ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

വരാനിരിക്കുന്ന എംജി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് 2021 ഒക്ടോബർ ആദ്യ വാരം ആരംഭിക്കുമെന്ന് കമ്പനി. നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവുന്ന ഒക്ടോബർ ഏഴിനായിരിക്കും ഓൺലൈനിലൂടെ പ്രീ-ബുക്കിംഗിന് തുടക്കമാവുക.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

വാഹനത്തിന്റെ വില, വേരിയന്റ്, ഫീച്ചർ വിശദാംശങ്ങൾ എന്നിവ അടുത്ത മാസം ആദ്യം എംജി മോട്ടോർസ് പ്രഖ്യാപിക്കും. ഈ മാതൃക നിലവിൽ രാജ്യത്തുടനീളമുള്ള അംഗീകൃത എംജി ഡീലർഷിപ്പുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആസ്റ്റർ വിൽപ്പനയ്ക്ക് എത്തുന്നതോടെ വിതരണ ശൃംഖല സ്ഥിരമാകുമ്പോൾ പ്രതിമാസം 7,000 മുതൽ 8,000 യൂണിറ്റുകൾ വരെ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ആസ്റ്റർ എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് സൂചന. ഈ വില ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ്, കിയ സെൽറ്റോസ്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെ ഇത് നേർക്കുനേർ മത്സരിക്കും. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ പുതിയ എംജി എസ്‌യുവി വരുമെന്നാണ് സൂചന.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുമായാകും പുത്തൻ എസ്‌യുവി കളംനിറയുക. അതിൽ 1.3 ലിറ്റർ ടർബോചാർജ്ഡ്, 1.5 ലിറ്റർ VTi നാച്ചുറലി ആസ്പിറേറ്റഡ് എന്നിവയായിരിക്കും ഉൾപ്പെടുക. ആദ്യത്തേത് 138 bhp കരുത്തിൽ 220 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഒരു 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാകും ഈ വേരിയന്റ് ലഭ്യമാവുക.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

അതേസമയം മറുവശത്ത് 1.5 ലിറ്റർ VTi യൂണിറ്റ് 108 bhp പവറിൽ 144 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഇതിൽ ഒരു മാനുവൽ ഗിയർബോക്‌സും 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. ആസ്റ്ററിന്റെ ടർബോ പെട്രോൾ പതിപ്പ് ടർബോ-പെട്രോൾ വകഭേദങ്ങളായ ക്രെറ്റ, സെൽറ്റോസ്, കുഷാഖ് എന്നിവയുടെ വിപണിയാണ് ലക്ഷ്യമിടുന്നത്.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

സ്‌പൈസ്ഡ് ഓറഞ്ച്, സ്റ്റാരി ബ്ലാക്ക്, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, അറോറ സിൽവർ എന്നിങ്ങനെ 5 എക്‌സ്‌റ്റീരിയർ കളർ ഓപ്ഷനുകളിലായിരിക്കും വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയെ എംജി അണിയിച്ചൊരുക്കുക. വരാനിരിക്കുന്ന ആസ്റ്റർ എസ്‌യുവി അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സവിശേഷതകൾ നിറഞ്ഞ വാഹനമായിരിക്കും.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

ലെവൽ 2 ഓട്ടോണമസ് ടെക്നോളജി, ആദ്യത്തെ ഒരു വ്യക്തിഗത AI അസിസ്റ്റന്റ് സിസ്റ്റം, 80-ൽ അധികം ഇന്റർനെറ്റ് സവിശേഷതകൾ, ഹീറ്റഡ് ORVM-കൾ, ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ കീ എന്നിവയും അതിലേറെയും ഉൾപ്പെടെ ഒന്നിലധികം സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകൾ വാഹനത്തിലുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 7.0 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എസ്‌യുവിയിൽ ഉണ്ട്. കൂടാതെ മുന്നിലും പിന്നിലും ആംറെസ്റ്റ്, ഒരു പിഎം 2.5 ഫിൽട്ടർ, ഒന്നിലധികം എയർബാഗുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നീ സന്നാഹങ്ങളും ആസ്റ്ററിനെ വേറിട്ടു നിർത്തും.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

ആറ് എയർബാഗുകൾ, ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TSC), ഇബിഡിയുള്ള എബിഎസ്, ഹിൽ ഡിസന്റ് കൺട്രോൾ (HDC), 360 ഡിഗ്രി ക്യാമറ എന്നിവയും മിഡ്-സൈസ് എസ്‌യുവിയിൽ ഉണ്ടാകുമെന്ന് കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

പ്ലാറ്റ്ഫോം, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ എന്നിവ ZS ഇലക്‌ട്രിക്കുമായാണ് എം‌ജി ആസ്റ്റർ പങ്കിടുന്നതെങ്കിലും സാങ്കേതികവിദ്യയിൽ ഉയർന്നതാണ് പുതിയ പെട്രോൾ വകഭേദമെന്നതാണ് ശ്രദ്ധേയമാവുക. ഇന്റീരിയറിൽ 360 ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ബ്ലൂടൂത്ത് ഉള്ള ഡിജിറ്റൽ കീ, സ്റ്റാൻഡേർഡ്, അർബൻ, ഡൈനാമിക് എന്നിങ്ങനെ 3 സ്റ്റിയറിംഗ് മോഡുകൾ എന്നീ സജ്ജീകരണങ്ങളും പുതിയ വാഹനം വാഗ്‌ദാനം ചെയ്യും.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

അതോടൊപ്പം രൂപഘടനയിൽ ഏറെ കുറെ സമാനമാണെങ്കിലും ചില പരിഷ്ക്കാരങ്ങൾ പെട്രോൾ എസ്‌യുവിക്ക് നൽകാൻ എംജി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ പുതിയ ഗ്രിൽ, മുൻ ബമ്പർ, ഡേ ടൈം എൽഇഡി ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഇനി കാത്തിരിക്കുന്നത് Astor എസ്‌യുവിയുടെ വരവിന്, ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ ഏഴോടെ

ആസ്റ്റർ എസ്‌യുവിയുടെ വിപണനം അടുത്ത മാസത്തോടെ തുടങ്ങാനാണ് എംജി മോട്ടോർസ് പദ്ധതിയിട്ടിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ റഡാർ അധിഷ്‌ഠിത സുരക്ഷയും ഡ്രൈവർ അസിസ്റ്റ് സവിശേഷതകളും നൽകുന്ന ആദ്യ മിഡ്-സൈസ് എസ്‌യുവിയായി ആസ്റ്റർ മാറുന്നതോടെ വിപണിയിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കാൻ വാഹനം പ്രാപ്‌തമാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg astor mid size suvs official bookings to starts from october 7 details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X