പുതിയ ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

യൂറോപ്യൻ വിപണിക്കായി പുതിയ മാർവൽ-ആർ ഇലക്ട്രിക് എസ്‌യുവിയെ വിൽപ്പനയ്ക്കെത്തിച്ച് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഈ വർഷം ആദ്യം മാർച്ചിലാണ് ഫ്ലാഗ്ഷിപ്പ് ഇവിയെ കമ്പനി അവതരിപ്പിച്ചത്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

ഇതിനകം തന്നെ ചൈനയിൽ റോവെ മാർവൽ-ആർ എന്ന പേരിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പോയ വർഷം ഇന്ത്യയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ മാർവൽ-X പ്രദർശനത്തിന് എത്തിയിരുന്നു. ആഗോളതലത്തിൽ എംജി HS എസ്‌യുവിയുടെ പകരക്കാരനായാണ് ഈ ഫ്ലാഗ്ഷിപ്പ് ഇലക്‌ട്രിക് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

മാത്രമല്ല എം‌ജി ശ്രേണിയുടെ ഏറ്റവും പുതിയ മുൻനിര മോഡൽ കൂടായാകും മാർവൽ-ആർ എന്നതും ശ്രദ്ധേയമാകും. എംജി മോട്ടോർസിന്റെ ഏറ്റവും വലുതും ആഢംബരവുമായ വാഹനമെന്ന ഖ്യാതിയും ഇനി ഈ ഇലക്‌ട്രിക് എസ്‌യുവിക്കുള്ളതാണ്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

പുതിയ മാർവൽ-ആർ പുതിയ ഡിസൈൻ സൂചകങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് കൊണ്ടുവരുന്നിരിക്കുന്നത്. ഏറ്റവും മികച്ച വിശദാംശങ്ങൾ ഒരുപക്ഷേ എൽഇഡി ലൈറ്റിംഗ് സംവിധാനമാണ്. മുൻവശത്ത് എസ്‌യുവിയുടെ വീതിയിൽ നീളമുള്ള ഒരു എൽഇഡി ലൈറ്റ് ബാർ ഇടംപിടിച്ചിരിക്കുന്നത് കാണാം. ഇരുവശത്തും സവിശേഷമായ ലൈറ്റിംഗ് ഘടകങ്ങളും വാഹനത്തെ വേറിട്ടതാക്കുന്നുണ്ട്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ചുവടെയുള്ള ബമ്പറിലാണ് ഇടംകണ്ടെത്തിയിരിക്കുന്നത്. പിൻഭാഗത്തും സമാനമായ ലൈറ്റ് ബാർ കാണാം. ടെയിൽ ലാമ്പ് ക്ലസ്റ്ററിലെ വൈ ആകൃതിയിലുള്ള എൽഇഡി മോട്ടിഫുകളും ഡോർ മിററുകളിലെ ടേൺ ഇൻഡിക്കേറ്ററുകളും പ്രത്യേകിച്ചും മനോഹരമായി തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. സാധാരണ ഇവി കാറുകളിൽ ഉള്ളതിന് സമാനമായ രീതിയിൽ മാർവൽ-ആർ ഒരു സീൽഡ് ഗ്രിൽ തന്നെയാണ് ലഭിക്കുന്നത്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

മുമ്പ് സൂചിപ്പിച്ചതു പോലെ എം‌ജി വാഹന നിരയിലെ ഏറ്റവും വലിയ മോഡലാണ് മാർവൽ-ആർ. 4674 മില്ലീമീറ്റർ നീളവും 2804 മില്ലീമീറ്റർ വീൽബേസുമുള്ള സ്‌കോഡ എന്യാക് iV എസ്‌യുവിയുമായി ഈ കണക്കുകൾ സമാനമാണ്. എംജി ഇലക്‌ട്രിക്കിന്റെ 357 ലിറ്റർ ബൂട്ട് സപേസാണ് വാഹനത്തിനുള്ളത്. പിൻസീറ്റുകൾ മടക്കിയാൽ ഇത് 1396 ലിറ്ററായി ഉർത്താനുമാകും.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

അതോടൊപ്പം റിയർ വീൽ ഡ്രൈവ് വാഹനമായ എം‌ജി മാർവൽ-ആറിന് 150 ലിറ്ററിന്റെ ഫ്രങ്ക് സ്പേസും ലഭ്യമാകും. 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നതും. കംഫർട്ട്, ലക്ഷ്വറി, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മാർവൽ-ആർ ലഭ്യമാകും.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

