ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ഏറെ പ്രതീക്ഷയോടെ വരാനിരിക്കുന്ന പുതിയ മിഡ് സൈസ് എസ്‌യുവി ആസ്റ്റർ എന്ന് അറിയപ്പെടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് എംജി മോട്ടോർസ്. അടിസ്ഥാനപരമായി ഇന്ത്യൻ വിപണിയിൽ ഹിറ്റായി മാറിയ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പാണിത് എന്നതാണ് ശ്രദ്ധേയം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാർ-ഇൻ വ്യക്തിഗത സഹായ സംവിധാനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായിരിക്കും ആസ്റ്റർ എന്നതാണ് മറ്റൊരു പ്രത്യേകത. നിലവിൽ ഹ്യുണ്ടായി ക്രെറ്റ ആധിപത്യം പുലർത്തുന്ന സെഗ്മെന്റിൽ സാങ്കേതികവിദ്യയുടെ അതിപ്രസരം തീർത്ത് വ്യത്യസ്‌തമാകാനാണ് എംജിയുടെ പദ്ധതിയും.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

നിലവിൽ നൂതന ഫീച്ചർ സംവിധാനങ്ങൾക്ക് വിപണിയിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താണ് ആസ്റ്ററിനെ ഇത്തരത്തിൽ ഒരുക്കാൻ എംജി മോട്ടോർസ് തയാറായതും. ആഭ്യന്തര വിപണിയിൽ ഹെക്‌ടറുമായി ആദ്യം എത്തിയപ്പോൾ തന്നെ നൂതന സാങ്കേതികവിദ്യകളാൽ സമ്പുഷ്‌ടമായിരുന്നു ഈ ബ്രാൻഡ്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

എംജി ആസ്റ്ററിൽ സെഗ്മെന്റ്-ഫസ്റ്റ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു എന്നകാര്യവും എടുത്തുപറയേണ്ട ഒന്നാണ്. ബോഷുമായി ചേർന്നാണ് പുതിയ ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിക്കായി ADAS വികസിപ്പിച്ചെടുത്തിരിക്കുന്നത്. മാത്രമല്ല ഓട്ടോണമസ് ലെവൽ II സംവിധാനത്തോടെയാണ് വാഹനം വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഇഎസ്പി, ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

പുതിയ കൺസെപ്റ്റ് കാർ ഓഫ് പ്ലാറ്റ്‌ഫോം (CAAP) എന്ന ആശയത്തിലാണ് ആസ്റ്റർ ഒരുങ്ങിയിരിക്കുന്നതും. എംജി ഇതിനെ ഐസ്മാർട്ട് ഹബ് എന്നാണ് വിളിക്കുന്നത്. ജിയോയുടെ ഐഒടി സൊല്യൂഷനുകൾ പ്രാപ്തമാക്കിയ ഐടി സംവിധാനങ്ങൾ അവതരിപ്പിക്കുന്ന ആദ്യ മോഡൽ പുതിയ എസ്‌യുവി ആയിരിക്കുമെന്നും എംജി മോട്ടോർസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ഉപഭോക്തൃ, എന്റർപ്രൈസ് സേവനങ്ങളുടെ ഒരു നിര വിതരണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഓട്ടോമോട്ടീവ് സൊല്യൂഷനുകളെ ജിയോ പിന്തുണയ്ക്കും. ഉപയോക്താവിന് ഐസ്മാർട്ട് ഹബ് ഉപയോഗിച്ച് പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാം. അതോടൊപ്പം ഈ സംവിധാനത്തിലൂടെ പാർക്കിംഗ് ചാർജുകൾ മുൻകൂറായി അടയ്ക്കാനും ഉപഭോക്താവിന് കഴിയും.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

വാഹനവികസനത്തിന്റെ ഹൃദയഭാഗത്തുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ഇൻ-കാർ സേവനങ്ങളുടെയും യൂട്ടിലിറ്റി, വിനോദം, സുരക്ഷ, പേയ്‌മെന്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയെല്ലാമാണ് ഇന്റർനെറ്റ് സാങ്കേതികവിദ്യകളാൽ ഒരുക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

