ്വാസീയതയെ

തീർന്നില്ല, റിമോട്ട് കീലെസ് എൻട്രി, റിയർ ഡിഫോഗർ, ബോട്ടിൽ ഹോൾഡർ എന്നിവയും അതിലേറെയും സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മൂന്നാംതലമുറ വാഗൺആറിന്റെ സുരക്ഷാ സംവിധാനങ്ങളിൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക് എന്നിവയാണ് ലഭ്യമാവുക.

Most Read Articles

Malayalam
English summary
Maruti suzuki sells over 4 lakh units of the third gen wagonr within 30 months
Story first published: Tuesday, August 10, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X