ആദ്യത്തെ രണ്ട് വകഭേദങ്ങൾക്ക് കരുത്തേകുന്നത് ഡ്യുവൽ മോട്ടോർ, റിയർ-വീൽ ഡ്രൈവ് സെറ്റപ്പുമുള്ള ബാറ്ററി പായ്ക്കാണ്. ഇത് പരമാവധി 178 bhp കരുത്തിൽ 410 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ വേരിയന്റുകൾ വെറും 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

അതേസമയം മാർവൽ-ആർ ഇലക്‌ട്രിക് എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് മുൻ ആക്‌സിലിൽ ഒരു അധിക ഇലക്ട്രിക് മോട്ടോർ എം‌ജി നൽകി. ഇത് 285 bhp പവറിൽ 664 Nm torque ആണ് വികസിപ്പിക്കുന്നത്. 0-100 കിലോമീറ്റർ വേഗത 3.0 സെക്കൻഡിൽ കൈയ്യെത്തി പിടിക്കാനാണ് ഈ മോഡലിനെ സജ്ജീകരിച്ചിരിക്കുന്നത്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

വെഹിക്കിൾ-ടു-ലോഡ് (V2L) റിവേഴ്‌സ് ചാർജിംഗ് പ്രവർത്തനവും ഇലക്‌ട്രിക് എസ്‌യുവിയിൽ എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി ലോഡ് കപ്പാസിറ്റി 2500W ബാഹ്യ ഉപകരണങ്ങൾക്ക് ലഭ്യമാണ്. എംജിയുടെ പുതിയ ഐസ്മാർട്ട് ഇൻഫോടെയ്ൻമെന്റ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ യൂറോപ്യൻ കാർ ആണ് മാർവൽ-ആർ. ഇത് സെന്റർ കൺസോളിൽ ഫ്ലോവിംഗ് 19.4 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീനിലൂടെയാണ് പ്രവർത്തിക്കുന്നത്.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

എസ്‌യുവിക്ക് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. കൂടാതെ ലൈവ് ട്രാഫിക് വിവരങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ, ആമസോൺ മ്യൂസിക് കോംപാറ്റിബിളിറ്റി എന്നിവയുൾപ്പെടെ കണക്റ്റുചെയ്‌ത ഫീച്ചറുകളുടെ ഒരു നീണ്ടനിരയും എംജി മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. കൂടാതെ എയർ-ഓൺ-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കൊപ്പം പുതുമയോടെ സൂക്ഷിക്കാനുമാവും.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

പുതിയ സംവിധാനം ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ടും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ മിററിംഗും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഒരു പ്രത്യേക സ്മാർട്ട്‌ഫോൺ ആപ്പ് ഉപയോഗിച്ച് വിവിധ കാർ സവിശേഷതകൾ റിമോട്ടിലൂടെ ആക്‌സസ് ചെയ്യാനും കഴിയും. ഇത് ഉപയോക്താക്കൾക്ക് റൂട്ടുകൾ ആസൂത്രണം ചെയ്യാനും കലണ്ടറുകൾ സമന്വയിപ്പിക്കാനും ചാർജിംഗ് ഷെഡ്യൂളുകൾ നിയന്ത്രിക്കാനും അനുവദിക്കുന്നു.

മുൻനിര ഇലക്‌ട്രിക് എസ്‌യുവിയുമായി MG Motors; പേര് Marvel-R, ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചും

മാർവൽ-ആർ ഇന്ത്യയിൽ എത്തുന്നതിനെക്കുറിച്ച് വാർത്തകളൊന്നുമില്ലെങ്കിലും എംജി മോട്ടോർ ആസ്റ്റർ എസ്‌യുവിയുടെ അവതരണത്തിനാണ് ഇപ്പോൾ തയാറെടുക്കുന്നത്. എന്നാൽ ഭാവിയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യം കൂടുന്നതോടെ ഈ ഫ്ലാഗ്ഷിപ്പ് ഇലക്‌ട്രിക് എസ്‌യുവിയെ കമ്പനിക്ക് രാജ്യത്ത് ആഢംബര പ്രീമിയം സെഗ്മെന്റിൽ അവതരിപ്പിക്കാനാകും എന്നതിൽ സംശയമൊന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors unveiled the new marvel r flagship electric suv
Story first published: Friday, October 8, 2021, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X