തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനം ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് മാരുതി സുസുക്കി സ്വിഫ്റ്റാണ്. ഏത് എസ്‌യുവി വന്നാലും സ്വിഫ്റ്റിന്റെ തട്ട് എക്കാലവും താണുതന്നെയിരിക്കും. പതിറ്റാണ്ടുകളുടെ ചിരിത്രം പറയാനുള്ള ഈ ഹാച്ച്ബാക്ക് ഇപ്പോൾ നാലാംതലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

നിലവിലുള്ള മൂന്നാംതലമുറ മോഡൽ എത്തിയത് നാല് വർഷങ്ങൾക്കപ്പുറം 2017-ലാണ്. തുടർന്ന് 2018 ഓടെ ഇന്ത്യയിലുമെത്തി. ചരിത്രം തിരുത്തി കുറിച്ച സ്വിഫ്റ്റിന്റെ മൂന്നുതലമുറ ആവർത്തനങ്ങളും വൻഹിറ്റായിരുന്നു. കാലാതീതമായ മാറ്റങ്ങൾ കൊണ്ട് കാറിനെ അണിയിച്ചൊരുക്കാൻ മാരുതി സുസുക്കി എക്കാലവും ശ്രദ്ധിച്ചിരുന്നു എന്നുവേണം പറയാൻ.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

നിലവിലുള്ളതിനെ അപേക്ഷിച്ച് വരാനിരിക്കുന്ന മോഡലിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് ജാപ്പനീസ് ബ്രാൻഡ് നൽകുന്ന സൂചന. എന്തായാലും 2022 പകുതിയോടെ അന്താരാഷ്ട്ര വിപണിയിൽ വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഇന്ത്യയിലേക്കും നാലാംതലമുറ ആവർത്തനം ചേക്കേറും.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

അടുത്ത തലമുറ സ്വിഫ്റ്റിന്റെ പ്ലാറ്റ്ഫോം പുതിയതാണെന്നാണ് അനുമാനിക്കപ്പെടുന്നത്. നിലവിലുള്ളതിനേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാകാം. നിലവിൽ ബ്രാൻഡിന്റെ ഭാരം കുറഞ്ഞ ഹാർടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി സുസുക്കിയുടെ മിക്ക വാഹനങ്ങളും നിർമിച്ചിരിക്കുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

ഇതോടൊപ്പം പുത്തൻ സ്വിഫ്റ്റിന്റെ സ്റ്റൈലിംഗും വ്യത്യസ്തമായിരിക്കും. നിലവിലെ മോഡലുമായി പരിചയം നിലനിർത്തിക്കൊണ്ടുള്ള മാറ്റങ്ങൾക്ക് തന്നെയാകും സാക്ഷ്യംവഹിക്കുക. അതായത് മെലിഞ്ഞതും കൂടുതൽ സ്പോർട്ടിയുമായ ശൈലി തന്നെ സ്വിഫ്റ്റ് സ്വീകരിച്ചേക്കാമെന്ന് സാരം.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

കറുപ്പ് കലർന്ന ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, പുതിയ മൾട്ടി-സ്‌പോക്ക് അലോയ്കൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ആക്രമണാത്മക ഫ്രണ്ട് പ്രൊഫൈൽ വാഹനം സ്വീകരിച്ചേക്കാം. പിൻ ഡോർ ഹാൻഡിൽ സി-പില്ലറിലാകും സംയോജിപ്പിച്ചിരിക്കുക.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

കൂടാതെ റാപ്എറൗണ്ട് ടെയിൽലാമ്പുകൾ ലയിപ്പിക്കാൻ നീളമുള്ള ബെൽറ്റ്‌ലൈനും പിൻവശത്തെ മനോഹരമാക്കും. വാഹനത്തിന്റെ അകത്തളവും വലിയ മാറ്റങ്ങൾക്കു തന്നെ വിധേയമാകും. അതോടൊപ്പം ആധുനിക എതിരാളികളോട് കിടപിക്കാനായി ധാരാളം സവിശേഷതകളും കണക്‌റ്റഡ് ഫീച്ചറുകളും മാരുതി സുസുക്കി അണിനിരത്താനും സാധ്യതയുണ്ട്.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

