വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി മോഡലുകളെ ജനപ്രിയരാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വാഹനമാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. ദീർഘകാലം സെഗ്മെന്റിലെ താരരാജാവായി വിലസിയിരുന്ന ബ്രെസ ആധുനിക എതിരാളികൾക്കിടയിൽ ഞെങ്ങിഞെരുങ്ങുകയാണ്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

വിറ്റാര ബ്രെസയ്ക്ക് പുതുജീവനേകാനായി പുതുതലമുറ മോഡലിനെ ഒരുക്കുകയാണ് മാരുതി സുസുക്കി. 2022-ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവി നിരവധി പരിഷ്ക്കാരങ്ങളോടെയാണ് നിരത്തിലെത്തുക. രസകരമായ ശൈലിയും പ്രീമിയം ഇന്റീരിയറും കോർത്തിണക്കിയാകും എസ്‌യുവി നിർമിക്കുക.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങളാണ് നൽകിയത്. എന്നാൽ രസകരമായ മറ്റൊരു കാര്യം വാഹനത്തിന്റെ പേരിലുണ്ടാകുന്ന മാറ്റമായിരിക്കും. ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് നിലവിലെ പേരിൽ നിന്ന് 'വിറ്റാര' എന്ന പദം നീക്കം ചെയ്യുകയും മോഡലിന് പുതിയ 2022 മാരുതി ബ്രെസ എന്ന് പേരിടുകയും ചെയ്യുമെന്നാണ് സൂചന.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

സുസുക്കിയുടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന വിറ്റാര എസ്‌യുവിയാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. അത് വരും വർഷങ്ങളിൽ ഇന്ത്യയിൽ വന്നേക്കാമെന്ന വാർത്തയുമുണ്ട്. അതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് ഇതുവരെ മാരുതി സുസുക്കി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

തലമുറ മാറ്റത്തിനൊപ്പം, സബ് കോംപാക്‌ട് എസ്‌യുവിക്ക് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കും. പുതിയ 2022 മാരുതി ബ്രെസയ്ക്ക് പുതിയ ബോഡി പാനലുകളും ഷീറ്റ് മെറ്റൽ പരിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുമെന്ന് ഏറ്റവും പുതിയ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു. മാരുതി സുസുക്കിയുടെ പുതിയ കാറുകൾക്ക് അടിവരയിടുന്ന ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലേക്ക് ബ്രെസയും ചുവടുവെക്കും എന്ന കാര്യവും പ്രത്യേകം ഓർമിക്കേണ്ടതുണ്ട്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

രണ്ട് ക്രോം സ്ട്രിപ്പുകളാൽ ചുറ്റപ്പെട്ട സുസുക്കി ലോഗോ ഉൾക്കൊള്ളുന്ന ഇടുങ്ങിയ ഗ്രില്ലാണ് എസ്‌യുവി വഹിക്കുക. ഫ്രണ്ട് ബമ്പർ, ഫെൻഡറുകൾ, ഹെഡ്‌ലാമ്പുകൾ എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. ബോണറ്റിന് ഫ്ലാറ്റ് ഡിസൈനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. വീൽ ആർച്ചുകൾക്ക് പുതിയ ബോഡി ക്ലാഡിംഗ് ലഭിക്കുന്നതും ലുക്ക് കൂടുതൽ വർധിപ്പിക്കുന്നുണ്ട്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

വിപുലീകരിച്ച, പുതുതായി രൂപകൽപ്പന ചെയ്ത റാപ്എറൗണ്ട് ടെയിൽ‌ ലാമ്പുകൾ ഉപയോഗിച്ച് പിൻഭാഗം പുതുക്കാനും മാരുതി സുസുക്കി തയാറായിട്ടുണ്ട്. കൂടാതെ നമ്പർ പ്ലേറ്റ് ചെറുതായി സ്ഥാനം മാറ്റി. പിൻ ബമ്പറിന് ഫോക്‌സ് സ്‌കിഡ് പ്ലേറ്റിൽ സിൽവർ ആക്‌സന്റുകളോട് കൂടിയ പുതിയ ബ്ലാക്ക് ഇൻസേർട്ട് ലഭിക്കുന്നത് ഒരു സ്പോർട്ടി ആകർഷണം നൽകാനും സഹായിച്ചിട്ടുണ്ട്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

