ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് ആദരവുമായി റെനോ രംഗത്ത്. ഫ്രഞ്ച് ബ്രാൻഡിന്റെ ഏറ്റവും പുതിയ കൈഗർ കോംപാക്‌ട് എസ്‌യുവി സമ്മാനിച്ചാണ് താരത്തെ കമ്പനി ആദരിച്ചത്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

കപ്പിനും ചുണ്ടിനുമിടയിലാണ് മീരാഭായ്ക്ക് സ്വർണ മെഡൽ നഷ്‌ടമായതെങ്കിലും ഫൈനലിൽ മിന്നും പ്രകടനമായാണ് ചാനു ജനഹൃദയങ്ങൾ കീഴടക്കിയത്. ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തിൽ തന്നെ മെഡല്‍ പട്ടികയിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡൽ നേട്ടമാണ് മീര സ്വന്തമാക്കിയത്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

ഭാരോദ്വഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ 202 കിലോ ഭാരം പൊക്കിയാണ് മീരാഭായ് ചാനു ഇന്ത്യയെ ആദ്യമായി മെഡൽ പട്ടികയിൽ രണ്ടാമത് എത്തിച്ചത്. 21 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് ഈ വിഭാഗത്തിൽ ഒരു നേട്ടം സ്വന്തമാക്കാനാവുന്നത് എന്ന കാര്യവും ശ്രദ്ധേയമായി.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

താരത്തിന്റെ ഫൈനൽസിലെ മികച്ച പ്രകടനത്തിന് അഭിനന്ദന സൂചകമായാണ് പുതിയ കൈഗർ സമ്മാനിക്കുന്നതെന്ന് റെനോ ഇന്ത്യ പറഞ്ഞു. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന കോംപാക്‌ട് എസ്‌യുവിടെ RXZ വകഭേദമാണ് ചാനുവിന് ലഭിച്ചത്. റെനോ ഇന്ത്യയുടെ സെയിൽസ് & മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര പുതിയ റെനോ കിഗറിന്റെ താക്കോൽ വെള്ളി മെഡൽ ജേതാവിന് കൈമാറി.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

ചാനു മത്സരിച്ച 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ 210 കിലോഗ്രം പൊക്കിയ ചൈനയുടെ സിഹുയി ഹോയാണ് ഒന്നാം സ്ഥാനം. അതേസമയം ഇന്തോനേഷ്യയുടെ വിൻഡി കാസ്റ്റിൻക 194 കിലോഗ്രാം നേട്ടവുമായി മൂന്നാംസ്ഥാനവും നേടി.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

രാജ്യത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനും 2018-ൽ മണിപൂരുകാരായായ മീരാഭായ് ചാനു അർഹയായിട്ടുണ്ട്. ഇപ്പോൾ താരത്തിന് സമ്മാനിച്ച കൈഗർ രാജ്യത്തെ കോംപാക്‌ട് എസ്‌യുവി നിരയിലെ മിന്നുംതാരമാണ്. വിൽപ്പനയിൽ തിളക്കമുള്ള മോഡൽ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

5.45 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലെത്തിയ കൈഗർ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ്-4 മീറ്റർ എസ്‌യുവിയായാണ് അറിയപ്പെടുന്നത്. വില കുറവാണെങ്കിലും ഫീച്ചറുകളിലും പെർഫോമൻസിലും മോഡൽ ഒട്ടുംപിന്നോട്ടല്ല. RXE, RXL, RXT, RXZ നാല് വകഭേദങ്ങളിലായി എത്തുന്ന കൈഗറിന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോചാർജ്ഡ് 3 സിലിണ്ടർ പെട്രോൾ എഞ്ചിനുകളാണ് തുടിപ്പേകുന്നത്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

ആദ്യത്തെ 1.0 NA യൂണിറ്റ് 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഈസി-ആർ എഎംടി ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാനും സാധിക്കും. അതേസമയം മറുവശത്ത് ടർബോചാർജ്ഡ് യൂണിറ്റ് 100 bhp പവറിൽ 160 Nm torque വികസിപ്പിക്കും.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എക്സ്-ട്രോണിക് സിവിടി എന്നിവയാണ് ഈ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്സ് തുടങ്ങിയ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾകളും റെനോ എസ്‌യുവി മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

സവിശേഷതകളുടെ കാര്യത്തിൽ എൽഇഡി ഡിആർഎല്ലുകൾ, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മസ്‌കുലർ സ്റ്റൈലിംഗ്, ബീഫി ക്ലാഡിംഗ്, ഡ്യുവൽ-ടോൺ ബോഡി കളർ ഓപ്ഷനുകൾ എന്നിവയാണ കൈഗറിനെ വ്യത്യസ്‌തമാക്കുന്നത്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

അകത്ത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയാണ് ക്യാബിനിലുള്ളത്. സുരക്ഷയുടെ കാര്യത്തിൽ, എബിഎസ്, ഇഎസ്‌സി എന്നിവയ്‌ക്കൊപ്പം കിഗറിന് ടോപ്പ് ട്രിമിൽ നാല് എയർബാഗുകൾ ലഭിക്കുന്നു

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

പിന്നിലെ മധ്യഭാഗത്തിരിക്കുന്ന യാത്രക്കാരന് സീറ്റിൽ, ഒരു ലാപ് ബെൽറ്റും ലഭിക്കുന്നുണ്ട്. കൈഗറിന്റെ ഉയർന്ന വേരിയന്റുകളിൽ ഒരു റിയർ പാർക്കിംഗ് ക്യാമറയും റെനോ ഒരുക്കിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകൾ സെഗ്മെന്റ് ബെസ്റ്റ് 405 ലിറ്റർ ബൂട്ട് സ്പേസും കൈഗറിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

റെനോ-നിസാൻ കൂട്ടുകെട്ടിന്റെ CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നതും.ഇത് ട്രൈബർ എംപിവി, നിസാൻ മാഗ്നൈറ്റ് സബ് കോംപാക്‌ട് എസ്‌യുവി എന്നിവയ്ക്കും അടിവരയിടുന്നുണ്ട്.

ഇനിയും മുന്നോട്ട് കുതിക്കണം! മീരാഭായ് ചാനുവിന് കൈഗർ എസ്‌യുവി സമ്മാനിച്ച് റെനോ

കഴിഞ്ഞ ദിവസം റേഞ്ച് -ടോപ്പിംഗ് RXZ വേരിയന്റിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു പുതിയ RXT (O) വകഭേദത്തേയും കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഡിമാന്റ് കൂടുതലായതിനാൽ തന്നെ കൈഗറിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി16 ആഴ്ച്ച വരെയാണ് ബുക്കിംഗ് കാലയളവ്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Mirabai chanu receives new renault kiger suv for the silver medal achievement at tokyo olympics
Story first published: Wednesday, August 18, 2021, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X