കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

മിഡ്-സൈസ് എസ്‌യുവികൾക്ക് വെല്ലുവിളിയുമായി ഒരു ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് വാഹനം ഇന്ത്യയിലേക്ക് എത്തുകയാണ്. ഇതിനോടകം എംജി മോട്ടോർസ് അവതരിപ്പിച്ച ആസ്റ്റർ എന്ന വമ്പനാണ് നിലവിലെ കൊമ്പൻമാരുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

ഒക്‌ടോബർ ഏഴിന് പുതിയ ആസ്റ്റർ എസ്‌യുവിക്കായുള്ള വില എംജി മോട്ടോർസ് പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകൾ കോർത്തിണക്കിയ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായിരിക്കും ഇത്. ഇന്ത്യയിലെ എംജിയുടെ അഞ്ചാമത്തെ ഉൽപന്നമാണ് ആസ്റ്റർ.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ തുടങ്ങിയ മിടുക്കൻമാർ വാഴുന്ന ഹെവിവെയ്റ്റ് എസ്‌യുവി സെഗ്മെന്റിലേക്കാണ് ആസ്റ്റർ കാലുകുത്തുന്നത്. അതിനാൽ തന്നെ ഓഫർ സവിശേഷതകളും അതിന്റെ വിലയും മത്സരാധിഷ്ഠിതമാകാൻ സാധ്യതയുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

എം‌ജി ആസ്റ്റർ, എട്ട് വകഭേദങ്ങളിലായി 20 വേരിയന്റുകളോളം അണിനിരത്തുമെന്നാണ് പ്രാഥമിക നിഗമനം. ധാരാളം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതോടെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും വാഹനം എന്നതിൽ തർക്കമൊന്നും വേണ്ട. അവയിൽ പലതും സെഗ്‌മെന്റ്-ഫസ്റ്റ് ആയിരിക്കും എന്നകാര്യവും കൗതുകമുണർത്തും.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

ഓട്ടോണമസ് ലെവൽ 2 ഡ്രൈവിംഗ് ടെക്നോളജി, ഡിജിറ്റൽ കീ ടെക്നോളജി, വ്യക്തിഗത AI അസിസ്റ്റന്റ് എന്നിവയും അതിലേറെയും ഉള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം വരെ ആസ്റ്ററിന്റെ മേൻമകളാകും. ADAS സവിശേഷത ഡ്രൈവർമാർക്ക് ധാരാളം വിവരങ്ങൾ നൽകുകയും ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുകയും ചെയ്യുമെന്നതാണ് ശ്രദ്ധേയം.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

അഡ്വാൻസ്ഡ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, സ്പീഡ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മികച്ച നിയന്ത്രണത്തിനും സുരക്ഷിതമായ ഡ്രൈവിംഗിനും എം‌ജി ആസ്റ്റർ ഹിൽ ഹോൾഡ്, ഹിൽ ഡിസെന്റ്, ഡിസ്ക് ബ്രേക്കുകൾ, 360 ഡിഗ്രി ക്യാമറ, കോർണറിംഗ് അസിസ്റ്റ് ഫോഗ്ലാമ്പ് തുടങ്ങിയ സവിശേഷതകളും വാഗ്ദാനം ചെയ്യും.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

എം‌ജി ആസ്റ്ററിന്റെ ഓട്ടോണമസ് ലെവൽ 2 സവിശേഷതകൾ ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (LDW), ലെയ്ൻ കീപ്പ് അസിസ്റ്റ് (LKA), ലെയ്ൻ ഡിപ്പാർച്ചർ പ്രൊവിഷൻ (LDP) എന്നിവ എസ്‌യുവിയെ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ലെയ്ൻ കീപ്പ് അസിസ്റ്റ് ഒരു പാതയിൽ പറ്റിനിൽക്കാൻ സഹായിക്കുന്നതിനായി ലെയ്ൻ അടയാളങ്ങൾ നിരീക്ഷിച്ചാകും പ്രവർത്തിക്കുക.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

ലെയ്‌ൻ അഥവാ പാത മാറുന്ന സാഹചര്യത്തിൽ ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് ഡ്രൈവർമാരെ അറിയിക്കുന്നു. കൂടാതെ വാഹനം മാറുന്നതിൽ നിന്ന് തടയാനായി ലെയ്ൻ ഡിപ്പാർച്ചർ പ്രൊവിഷൻ ബ്രേക്കുകൾ പ്രയോഗിക്കുകയും ചെയ്യും. എസ്‌യുവിയിലെ AI വ്യക്തിഗത അസിസ്റ്റന്റ് വോയ്‌സ് കമാൻഡുകളുടെ സഹായത്തോടെ ഡ്രൈവിംഗ് അനുഭവം വളരെ എളുപ്പമാക്കാനാകും സഹായിക്കുക.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

ഇതിന് സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, മ്യൂസിക് കൺട്രോൾ എന്നിവ പ്രവർത്തിപ്പിക്കാനും വിവരങ്ങൾ നൽകാനും കഴിയും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്ന യൂണിറ്റായിരിക്കും.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

മാത്രമല്ല എം‌ജി മോട്ടോർസിന്റെ ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വിനോദത്തിനായി നിരവധി ആപ്ലിക്കേഷനുകൾ, ഉയർന്ന റെസല്യൂഷനിൽ വീഡിയോകൾ പ്ലേ ചെയ്യാനുള്ള ഓപ്ഷൻ, കൂടാതെ 360 ഡിഗ്രി ക്യാമറ കാണിക്കുന്നതിനുള്ള സ്ക്രീൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആയിരിക്കും ആസ്റ്റർ എസ്‌യുവിയെ എംജി നിരത്തിലെത്തിക്കുക. അതിൽ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 140 bhp കരുത്തിൽ 220 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഈ എഞ്ചിൻ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഗിയർബോക്സുമായി മാത്രമായിരിക്കും ലഭ്യമാവുക.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

അതേസമയം 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 110 bhp പവറിൽ 144 Nm torque വികസിപ്പിക്കാൻ കഴിയും. ഇതിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റുമായിരിക്കും ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുക.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

എംജി ആസ്റ്ററിന്റെ ടർബോചാർജ്ഡ് 1.3 ലിറ്റർ പെട്രോൾ വേരിയന്റ് സൂപ്പർ, സ്മാർട്ട് STD, സ്മാർട്ട്, ഷാർപ്പ് STD, ഷാർപ്പ്, സാവി, സാവി റെഡ് എന്നിവയുൾപ്പെടെ ഏഴ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. 1.5 ലിറ്റർ മോഡലിന്റെ മാനുവൽ വേരിയന്റിന് അഞ്ച് പതിപ്പുകൾ മാത്രമേ ഉള്ളൂ, അതേസമയം ഓട്ടോമാറ്റിക് പതിപ്പ് ഏഴ് വകഭേദങ്ങളിൽ വരും.

കാത്തിരിപ്പ് അവസാനിപ്പിക്കാം; MG Astor എസ്‌യുവിക്കായുള്ള വില പ്രഖ്യാപനം നാളെ

എം‌ജി ആസ്റ്ററിന് ഏകദേശം 10 ലക്ഷം രൂപ മുതലായിരിക്കും പ്രാരംഭ വില നിശ്ചയിക്കുക. എന്നിരുന്നാലും മിക്ക സവിശേഷതകളുമായും ലോഡ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടോപ്പ് എൻഡ് സാവി, സാവി റെഡ് മോഡലുകൾക്ക് 18 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കേണ്ടി വന്നേക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors all set to announce the prices of much awaited astor suv on tomorrow
Story first published: Wednesday, October 6, 2021, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X