വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഇന്ത്യയിലെ മുൻനിര ബ്രാൻഡുകളെല്ലാം ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുന്നതിനു മുമ്പേ ഈ ആശയത്തിലേക്ക് കടന്നവരാണ് MG Motors. അതിനൊത്ത പ്രതികരണവും വിപണിയിൽ നിന്നും സ്വന്തമാക്കാനും ചൈനീസ് അഥിതികൾക്ക് സാധിച്ചിരുന്നു.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഹെക്‌ടർ എസ്‌യുവിയിലൂടെ നേടിയ വിജയം തന്നെയാണ് ZS ഇലക്ട്രിക്കിനെ പരിചയപ്പെടുത്താനും MG Motors-ന് കരുത്തായത്. ഇതുവരെ ആരും ഒരു കുറ്റവും പറയാത്ത ഇലക്ട്രിക് വാഹനമാണിതെന്നും പറയാം. വില അൽപം കൂടുതലാണെങ്കിലും അതിനൊത്ത മേന്മയാണ് ZS ഇവി പ്രതിധാനം ചെയ്യുന്നത്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

അടുത്തിടെ മുഖംമിനുക്കി കൂടുതൽ വൃത്തിയായ ഇലക്‌ട്രിക് എസ്‌യുവിയിലേക്ക് ചെറിയ ശേഷിയുള്ള ഒരു ബാറ്ററി പായ്ക്കുമായി കമ്പനി എത്തുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ZS EV ഉടൻ തന്നെ ഒരു ചെറിയ ബാറ്ററി പായ്ക്കും ഓഫറിൽ വാഗ്‌ദാനം ചെയ്യും.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ZS ഇലക്‌ട്രിക്കിന്റെ എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിലും മാറ്റങ്ങൾ പിന്തുടരും. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വാഹനത്തിലേക്ക് ഒരു ചെറിയ 40 kWh ബാറ്ററി പായ്ക്കിനെ അവതരിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. നിലവിൽ, 44.5 kWh ബാറ്ററി പായ്ക്കിലാണ് ZS EV വിൽക്കുന്നത്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഇത് ക്ലെയിം ചെയ്ത 415 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ റേഞ്ച് കുറയാൻ കാരണമായേക്കുമെന്നാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും വിലയിൽ ഈ പ്രതിഫലനും ഉണ്ടാകുമെന്നാതാണ് ശ്രദ്ധേയം.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഈ മാറ്റങ്ങൾക്ക് പുറമേ ഡിസൈനും മറ്റ് സവിശേഷതകളും ഉൾപ്പെടെ MG ZS EV അതേപടി തുടരാനാണ് സാധ്യത. ഇലക്ട്രിക് മോട്ടോർ എസ്‌യുവിയിൽ മാറ്റമില്ലാതെ തുടരും. ത്രീ-ഫേസ് പെർമനന്റ് സിൻക്രൊണസ് മോട്ടോർ പരമാവധി 142 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നത് തുടരും. ഈ ബാറ്ററി പായ്ക്ക് 8.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനെ സഹായിക്കും.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ZS ഇലക്‌ട്രിക്കിലെ ബാറ്ററി പായ്ക്കിന് എട്ട് വർഷത്തെ വാറന്റിയും MG ഉറപ്പുനൽകിയിട്ടുണ്ട്. അതോടൊപ്പം അഞ്ച് വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറന്റി അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റി, അഞ്ച് സൗജന്യ ലേബർ സർവീസ്, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, ഫൈവ് വേ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ZS ഇലക്ട്രിക്കിന് 4,314 മില്ലീമീറ്റർ നീളവും 1,809 മില്ലീമീറ്റർ വീതിയും 1,644 മില്ലീമീറ്റർ ഉയരവും 2,585 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. അതേസമയം ഇലക്ട്രിക് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് 177 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് വാഗ്‌ദാനം ചെയ്യുന്നത്. ഈ അളവുകളോടെ ശ്രദ്ധേയമായ ഒരു റോഡ് സാന്നിധ്യമാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

കാഴ്ച്ചയിൽ മാത്രമല്ല അകത്തളത്തിലും ഇതേ പ്രീമിയം നിലപാട് കാത്തുസൂക്ഷിക്കാൻ MG ZS ഇവിക്ക് സാധിച്ചിട്ടുണ്ട്. 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, ആറ്-തരത്തിൽ പവർ വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹീറ്റഡ് ആന്റ് പവർ ഫോൾഡബിൾ ORVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, i-സ്മാർട്ട് ഇവി 2.0 എന്നീ സവിശേഷതകളെല്ലാമാണ് ഇലക്ട്രിക് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഇപ്പോൾ പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ZS ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. മിഡ്-സൈസ് എസ്‌യുവി MG Astor എന്ന പേരിലായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. പെട്രോൾ കരുത്തിലെത്തുമ്പോൾ വാഹനത്തിനായി 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗാണ് കമ്പനി ലക്ഷ്യമിടുന്നത്.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വർധിച്ചുവരുന്ന സുരക്ഷാ ബോധത്തെ ആകർഷിക്കാനും ഈ തീരുമാനം സഹായിക്കും. MG Motors അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും സവിശേഷതകൾ നിറഞ്ഞ കാറായിരിക്കും ഇതെന്നതും ശ്രദ്ധേയമാകും. 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ, ഹീറ്റഡ് റിയർ വ്യൂ മിററുകൾ എന്നിവയും അതിലേറെയും സഹായ സംവിധാനങ്ങളാകും എസ്‌യുവി അണിനിരത്തുക.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

എഞ്ചിൻ ഓപ്ഷനുകളിൽ 118 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറൽ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും MG Astor എസ്‌യുവിയുടെ ലോവർ വേരിയന്റുകളിൽ ലഭ്യമാവുക. അതേസമയം ടോപ്പ് മോഡലുകൾക്കായി 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും കമ്പനി പരിചയപ്പെടുത്തിയേക്കും.

വില കുറക്കാനോ പദ്ധതി? ചെറിയ ബാറ്ററി പായ്ക്കുമായി MG ZS ഇലക്‌ട്രിക് വിപണിയിലേക്ക്

ഇത് 161 bhp പവറും 230 Nm torque ഉം വികസിപ്പിച്ചേക്കാം. ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളും തെരഞ്ഞെടുക്കാനാകും. 13 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് MG Astor എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors india to introduce a new smaller battery pack in zs electric suv
Story first published: Thursday, August 26, 2021, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X