ക്യാബിനിനുള്ളിലും പ്രധാന നവീകരണങ്ങൾ വന്നിട്ടുണ്ട്. ഫാക്ടറി ഫിറ്റഡ് സൺറൂഫും 360 ഡിഗ്രി ക്യാമറയുമായാണ് 2022 മാരുതി ബ്രെസ വരുന്നത് എന്ന കാര്യം ഏറെ ചർച്ച ചെയ്യപ്പെടും. കമ്പനി ഇതുവരെ തങ്ങളുടെ ഒരു മോഡലുകൾക്കും നൽകാത്ത സവിശേഷതകളാണിവ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി ഇത് 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയെടുത്തേക്കാമെന്നാണ് സൂചന.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

ഇവയ്ക്കു പുറമെ കണക്‌റ്റഡ് കാർ ടെക്, വയർലെസ് ചാർജിംഗ് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ (ഉയർന്ന വേരിയന്റുകൾക്ക് മാത്രം), സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി യൂണിറ്റ്, ബ്രാൻഡിന്റെ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ബ്രെസയ്ക്ക് അവകാശപ്പെടാനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് മെക്കാനിക്കലായി കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാനുള്ള സാധ്യതയില്ല. അങ്ങനെയെങ്കിൽ 103 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ 2022 മോഡലിലും പ്രവർത്തിക്കും. എന്നാൽ കരുത്ത് അൽപം വർധിപ്പിക്കാനായി റീട്യൂൺ ചെയ്യാനുള്ള സാധ്യതയും കാണുന്നുണ്ട്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിന് പകരം കോംപാക്‌ട് എസ്‌യുവിക്ക് ശക്തമായ 48V ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. പുതിയ ബ്രെസ മോഡൽ ലൈനപ്പും സിഎൻജി കിറ്റ് ഓപ്ഷനോടൊപ്പം ലഭ്യമാകും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് എഎംടി ഗിയർബോക്‌സ് ഓപ്ഷനും ഓഫറിൽ ലഭിക്കുമെന്നതും സെഗ്മെന്റിൽ മേന്മയാകും.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

എസ്‌യുവിയുടെ മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ സിഎൻജി വേരിയന്റ് പരമാവധി 91 bhp പവറിൽ 122 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. നിലവിൽ 7.61 ലക്ഷം മുതൽ 11.19 ലക്ഷം രൂപ വരെ വിലയുള്ള വിറ്റാര ബ്രെസയ്ക്ക് തലമുറ മാറ്റം ലഭിക്കുന്നതോടെ വിലയിൽ അൽപം വർധനവ് പ്രതീക്ഷിക്കാം.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

LXI, VXI, ZXI, VXI ഓട്ടോമാറ്റിക്, ZXI പ്ലസ്, ZXI ഓട്ടോമാറ്റിക്, ZXI പ്ലസ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ വിൽപ്പനയ്ക്ക് എത്തുന്നത്.

വിറ്റാര ബ്രെസ ഇനി മുതൽ വെറും ബ്രെസ; തലമുറ മാറ്റത്തിനൊപ്പം പേരിലും പരിഷ്ക്കാരവുമായി മാരുതി

നിലവിൽ ടോർക്ക് ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, പ്രീമിയം സിൽവർ, ആറ്റം ഓറഞ്ച്, സിസ്ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ടോർക്ക് ബ്ലൂ, ആറ്റം ഓറഞ്ച് റൂഫുള്ള ഗ്രാനൈറ്റ് ഗ്രേ എന്നീ വ്യത്യസ്‌ത നിറങ്ങളിൽ തെരഞ്ഞെടുക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Maruti suzuki vitara brezza could rename on new gen model details
Story first published: Tuesday, November 23, 2021, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X