സുരക്ഷിതവും മികച്ചതുമായ ഡ്രൈവിംഗ് അനുഭവങ്ങൾ സൃഷ്ടിച്ച് കാലക്രമേണ വികസിക്കുന്ന വിവിധ സാധ്യതകൾ CAAP സൃഷ്ടിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. CAAP അടിസ്ഥാനപരമായി എംജിയുടെ പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ്. അത് ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ നൂതനമാക്കാൻ സഹായിക്കുന്ന സംവിധാനമാണെന്ന് ചുരുക്കി പറയാം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ഇന്റർനെറ്റ് കണക്‌റ്റഡ് ഫീച്ചറുകൾക്കായി ജിയോയുമായി കൈകോർത്താണ് എംജി ഇത്തരം സവിശേഷതകളിലേക്ക് ആസ്റ്ററിനെ ഉയർത്തിയിരിക്കുന്നത്. എസ്‌യുവിക്കായി ജിയോയുടെ 4G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റി നൽകുന്നതാണ് ഈ സഹകരണം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ മുൻ രൂപകൽപ്പനയും ഇന്റീരിയറും എംജി പങ്കുവെച്ചിട്ടുണ്ട്. സെപ്റ്റംബർ മാസത്തോടെ വാഹനത്തെ വിപണിയിലെത്തിക്കാനാണ് ചൈനീസ് ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ പദ്ധതി. ZS ഇലക്ട്രിക് മോഡലിന് സമാനമാണ് വാഹനമെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

എന്നിരുന്നാലും കാര്യങ്ങൾ പുതുമയുള്ളതാക്കാൻ ചില മാറ്റങ്ങൾ ആസ്റ്ററിന് സമ്മാനിക്കാൻ എംജി തയാറായിട്ടുണ്ട്. ക്രോം അലങ്കാരത്തോടുകൂടിയ പ്രമുഖവും വലുതുമായ ഫ്രണ്ട് ഗ്രിൽ, സംയോജിത എൽആർഡി ഡിആർഎല്ലുകൾ, വീതിയേറിയ എയർ ഡാമുകൾ, പുതിയ ഫോഗ് ലാമ്പ് അസംബ്ലി എന്നിവയെല്ലാം വാഹനത്തിന് ലഭിക്കുന്നു.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

അതോടൊപ്പം സ്‌കൾപ്പഡ് ബോണറ്റ്, സംയോജിത ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബോഡി കളർ റിയർ വ്യൂ മിററുകൾ എന്നിവയും മോടിയേകാനായുണ്ട്. AI വ്യക്തിഗത സഹായ സംവിധാനമുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് എസ്‌യുവിയുടെ അകത്തളത്തെ പ്രധാന ആകർഷണം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

അതോടൊപ്പം മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾക്കൊള്ളുന്ന ഫീച്ചർ ലോഡഡ് പ്രീമിയം ഇന്റീരിയറും എംജി ആസ്റ്ററിനെ വ്യത്യസ്‌തമാക്കുന്നുണ്ട്. എസി വെന്റുകൾ ടച്ച്‌സ്‌ക്രീനിന് മുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കൺട്രോൾ സ്വിച്ചുകൾ സ്‌ക്രീനിന് താഴെയായും ഇടംപിടിച്ചിരിക്കുന്നത് കാണാം.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

പുതിയ എംജി ആസ്റ്ററിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡാഷ്‌ബോർഡിലും സെൻട്രൽ ടണലിലും ലെതർ ഫിനിഷും എസി വെന്റുകൾക്കും ഡാഷ്‌ബോർഡിനും ചുറ്റും സിൽവർ ഫിനിഷുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് എംജി ആസ്റ്റർ എത്തുന്നത്. 1.5 യൂണിറ്റ് 120 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഫീച്ചറുകളുടെ തൃശൂർ പൂരമൊരുക്കി എംജി ആസ്റ്റർ; വിപണിയിലെത്തുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി

അതേസമയം ടർബോ വേരിയന്റ് 163 bhp പവറും 230 Nm torque ഉം വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ആസ്റ്ററിനൊപ്പം വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors officially revealed the astor suv with ai technology india launch soon
Story first published: Wednesday, August 18, 2021, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X