വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

അടുത്തിടെ നടന്ന ടോക്കിയോ പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നീസിൽ വെള്ളി മെഡൽ നേടിയ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി മോട്ടോർ ഇന്ത്യ.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭാവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവിയായ ഹെക്‌ടറിനെ ഭിന്നശേഷിക്കാരിയായ കായികതാരത്തിന് ഉപയോഗിക്കാൻ പാകമാക്കിയാണ് എംജി നിർമിച്ച് നൽകിയിരിക്കുന്നത്. വഡോദര മാരത്തണുമായി സഹകരിച്ചാണ് ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളി മെഡൽ ജേതാവായ ഭവിന പട്ടേലിനായി വാഹനം കസ്റ്റമൈസ് ചെയ്‌തിരിക്കുന്നത്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭാവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ആക്‌സിലറേറ്ററും ബ്രേക്കുകളും പ്രവർത്തിപ്പിക്കുന്നതിന് കൈകൊണ്ട് നിയന്ത്രിക്കാനാവുന്ന ലിവർ പോലുള്ള സുരക്ഷാ മുൻകരുതലുകൾക്കൊപ്പം, സൂക്ഷ്മമായി വികസിപ്പിച്ച വീൽചെയർ അറ്റാച്ച്‌മെന്റുകൾക്കൊപ്പം സുഖകരമായ ഡ്രൈവിംഗ് അനുഭവം സുഗമമാക്കുന്നതിനാണ് വാഹനം പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭാവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

അനായാസമായ ഡ്രൈവിനായി സൂപ്പർ-സ്മാർട്ട് ഡിസിടി ഗിയർബോക്‌സ് ഓപ്ഷൻ, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവയും കസ്റ്റമൈസ് ചെയ്‌ത എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. എംജി മോട്ടോർ ഇന്ത്യയുടെ ചീഫ് ടെക്‌നിക്കൽ ഓഫീസറായ ജയന്ത ദേബാണ് വ്യക്തിഗതമാക്കിയ സ്പെഷ്യൽ ഹെക്‌ടർ ഭവിന പട്ടേലിന് കൈമാറിയത്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭാവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ചലനാത്മകതയ്‌ക്കൊപ്പം, ഈ അതിശയകരമായ കാർ എനിക്ക് സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു ബോധം നൽകുന്നുവെന്നാണ് വാഹനം കൈമാറിയ വേളയിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ഭവിന പട്ടേൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ഭവിനയ്ക്ക് സുരക്ഷിതവും ആനന്ദകരവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനാണ് വാഹനം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ പറയുന്നു. 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള എസ്‌യുവിയാണ് താരത്തിന് കൈമാറിയിരിക്കുന്നതും.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

എംജിയെ കൂടാതെ, ടോക്കിയോ പാരാലിമ്പിക്‌സിലെ രണ്ട് മെഡൽ ജേതാക്കളെ ആദരിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പദ്ധതി പ്രഖ്യാപിച്ചിരുന്നു. F64 പുരുഷന്മാരുടെ ജാവലിൻ ത്രോ വിഭാഗത്തിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടിയ സുമിത് ആന്റിലിനെയും വനിതകളുടെ 10 മീറ്റർ AR സ്റ്റാൻഡിംഗ് SH1 ഫൈനലിൽ സ്വർണം നേടിയ അവനി ലേഖറയെയുമാണ് കമ്പനി തെരഞ്ഞെടുത്തത്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

എംജി മോട്ടോര്‍സിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച വിജയം നേടിക്കൊടുത്ത് മോഡാണ് ഹെക്‌ടര്‍. 2019 ജൂണില്‍ ആദ്യമായി അവതരിപ്പിച്ചതു മുതല്‍ എസ്‌യുവി ഇന്ത്യയില്‍ വന്‍ വിജയമാണ് നേടിയത്. ബ്രിട്ടീഷ് പൈതൃകമുള്ള ചൈനീസ് വാഹന നിർമാണ കമ്പനിയായ മോറിസ് ഗാരേജസിന് രാജ്യത്ത് അടിത്തറയേകിയതും ഇതേ മോഡൽ തന്നെയാണ്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

നാളിതുവരെ ഹെക്‌ടറിന്റെ 72,500 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയെന്നും അടുത്തിടെ എംജി മോട്ടോർസ് പ്രഖ്യാപിച്ചിരുന്നു. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ കണക്റ്റഡ് വാഹനങ്ങളില്‍ ഒന്നാണ് ഹെക്‌ടര്‍. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, ഡീസല്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

അതിൽ ആദ്യത്തെ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിൻ 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഹൈബ്രിഡ് വേരിയന്റിന് 48V ഇലക്ട്രിക് മോട്ടോറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. 2.0 ലിറ്ററാണ് വാഹനത്തിലെ ഡീസൽ എഞ്ചിൻ.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ഇത് പരമാവധി 170 bhp പവറും 350 Nm torque ഉം വികസിപ്പിക്കും. ഹെക്‌ടറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് 6 സ്പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നു. എന്നാൽ ഡീസൽ ഓട്ടോമാറ്റിക് ഇതുവരെ നിരത്തിലെത്തിയിട്ടില്ല.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയെല്ലാമാണ് മോഡലിന്റെ പ്രധാന സവിശേഷതകൾ.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

എംജിയുടെ iSmart സാങ്കേതികവിദ്യയോടെയാണ് ഹെക്‌ടർ വിൽപ്പനയ്ക്ക് എത്തുന്നു. ഇന്റർനെറ്റ് ഇൻസൈഡ് എന്ന വിശേഷണത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, എമര്‍ജന്‍സി അലര്‍ട്ട് എന്നിവയും അതിലേറെയും പോലെയുള്ള കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ഒരു ശ്രേണിയാണ് ഈ സിസ്റ്റം അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇത് എയര്‍ (OTA) അപ്ഡേറ്റുകളും ലഭിക്കുന്നു.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ഉടമസ്ഥാവകാശം എളുപ്പമാക്കുന്നതിനായി 5 വര്‍ഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടി, 5 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, ആദ്യത്തെ 5 സർവീസുകൾക്ക് സൗജന്യ ലേബര്‍ ചാര്‍ജുകള്‍ എന്നിവയും എംജി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വാക്ക് പാലിച്ചു! പാരാലിമ്പ്യൻ ഭവിന പട്ടേലിന് കസ്റ്റമൈസ്‌ഡ് ഹെക്‌ടർ എസ്‌യുവി സമ്മാനിച്ച് എംജി

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളുമായാണ് എംജി ഹെക്ടര്‍ പ്രധാനമായും മാറ്റുരയ്ക്കുന്നത്. 13 വ്യത്യസ്‌ത വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന എസ്‌യുവിക്ക് രാജ്യത്ത് 13.49 ലക്ഷം മുതൽ 19.35 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വിദേശ വിപണികളിലേക്കും ഇന്ത്യൻ നിര്‍മിത ഹെക്ടറിന്റെ കയറ്റുമതിയും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors presented customized hector suv to indian para athlete bhavina patel
Story first published: Tuesday, December 14, 2021, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X