മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ഏഴ് സീറ്റർ എസ്‌യുവികളുടെ സാധ്യത മുന്നിൽ കണ്ട് നിലവിലെ ട്രെൻഡിന് തുടക്കം കുറിച്ച മോഡലായിരുന്നു എംജി ഹെക്‌ടർ പ്ലസ്. 2019-ൽ ഇന്ത്യയിലെത്തിയ അഞ്ച് സീറ്റർ മോഡലായ ഹെക്‌ടറിന്റെ ജനപ്രീതി വർധിപ്പിക്കാനായാണ് വിപുലീകൃത വേരിയന്റുമായി കമ്പനി എത്തിയത്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ആരേയും കൊതിപ്പിക്കുന്ന വിജയമാണ് ഹെക്‌ടർ ഇന്ത്യയിൽ നിന്നും നേടിയെടുത്തത്. അന്നുവരെ ഒരു പരിചയവുമില്ലാത്ത ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിനെ രാജ്യം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത്യാധുനിക സവിശേഷതകളും മികവുറ്റ എഞ്ചിനുമായി എത്തിയ മിഡ്-സൈസ് എസ്‌യുവി ഏറെ വ്യത്യസ്‌തമായിരുന്നു.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

അതിനു ശേഷം ഏഴ് സീറ്റർ മോഡലും എത്തിയതോടെ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാനും എംജി മോട്ടോർസിനായി. ഇപ്പോൾ ഹെക്‌ടർ പ്ലസിന്റെ രണ്ട് വേരിയന്റുകളെ വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് കമ്പനി.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

അടുത്തിടെ എംജി പുതുക്കിയ ബ്രോഷർ അനുസരിച്ച് എസ്‌യുവി സ്റ്റൈൽ 1.5 പെട്രോൾ ടർബോ ഹൈബ്രിഡ് മാനുവൽ ഏഴ് സീറ്റർ, സൂപ്പർ 2.0 ഡീസൽ ടർബോ മാനുവൽ ആറ് സീറ്റർ വേരിയന്റ് എന്നിവയാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഇതിനർഥം ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ പെട്രോൾ ഇനി മുതൽ സൂപ്പർ എന്നൊരു പതിപ്പിൽ മാത്രമേ തെരഞ്ഞെടുക്കാനാവൂ.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

വാഹനത്തിന്റെ ഈ പെട്രോൾ വേരിയന്റിന് 15.47 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം എസ്‌യുവിയുടെ ഡീസൽ മാനുവൽ കോമ്പിനേഷൻ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, സെലക്‌ട് എന്നീ നാല് വകഭേദങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ആറ് സീറ്റർ പതിപ്പിലേക്ക് വരുമ്പോൾ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് രണ്ട് വേരിയന്റുകളിൽ മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

1.5 ലിറ്റർ ടർബോ, ടർബോ ഹൈബ്രിഡ് പെട്രോൾ സ്മാർട്ട്, ഷാർപ്പ് വേരിയന്റുകളിൽ 17.92 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. സൂപ്പർ വേരിയന്റ് പിൻവലിച്ചതിനാൽ ഡീസൽ മാനുവൽ സ്മാർട്ട്, ഷാർപ്പ് വേരിയന്റുകൾക്ക് യഥാക്രമം 18.60 ലക്ഷം രൂപയ്ക്കും 20 ലക്ഷം രൂപയ്ക്കും ലഭിക്കും.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

2021 ജൂലൈയിൽ വിപണിയിൽ എത്തിയപ്പോൾ 13.34 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെ വിലയുള്ള അഞ്ച് വേരിയന്റുകളിലാണ് മോഡൽ ഇന്ത്യയിൽ എത്തിയത്. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനം ജൂലൈ 13-നാണ് വിപണിയിൽ ഇടംപിടച്ചത്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

എംജിയിൽ നിന്നും ഇന്ത്യൻ നിരത്തിലെത്തുന്ന മൂന്നാമത്തെ മോഡലായിരുന്നു ഹെക്‌ടര്‍ പ്ലസ്. അഞ്ച് സീറ്റർ ഹെക്‌ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിന്‍ ഓപഷനുകള്‍ തന്നെയാണ് മൂന്നുവരി എസ്‌യുവിക്ക് തുടിപ്പേകിയിരുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്നിവയാണ് വാഹനത്തിന് തുടിപ്പേകുന്നത്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ആദ്യത്തെ 1.5 ലfറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സംവിധാനവും എംജി ഒരുക്കിയിട്ടുണ്ട്. ഇത് 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഹെക്‌ടർ പ്ലസിന്റെ ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, ഒരു സിവിടി യൂണിറ്റ് എന്നിവ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm torque ആണ് വികസിപ്പിക്കുന്നത്. ഇത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമാണ് എംജി മോട്ടോർസ് വാഗ്‌ദാനം ചെയ്യുക. ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഏറ്റവും വലിയ മാറ്റം ഇപ്പോൾ പുതിയ എൽഇഡി ഡിആർഎൽ, ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന മുൻവശം തന്നെയാണ്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

അഞ്ച് സീറ്റ് മോഡലിനേക്കാൾ 65 മില്ലീമീറ്റർ ദൈർഘ്യമേറിയതാണെങ്കിലും ഹെക്‌ടർ പ്ലസിന്റെ മൊത്തത്തിലുള്ള രൂപഘടന അഞ്ച് സീറ്ററിന് സമാനമാണ്. പിൻഭാഗത്ത് പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ഡ്യുവൽ ഫാക്സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും എസ്‌യുവിക്ക് ഒരു സ്പോർട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ഹെക്ടർ പ്ലസിന്റെ അകത്തളവും സ്റ്റാൻഡേർഡ് ഹെക്ടറിന്റേതിന് സമാനമാണ്. പക്ഷേ ബ്ലാക്ക്-സിൽവർ നിറത്തിന് പകരം ബ്ലാക്ക്, ബ്രൌൺ നിറത്തിലാണ് എംജി ഒരുക്കിയിരിക്കുന്നത്. പ്രീമിയം അപ്പീലുള്ള ഇന്റീരിയറിൽ ഇരട്ട സൺറൂഫ് സജ്ജീകരണവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, രണ്ട് ട്വീറ്ററുകൾ എന്നിവയാണ് മറ്റ് ശ്രദ്ധാകേന്ദ്രങ്ങൾ.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

കണക്റ്റഡ് കാർ സവിശേഷതകളുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് പുറമെഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഡിമ്മിംഗ് IRVM, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽ ഗേറ്റ് എന്നിവയും എംജി ഹെക്ടർ പ്ലസിൽ ലഭ്യമാണ്.

മോഡൽ നിരയിൽ വീണ്ടും പരിഷ്ക്കാരം, ഹെക്‌ടർ പ്ലസിന്റെ ഈ വേരിയന്റുകൾ നിർത്തലാക്കി എംജി

ഏഴ് സീറ്റർ എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേർസ് പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ടുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors discontinued two variants of the hector plus 7 seater suv details
Story first published: Thursday, October 21, 2021, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X