വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

ജനപ്രിയ മാരുതി റിറ്റ്സിന്റെ പകരക്കാരനായി വിപണിയിൽ എത്തിയ മോഡലായിരുന്നു ഇഗ്നിസ്. പ്രാരംഭ ഘട്ടത്തിൽ കാര്യമായി വിപണി പിടിക്കാനോ ശ്രദ്ധയാകർഷിക്കാനോ ഈ കോംപാക്‌ട് ഹാച്ച്ബാക്കിന് സാധിച്ചിരുന്നില്ല. ചുരുക്കി പറഞ്ഞാൽ റിറ്റ്സിന്റെ അതേ അവസ്ഥ.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

എന്നാൽ പയ്യെ പയ്യെ പുത്തൻ ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയ ഇഗ്നിസ് ഇപ്പോൾ വിപണിയിലെ താരമാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള ഒരു യൂണീക് കാറാണ് മാരുതി സുസുക്കി ഇഗ്നിസ് എന്നുപറയാതെ വയ്യ.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

ടോൾബോയ് നിലപാടും എസ്‌യുവി പോലുള്ള സൗന്ദര്യശാസ്ത്രവും തന്നെയാണ് ഇഗ്നിസിന്റെ പ്രധാന ആകർഷണവും. കൂടാതെ 4.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്. ഒരു ഉപഭോക്താവിന് തന്റെ ആദ്യ കാറായി പരിഗണിക്കാവുന്ന മികച്ച തെരഞ്ഞെടുപ്പു തന്നെയാണ് ഈ കേമൻ.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

ഈ യോഗ്യതാപത്രങ്ങളെല്ലാമാണ് ഇപ്പോൾ ഇഗ്നിസിന് അനുകൂലമായി പ്രവർത്തിക്കുന്നതും. അതിനാൽ പോയ മാസം ജൂണിൽ 3,583 യൂണിറ്റ് വിൽപ്പനയാണ് മോഡലിനെ തേടിയെത്തിയത്. കഴിഞ്ഞ 2020 ജൂണിൽ ഇതേ സമയം വെറും 1,432 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനും സാധിച്ചിരുന്നത്.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

അതായത് ഏകദേശം 150 ശതമാനത്തിന്റെ വിൽപ്പന വളർച്ചയാണ് മാരുതി ഇഗ്നിസ് കൈയ്യെത്തിപ്പിടിച്ചിരിക്കുന്നത്. 1.2 ലിറ്റർ കെ-സീരീസ്, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

ഇത് പരാമാവധി 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ്. വാങ്ങുന്നവർക്ക് ഇഗ്നിസ് 5 സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് മാനുവൽ യൂണിറ്റിലേക്കോ എഎംടി ഓട്ടോമാറ്റിക്കോ തെരഞ്ഞെടുക്കാം.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

20.80 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. ജാപ്പനീസ് ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഇഗ്നിസിന് 3.7 മീറ്റർ നീളവും 1.69 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും 2.43 മീറ്റർ നീളമുള്ള വീൽബേസുമാണ് കാറിനുള്ളത്.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

പവർ വിൻഡോകൾ, പവർ വഴി-മടക്കാവുന്ന റിയർവ്യൂ മിററുകൾ, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ നിയന്ത്രണങ്ങൾ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും മാരുതി കാറിന്റെ ആകർഷണങ്ങളാണ്.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി-ഗോ, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ നൂതന സംവിധാനങ്ങളും ഇഗ്നിസിനെ വ്യത്യസ്‌തമാക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയവയും കമ്പനി അണിനിരത്തുന്നു.

വൈകിയാണേലും ഇഗ്നിസിനെ സ്വീകരിച്ച് ജനം; ജൂണിലെ വിൽപ്പനയിൽ മുന്നേറ്റം

സീറ്റ് ബെൽറ്റ് അലാറം, ഹൈ സ്പീഡ് അലേർട്ട്, പ്രീ-ടെൻഷനറുകൾ, സീറ്റ് ബെൽറ്റുകൾക്കുള്ള ലോഡ് ലിമിറ്ററുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും ഇഗ്നിസിലെ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനങ്ങളിൽ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Sold 3,583 Units Of Ignis Compact Hatchback In June 2021. Read in Malayalam
Story first published: Friday, July 16, 2021, 14:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X