അന്താരാഷ്ട്ര മോഡലിന് 1.2 ലിറ്റർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനാകും തുടിപ്പേകുക. ഇത് വളരെ ഇന്ധനക്ഷമതയുള്ളതും കുറഞ്ഞ മലിനീകരണം ഉള്ളതുമായിരിക്കും. എന്നിരുന്നാലും ഇന്ത്യയിൽ നിലവിലെ 1.2 ലിറ്റർ ഡ്യുവൽ-ജെറ്റ് പെട്രോൾ എഞ്ചിൻ തന്നെയാകും മാരുതി മുന്നോട്ടുകൊണ്ടുപോവുകയെന്നാണ് സൂചന

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

ഇത് പരമാവധി 90 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് സ്വിഫ്റ്റിന്റെ എഞ്ചിൻ ജോടിയാക്കും.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

എന്നാൽ പുതിയൊരു എഞ്ചിന്റെ വരവും പൂർണമായും തള്ളിക്കളയാനാവില്ല. നിലവിലെ അവസ്ഥയിൽ മാനുവൽ ഗിയർബോക്‌സിന് 23.20 കിലോമീറ്റർ മൈലേജും എഎംടി പതിപ്പിന് 23.76 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

പുതിയ നാലാംതലമുറ സ്വിഫ്റ്റിന്റെ അവതരണത്തിന് ശേഷം 2023 മെയ് മാസത്തോടെ ഹാച്ച്ബാക്കിന്റെ സ്പോർട്ട് മോഡലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്ട് പതിപ്പിൽ പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകൾ, സൈഡ് സ്‌കർട്ടുകൾ എന്നിവ പോലെയുള്ള ഡിസൈൻ മാറ്റങ്ങൾ സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിനെ അപേക്ഷിച്ച് ഉണ്ടാകും.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

ഒരു വലിയ റൂഫ് സ്പോയിലർ, ഒരു പുതുക്കിയ ഇന്റീരിയർ. കട്ടിയുള്ള സസ്പെൻഷൻ സജ്ജീകരണവും കൂടുതൽ ശക്തമായ എഞ്ചിനും പോലെ കുറച്ച് മെക്കാനിക്കൽ മാറ്റങ്ങളും നാലാംതലമുറ സ്വിഫ്റ്റ് സ്പോർട്ടിനുണ്ടാകും.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

ജാപ്പനീസ് ബ്രാൻഡ് അടുത്ത തലമുറ സ്വിഫ്റ്റ് സ്പോർട്ടിൽ 1.4 ലിറ്റർ ടർബോ-പെട്രോൾ തന്നെ അവതരിപ്പിക്കുമെങ്കിലും ഇത് കൂടുതൽ ശക്തമായ ഹൈബ്രിഡ് അവതാരത്തിൽ വാഗ്ദാനം ചെയ്യപ്പെടും. പവർ കണക്കുകൾ ഇപ്പോൾ പ്രവചനാതീതമാണെങ്കിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ആയിരിക്കും ഈ എഞ്ചിൻ ജോടിയാക്കുക.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

നിലവിലെ രൂപത്തിൽ പുതിയ സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന്റെ 1.4 ലിറ്റർ എഞ്ചിൻ 5,500 rpm-ൽ 138 bhp കരുത്തും 2,500-3,000 rpm-ൽ 230 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പരമാവധി 210 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ പെർഫോമൻസ് ഹാച്ച് വെറും എട്ട് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈയെത്തി പിടിക്കുകയും ചെയ്യും.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

അതായത് നിലവിലെ മോഡലിന് സമാനമായ രീതി തന്നെ. എന്തായാലും തലമുറ മാറ്റം നിലവിലെ പ്രതാപത്തിന് കൂടുതൽ മാറ്റേകും. ഒരു പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള സ്വിഫ്റ്റ് മോഡിഫൈ ചെയ്യുന്നവർക്കിടയിലെയും പ്രിയതാരമാണ്.

തലമുറ മാറ്റത്തിനൊരുങ്ങി തലൈവർ സ്വിഫ്റ്റ്, വിപണിയിലേക്ക് അടുത്ത വർഷം

സ്വിഫ്റ്റിന്റെ ഒരു സിഎൻജി വേരിയന്റിനെ കൂടി പുറത്തിറക്കാനുള്ള തയാറെടുപ്പുകളും മാരുതി തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പിൽ 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12 C പെട്രോൾ എഞ്ചിനാകും സിഎൻജി കിറ്റിനൊപ്പം ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
Maruti suzuki working on the next generation swift hatchback launch next year
Story first published: Wednesday, August 18, 2021, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X