ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

സുരക്ഷയുടെ അങ്ങേയറ്റം ഒരുക്കുക എന്നതാണ് ടാറ്റ മോട്ടോർസിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്ന്. ഇതുതന്നെയാണ് കമ്പനിയെ ഇത്രയധികം ജനപ്രിയമാക്കുന്നതും. ഇന്നു ചെറുകാർ വിഭാഗത്തിൽ പോലും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള മോഡലുകൾ അണിനിരത്തുന്നതും ടാറ്റ മാത്രമാണ്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

ദേ ഇപ്പോൾ ഏറ്റവും പുതുതായി അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവിയും ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. അഡൾട്ട് സെക്യൂരിറ്റി റേറ്റിംഗിൽ 5-സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തിനായി 4-സ്റ്റാർ റേറ്റിംഗും വാഹനം സ്വന്തമാക്കിയതായാണ് ടാറ്റ മോട്ടോർസിന്റെ പ്രഖ്യാപനം.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

2020 ജനുവരിയിൽ ആൾട്രോസിനും 2018 ഡിസംബറിൽ നെക്‌സോണിനും ശേഷം ടാറ്റയിൽ നിന്നുള്ള ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ കാറാണ് പഞ്ച്. വിപണിയിൽ എത്തും മുമ്പേ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണ് ഈ മിനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമെന്നാണ് ഇക്കാര്യങ്ങളൊക്കെ തെളിയിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

ഇന്ത്യ, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ടാറ്റയുടെ സ്റ്റുഡിയോകളിലുടനീളമാണ് പഞ്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എൻക്യാപ് ക്രാഷ് ടെസ്റ്റ് പരിശോധനയിൽ മുൻ സീറ്റിലെ മുതിർന്നവരുടെ തല, കഴുത്ത്, തുടകൾ എന്നിവയ്ക്ക് നല്ല സംരക്ഷണാണ് വാഹനം നൽകുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

അതേസമയം നെഞ്ചിനും കാലുകൾക്കും മതിയായ സംരക്ഷണം ടാറ്റ പഞ്ച് ഉറപ്പുവരുത്തിയിരിക്കുന്നത്. കൂടാതെ, ബോഡി ഷെൽ സമഗ്രത സ്ഥിരതയുള്ളതായും റേറ്റുചെയ്‌തിട്ടുണ്ട്. പ്രസിദ്ധീകരിച്ച ഫലങ്ങൾ 64 കിലോമീറ്റർ വേഗതയിൽ നടത്തിയ പരിശോധനയ്ക്കുള്ളതാണെന്നതും ഓർമിക്കേണ്ടതാണ്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ പഞ്ചിന്റെ സുരക്ഷാ റേറ്റിംഗുമായി സംബന്ധിച്ച വാർത്തകൾ ഓൺലൈനിലൂടെ പുറത്തുവന്നിരുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ്ബെൽറ്റ് പ്രെറ്റൻഷനറുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ (ഫ്രണ്ട്), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ബ്രേക്ക് സ്വേ കൺട്രോൾ എന്നിങ്ങനെയുള്ള എല്ലാ സുരക്ഷാ സവിശേഷതകളും ടാറ്റ പഞ്ചിന് ലഭിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

മൈക്രോ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ കാറിന് പിൻ പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവയും ലഭിക്കും. വാഹനത്തിനായുള്ള ഔദ്യോഗികമായ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ അനുസരിച്ച് 5.50 ലക്ഷം മുതൽ 8.30 ലക്ഷം രൂപ വരെയായിരിക്കും പഞ്ചിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

അതായത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഏറ്റവും സുരക്ഷിതത്വമുള്ള വാഹനമായിരിക്കും ടാറ്റ പഞ്ച് എന്നുസാരം. ടാറ്റയുടെ പാസഞ്ചർ കാറുകൾ ഉയർന്ന സുരക്ഷാ ഘടകത്തിന് എല്ലാക്കാലവും പേരുകേട്ടതാണ്. ടിയാഗോ, ടിഗോർ തുടങ്ങിയ ബജറ്റ് മോഡലുകൾക്ക് പോലും 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ഉണ്ട്. അതേസമയം ആൾട്രോസിനും നെക്‌സോണിനും 5-സ്റ്റാർ അഡൾട്ട് സുരക്ഷാ റേറ്റിംഗുമാണുള്ളത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

ഗ്ലോബൽ എൻ‌ക്യാപ് ഇതുവരെ ഹാരിയറിനെയും സഫാരിയെയും ഇതുവരെ പരീക്ഷിച്ചിട്ടില്ല, എന്നാൽ ഈ രണ്ട് എസ്‌യുവികൾക്കും ഉയർന്ന സുരക്ഷാ റേറ്റിംഗുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡ് റോവറിൽ നിന്നും കടമെടുത്ത പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണം.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

ആൾട്രോസിൽ കാണുന്ന ആൽഫാ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പഞ്ച്. ഇന്ത്യൻ വിപണിയിലെ ഏറ്റവും അടുത്ത എതിരാളികൾ മാരുതി ഇഗ്നിസും മഹീന്ദ്ര KUV100 NXT എസ്‌യുവിയുമായിരിക്കും ടാറ്റ പഞ്ചിന് വെല്ലുവിളി ഉയർത്തുക. ടാറ്റയുടെ നിരയിൽ ഈ മൈക്രോ എസ്‌യുവി ടിയാഗോയ്ക്കും നെക്‌സോണിനും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് സ്പേസുമായിരിക്കും ടാറ്റ പഞ്ചിനുണ്ടാവുക. രൂപകൽപ്പനയിലേക്ക് നോക്കിയാൽ ടാറ്റ മോട്ടോർസിന്റെ ഇംപാക്‌ട് ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

മുന്നിൽ നിന്നുള്ള ആദ്യ കാഴ്ച്ചയിൽ തന്നെ ഹാരിയറിന്റെ അനിയനായി തോന്നുന്ന രൂപ സാദൃശ്യമാണ് പഞ്ചിനുള്ളത്. പതിവു ശൈലി മാറ്റി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നീ വ്യത്യസ്‌തമായ നാല് വേരിയന്റുകളിലായിരിക്കും 5-സ്റ്റാർ റേറ്റിഗുള്ള വാഹനത്തെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുക.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോൺ കളർ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ ആൻഡ് വൈറ്റ്, സ്റ്റോൺഹെഞ്ച്, ബ്ലാക്ക്, അർബൻ ബ്രോൺസ്, ബ്ലാക്ക് എന്നീ ഡ്യുവൽ ടോൺ നിറങ്ങളിലും മിനി എസ്‌യുവി സ്വന്തമാക്കാം.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാർ; ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി ടാറ്റ പഞ്ച്

1.2 ലിറ്റർ, നാച്ചുറലി ആസ്‌പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനായിരിക്കും പഞ്ചിന് തുടിപ്പേകുക. ഇത് 86 bhp കരുത്തിൽ 113 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ചു സ്പീഡ് മാനുവലും അഞ്ചു സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാകും തെരഞ്ഞെടുക്കാനാവുക.

Most Read Articles

Malayalam
English summary
Most safest car in india tata punch gets 5 star safety rating in global ncap crash test
Story first published: Thursday, October 14, 2021, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X