ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

ഏറ്റവും താങ്ങാനാവുന്ന ഒരു ബി-സെഗ്മെന്റ് എസ്‌യുവിയുടെ പണിപുരയിലാണ് ഹ്യുണ്ടായി. ചില വിപണികളിൽ i20 ആക്‌ടിവിനെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ കോം‌പാക്‌ട് മോഡലാകും ഇതെന്നതാണ് കാത്തിരിപ്പിന് കൂടുതൽ ആകാംക്ഷയേകുന്നത്.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

ബയോൺ എന്നറിയപ്പെടുന്ന പുതിയ ക്രോസ്ഓവർ എസ്‌യുവി മോഡലിന്റെ പേര് നേരത്തെ തന്നെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല പ്രധാനമായും യൂറോപ്യൻ വിപണികളെ ലക്ഷ്യമാക്കിയാണ് ബി-സെഗ്മെന്റ് മോഡലിനെ ഹ്യുണ്ടായി അണിയിച്ചൊരുക്കുന്നതും.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതിയ എസ്‌യുവിയുടെ ടീസർ ചിത്രങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇത് ഹൈടെക് രൂപത്തിലുള്ള ബയോണിന്റെ ഡിസൈൻ ഭാഷ്യത്തെ കുറിച്ചുള്ള പ്രധാന വിശദാംശങ്ങളാണ് വെളിപ്പെടുത്തുന്നത്.

MOST READ: 2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

പുതിയ എൻട്രി ലെവൽ എസ്‌യുവി ബ്രാൻഡിന്റെ "സെൻസസ് സ്‌പോർട്ടിനെസ്" ഡിസൈൻ ഭാഷ്യം അവതരിപ്പിക്കുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം ഉൾക്കൊള്ളുന്ന കോനയുടെ രസകരമായ ഡിസൈൻ എസ്‌യുവി പങ്കിടും.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

ഹ്യുണ്ടായി ബയോൺ വലിയ ഫ്രണ്ട് ഗ്രില്ലാകും അവതരിപ്പിക്കുക., ഇത് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കിടയിൽ തിരശ്ചീന സ്ലാറ്റ് ശൈലിയിലാകും ഇടംപിടിക്കുക. പിൻവശത്ത് തികച്ചും വ്യത്യസ്തമായ രൂപകൽപ്പനയായിരിക്കും ഉണ്ടായിരിക്കുക.

MOST READ: ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

പുതിയ ടെയിൽ ലാമ്പുകൾ ഒരു എൽഇഡി സിഗ്നേച്ചർആരോ ഡിസൈൻ പോലെ രൂപകൽപ്പന ചെയ‌തിരിക്കുന്നു. രണ്ട് ടെയിൽ ലൈറ്റുകളുമായി ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് ബാർ ബയോണിന്റെ പിൻവശത്ത് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

പുതുതലമുറ i20 ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന ഹ്യുണ്ടായി ബയോൺ നിർമിക്കുക. യൂറോപ്യൻ വിപണികളിൽ ഫോർഡ് ഇക്കോസ്‌പോർട്ടിനും ഫോക്‌സ്‌വാഗൺ ടി ക്രോസിനുമെതിരെയാകും ഈ ചെറിയ എസ്‌യുവി മാറ്റുരയ്ക്കുക.

MOST READ: ഹെക്ടർ പ്ലസ് ഏഴ് സീറ്ററിന് പുതിയ സെലക്ട് വേരിയന്റ് അവതരിപ്പിച്ച് എംജി

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

പ്ലാറ്റ്ഫോം പോലെ തന്നെ എഞ്ചിൻ ഓപ്ഷനുകളും i20 മോഡലുമായി പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരിക്കും ബയോൺ വാഗ്ദാനം ചെയ്യുക.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ എല്ലാ ഹ്യുണ്ടായി എസ്‌യുവികളിൽ നിന്നും ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും പുതിയ ബയോൺ എന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. പ്രാഥമികമായി യൂറോപ്പിനെ ലക്ഷ്യമാക്കി എത്തുന്നതിനാലാണ് തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നഗരമായ ബയോണിന്റെ പേര് വാഹനത്തിന് നൽകാൻ കമ്പനി തീരുമാനിച്ചത്.

ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്‌യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

ഇന്ത്യയ്‌ക്കായി ഈ എസ്‌യുവിയെ ഹ്യുണ്ടായി പരിഗണിക്കുമെന്ന് തോന്നുന്നില്ല. പുതിയ i20, വെന്യു എന്നിവപോലുള്ള മറ്റ് വിജയകരമായ ഓഫറുകൾ ബ്രാൻഡിന് ഇതിനകം ഉള്ളതിനാലാണ് ഈ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Most Affordable Hyundai Bayon SUV Teased Ahead Of Launch. Read in Malayalam
Story first published: Thursday, January 21, 2021, 12:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X