വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

പാസഞ്ചർ വാഹന മേഖലിലെ നമ്പർ വണ്ണാണ് മാരുതി സുസുക്കി ഏങ്കിൽ വാണിജ്യ സെഗ്മെന്റിലും മോശക്കാരല്ല ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് മിനി ട്രക്ക് വിഭാഗത്തിൽ കമ്പനി പുറത്തിറക്കിയ മാരുതി സുസുക്കി സൂപ്പർ ക്യാരി വിപണിയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

വിപണിയിൽ എത്തി 5 വർഷത്തിനുള്ളിൽ ഒരു സുപ്രധാന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മിനി ട്രക്ക്. 2016-ൽ ഇന്ത്യയിൽ ആദ്യമായി സമാരംഭിച്ച സൂപ്പർ ക്യാരി ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന ശ്രദ്ധേയമായ നേട്ടമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന ഒരു ടൺ ഭാരം കുറഞ്ഞ വാണിജ്യ വാഹനമാണ് (LCV) മാരുതി സുസുക്കി സൂപ്പർ ക്യാരി. ഇന്ത്യയിലുടനീളമുള്ള 335-ലധികം മാരുതി സുസുക്കി വാണിജ്യ ഔട്ട്‌ലെറ്റുകളിലൂടെയാണ് മിനി ട്രക്ക് വിൽക്കുന്നത്. സൂപ്പർ ക്യാരിക്കൊപ്പം വാണിജ്യ ചാനൽ EECO കാർഗോ, ടൂർ റേഞ്ച് (ടൂർ H1, ടൂർ എസ്, ടൂർ എം, ടൂർ വി) എന്നിവയും കമ്പനി വിപണനം ചെയ്യുന്നുണ്ട്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

മിനി ട്രക്കുകൾക്ക് കരുത്തും ഡ്രൈവ് ചെയ്യാൻ സൗകര്യപ്രദവും പരിപാലിക്കാൻ എളുപ്പവും ഉടമയ്ക്ക് ലാഭകരവുമാകുമെന്ന് സൂപ്പർ ക്യാരി തെളിയിച്ചിട്ടുണ്ടെന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

തങ്ങളുടെ ഉപഭോക്താക്കൾക്ക് മാരുതി സുസുക്കിയിൽ വിശ്വാസം അർപ്പിക്കുകയും ലൈറ്റ് കൊമേഴ്‌സ്യൽ വാഹന മേഖലയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിനി ട്രക്കായ സൂപ്പർ ക്യാരി മാറിയതിനും ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

മിനി ട്രക്ക് പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ ലഭ്യമാണ്. നാല് സിലിണ്ടർ എഞ്ചിനാണ് ഇത് നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ മിനി ട്രക്ക് സൂപ്പർ ക്യാരിയാണെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

5 ലിറ്റർ പെട്രോൾ ടാങ്കുള്ള ഇരട്ട ഇന്ധന എസ്-സിഎൻജി വേരിയന്റിനൊപ്പം ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ലഭിച്ച സെഗ്‌മെന്റിലെ ആദ്യത്തെ എൽസിവിയാണ് മാരുതി സുസുക്കി സൂപ്പർ ക്യാരി. 6,000 rpm-ൽ 72.4 bhp കരുത്തും 3,000 rpm-ൽ 98 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ എഞ്ചിനാണ് വാഹനത്തിന്റെ പെട്രോൾ വേരിയന്റ് വരുന്നത്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

സിഎൻജി പതിപ്പ് 64.3 bhp കരുത്തിൽ 85 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടും ഒരേ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ലോക്ക് ചെയ്യാവുന്ന ഗ്ലൗബോക്സ്, മൊബൈൽ ചാർജിംഗ് സോക്കറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് മാരുതി സുസുക്കിയുടെ വാണിജ്യ വാഹനം എത്തുന്നത്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

740 കിലോഗ്രാം പേലോഡ് വഹിക്കാൻ മിനി ട്രക്കിന് കഴിയും. മാരുതി സുസുക്കി സൂപ്പർ ക്യാരി പ്രധാനമായും ലക്ഷ്യമിടുന്നത് ലാസ്റ്റ് മൈൽ വാണിജ്യ ചരക്ക് ഗതാഗതമാണ്. വാഹന നിർമാതാക്കളുടെ സമർപ്പിത വാണിജ്യ ചാനലിലൂടെയാണ് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനം വിൽക്കുന്നത്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

ഇന്ത്യക്ക് പുറമെ മറ്റ് വിദേശ വിപണികളിലും സൂപ്പർ ക്യാരിയെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ചെറുകിട വാണിജ്യ വാഹന വിഭാഗ ഉപയോക്താക്കൾക്ക് സങ്കൽപ്പിക്കപ്പെടുന്ന സൂപ്പർ ക്യാരി മികച്ച ഇൻ-സെഗ്മെന്റ് പവർ, മെച്ചപ്പെടുത്തിയ കംഫർട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നതിലാണ് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത്. മികച്ച നിലവാരവും വൈവിധ്യമാർന്ന ഡെക്കും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

എല്ലാത്തരം ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനം, മെച്ചപ്പെട്ട ഡ്രൈവബിലിറ്റി എന്നിവ നൽകുന്നതിന് പ്രത്യേകമായി ട്യൂൺ ചെയ്‌താണ് സൂപ്പർ ക്യാരിയുടെ നിർമാണം മാരുതി സുസുക്കി പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2021 മോഡലിന് ഇപ്പോള്‍ 4.48 ലക്ഷം മുതല്‍ 5.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

വാണിജ്യ നിരയിലും മാരുതിയുടെ വ്യക്തിമുദ്ര, ഒരു ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് സൂപ്പർ ക്യാരി

മഹീന്ദ്ര മാക്‌സിമോ, ഫോഴ്‌സ് ട്രംബ്, ടാറ്റ ഏയ്‌സ് തുടങ്ങിയവ മോഡലുകളാണ് ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി സൂപ്പർ ക്യാരിയുടെ പ്രധാന എതിരാളികൾ. 3800 മില്ലീമീറ്റർ നീളവും 1562 മില്ലീമീറ്റർ വീതിയും 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഈ വാണിജ്യ വാഹനത്തിന്റെ പ്രത്യേകത. രണ്ടുപേര്‍ക്ക് സുഖമായി സഞ്ചരിക്കാനാവുന്ന മോഡലിൽ കോ ഡ്രൈവര്‍ സീറ്റും വിശാലമാണ്.

Most Read Articles

Malayalam
English summary
Maruti suzuki super carry mini truck reached one lakh sales milestone in india
Story first published: Tuesday, December 14, 2021, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X